LIFE

  • ”ജോജി” ചിത്രീകരണം പൂര്‍ത്തിയായി

    ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‌കരന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധാകന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കോട്ടയം ഏരുമേലി ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ് , ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് കിരണ്‍ ദാസുമാണ്.

    Read More »
  • സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി മോഹന്‍കുമാര്‍ ഫാന്‍സ്: ട്രെയിലര്‍ പുറത്ത്

    സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ജിസ് ജോയ്. ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തിലാണ് ജിസ് ജോയിയുടെ മുന്‍കാല ചിത്രങ്ങളെത്തിയിട്ടുള്ളത്. അക്കൂട്ടത്തിലേക്കാവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും ചേര്‍ക്കപ്പെടുക എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി കഥയെഴുതിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ സിദ്ധിഖ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, രമേശ് പിഷാരടി, മുകേഷ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറില്‍ നിന്നും മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കുള്ളിലെ സിനിമാക്കഥയാണെന്ന സൂചന നല്‍കുന്നുണ്ട്‌

    Read More »
  • തിയേറ്ററുകള്‍ തുറക്കുന്നു; ആദ്യ മലയാള ചിത്രം ” വെള്ളം ” ജനുവരി 22-ന്

    കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് സജീവമാകുന്ന സിനിമ മേഖലയില്‍ തിയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് ” വെള്ളം “. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യ നായകനാക്കി പ്രജേഷ് സെൻ ജി സംവിധാനം ചെയ്യുന്ന “വെള്ളം” ജനുവരി 22 ന് സെന്‍ട്രല്‍ പിക്ച്ചേഴ്സ് തിയ്യേറ്ററിലെത്തിക്കുന്നു. ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്നേഹ പാലേരി എന്നിവര്‍ നായികമാരാവുന്നു. സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബിശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ്‌ നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ബിജിത്ത് ബാല. പ്രൊജക്റ്റ് ഡിസെെന്‍-ബാദുഷ,കോ…

    Read More »
  • വാട്സ്ആപ്പ് ബഹിഷ്കരണം തുടരുന്നു, 50 കോടി ഡൗൺലോഡ് പിന്നിട്ട് ടെലഗ്രാം,72 മണിക്കൂറിനുള്ളിൽ രണ്ടര കോടി ഡൗൺലോഡ്

    വാട്സ്ആപിന്റെ പുതിയ സ്വകാര്യത നയങ്ങൾ മറ്റു ആപ്പുകൾക്ക് തുണയാകുന്നു. പലയിടത്തും വാട്സ്ആപ് ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുമ്പോൾ മറ്റു മെസേജിങ് ആപ്പുകൾക്ക് ഡൗൺലോഡ് കൂടുകയാണ്. ടെലെഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ ആണ് ഉപഭോക്താക്കളുടെ പുതിയ മേച്ചിൽപ്പുറങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ ഗുണം ലഭിച്ചത് ടെലഗ്രാമിന് ആണ്. ടെലഗ്രാം 50 കോടി ഡൗൺലോഡ് പിന്നിട്ടു. കമ്പനി തന്നെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ടെലഗ്രാമിന് രണ്ടരക്കോടി പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്.

    Read More »
  • പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് വായനാപുസ്തകങ്ങളെത്തുന്നു

    തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ ലൈബ്രറി ഗ്രാന്‍റ് ഫലപ്രദമായി വിനിയോഗിക്കുന്നതിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈജ്ഞാനിക അക്കാദമിക ശേഷികളും സര്‍ഗാത്മകതയും വളര്‍ത്താന്‍ പ്രാപ്തമാക്കുന്ന പുതിയ പുസ്തകങ്ങളാണ് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ വിദഗ്ധര്‍ തെരെഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പുസ്തകങ്ങളാണ് ഇക്കുറി തെരഞ്ഞെടുക്കുന്നത്. ഓരോ ക്ലാസിലേയും കുട്ടികളുടെ പ്രായത്തിനും വായനാബോധന പ്രക്രിയയ്ക്ക് ഉതകുന്നതരത്തിലുള്ള വായനാ പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്‍.സി.ഇ.ആര്‍.ടി., എസ്.സി.ഇ.ആര്‍.ടി., നാഷണല്‍ ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക്ക് മാര്‍ക്ക് തുടങ്ങിയ ഏജന്‍സികളുടെ നവീന പുസ്തകങ്ങളാണ് പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ ഇക്കൊല്ലം എത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള വായനാ പുസ്തകങ്ങളാകും ലൈബ്രറികളിലെത്തുക. പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാല സമഗ്രശിക്ഷാ, കേരളം ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍,…

