LIFE

  • വെള്ളം തീയറ്ററിലേക്ക്: പ്രതീക്ഷയോടെ ജയസൂര്യ

    കോവിഡ് മഹാമാരിക്ക് ശേഷം തിരശ്ശീലയിൽ വീണ്ടും വെളിച്ചം തെളിഞ്ഞത് ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രമാണ് കോവിഡിന് ശേഷം തിയറ്ററുകളിലേക്ക് ആദ്യമായി എത്തിയ ചിത്രം. മികച്ച വിജയം നേടി മാസ്റ്റർ മുന്നേറുമ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത് ജയസൂര്യ നായകനായി എത്തുന്ന വെള്ളം എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ്. കോവിഡിന് ശേഷം തീയറ്ററിൽ എത്തുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും വെള്ളത്തിന് ഉണ്ട്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ആണ് വെള്ളം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ”ക്യാപ്റ്റൻ എന്ന ചിത്രത്തിനുശേഷം പ്രജേഷുമായി ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് വെള്ളം. ക്യാപ്റ്റനേക്കാളും മികച്ച അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. മുഴു കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. പക്ഷേ മുരളി മദ്യപിക്കുന്നത് ചിത്രത്തിൽ ഒരിടത്തും കാണിക്കുന്നില്ല. വെള്ളം എന്ന…

    Read More »
  • ഞാൻ പാർട്ടി അനുഭാവിയാണ് പക്ഷേ ഇപ്പോൾ കേട്ടതിൽ സത്യം ഇല്ല: ധര്‍മ്മജന്‍

    നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ താര മത്സരാർത്ഥികൾ ആരൊക്കെ ഉണ്ടാകും എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് മലയാളക്കര. അക്കൂട്ടരുടെ ഇടയിലേക്കാണ് ധർമ്മജൻ ബോൾഗാട്ടി വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത എത്തിയത്. കാര്യം അറിഞ്ഞതോടെ ഉറ്റസുഹൃത്ത് രമേശ് പിഷാരടി ഉൾപ്പെടെ എല്ലാവരും ധർമ്മജനെ ഫോണിൽ ബന്ധപ്പെടുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് ഒറ്റക്കാര്യം മാത്രം. യുഡിഎഫ് സ്ഥാനാർത്ഥിയായി വൈപ്പിനിൽ നിന്നും മത്സരിക്കുന്നത് ധർമ്മജൻ ബോൾഗാട്ടി ആണോ.? എല്ലാവരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരം ധർമ്മജൻ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ”വെറുതെ ഉറങ്ങിക്കിടന്ന ഞാൻ എഴുന്നേറ്റപ