    Read More »
  • ” പെന്‍ഡുലം “

    വിജയ് ബാബു,ഇന്ദ്രന്‍സ്,അനു മോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പെന്‍ഡുലം ” തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുനില്‍ സുഖദ,ഷോബി തിലകന്‍,ദേവകീ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലെെറ്റ് ഓണ്‍ സിനിമാസ്,ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്,ബിജു അലക്സ്,ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-ജീന്‍,എഡിറ്റര്‍-സൂരജ് ഇ എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്-റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,പരസ്യക്കല-മാമിജോ,ക്രിയേറ്റീവ് ഡയറക്ടര്‍-ജിതിന്‍ എസ് ബാബു,അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സെെമണ്‍,അസിസ്റ്റന്റ് ഡയറക്ടര്‍-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം,ശ്രീജയ്,ആതിര കൃഷ്ണന്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹി ത് ഐ എസ്,പ്രൊഡക്ഷന്‍ മാനേജര്‍-ആദര്‍ശ് സുന്ദര്‍,ജോബി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍,ലോക്കേഷന്‍-തൃശൂര്‍,വാഗമണ്‍

    Read More »
  • അഞ്ചാംപാതിരയിലെ പല രംഗങ്ങളും എന്റെ നോവലിലേത്, മിഥുന്‍ മാനുവല്‍ തോമസിനെതിരെ ആരോപണവുമായി നോവലിസ്റ്റ് ലാജോ ജോസ്

    2020 ന്റെ തുടക്കത്തില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു അഞ്ചാം പാതിര. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അഞ്ചാംപാതിരയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അന്‍വര്‍ ഹുസൈനെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ആറാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രവും ത്രില്ലര്‍ ഗണത്തിലാണ് ഒരുങ്ങുന്നത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റിന് താഴെയാണ് നോവലിസ്റ്റ് ലാജോ ജോസ് തന്റെ രോഷം കമന്റായി കുറിച്ചത്. അഞ്ചാംപാതിരയില്‍ എന്റെ നോവലുകളായ ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നിവയില്‍ നിന്നും വിദഗ്ദമായി കോപ്പിയടിച്ചു. ഇപ്രാവശ്യം എന്റെ ഏത് നോവലില്‍ നിന്നാണ് ചുരണ്ടിയിരിക്കുന്നത്.? ഹൈഡ്രേഞ്ചിയുടെ ബാക്കി ഭാഗങ്ങള്‍ ആണോ.? അതോ പുതിയ ഇരയെ കിട്ടിയോ.? ലാജോ ജോസ് കമന്റില്‍ ചോദിക്കുന്നു.…

    Read More »
  • ”മരട് 357” തിയേറ്ററുകളിലേക്ക്‌…

    അനൂപ് മേനോന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘മരട് 357’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 19ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായത്. കേരളത്തിലെ മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രഹാം മാത്യു, സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രവി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ്…

    Read More »
  • അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്: ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനെതിരെ നടി രേവതി സമ്പത്ത്‌

    നടി അനുപമ പരമേശ്വരനെ നായികയാക്കി മൂന്നാമിടം, കെയർ ഓഫ് സൈറ ഭാനു എന്നീ സിനിമകൾ മലയാളത്തിനു നൽകിയ ആര്‍.ജെ ഷാന്‍ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. സ്ത്രീ സ്വാതന്ത്ര്യത്തെ വ്യത്യസ്തമായി നിര്‍വചിച്ച ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതുപോലെ തന്നെ ധാരാളം വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. താന്‍ കണ്ട സ്ത്രീകല്‍ക്കും അവര്‍ പറഞ്ഞ കഥകള്‍ക്കും എന്ന സമര്‍പ്പണത്തോടെയെന്ന് പറഞ്ഞ് തുടങ്ങുന്ന ചിത്രത്തിലെ ചില് സംഭാഷണങ്ങളും സ്ത്രീ വിരുദ്ധതയുമാണ് സ്ത്രീകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ രേവതി സമ്പത്ത്. രേവതി തന്റെ ഫെയ്‌സബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പർസ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയിൽ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത…

    Read More »
  • വി ഫോറിനെ ട്രോളി സാബു അബ്ദുസമദ്

    കേരള സര്‍ക്കാരിന്റെ ഭരണകാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും മുന്‍പേ ജനങ്ങള്‍ക്കായി വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ പാലം തുറന്ന് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാലത്തിന്റെ നിര്‍മ്മാണസമയത്ത് തന്നെ പാലത്തെ ട്രോളിയും കളിയാക്കിയും വി ഫോര്‍ പ്രവര്‍ത്തകന്‍ രംഗത്ത് വന്നിരുന്നു. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ മെട്രോയുടെ ഗര്‍ഡറില്‍ തട്ടുമെന്ന വാദവും നേരത്തെ ഇവര് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടന ദിവസം പാലത്തിലൂടെ കടന്നു പോവുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചിത്രം പങ്ക് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വാങ്ങിക്കൂട്ടിയതും ഇതേ വി ഫോര്‍ കേരള പ്രവര്‍ത്തകനായിരുന്നു. ഇപ്പോഴിത ചലച്ചിത്ര താരം സാബു അബ്ദുസമദും വി ഫോര്‍ പ്രവര്‍ത്തകരെ ട്രോളി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വൈറ്റില പാലത്തിന് മുകളിലൂടെ കാറില്‍…

    Read More »
Back to top button
error: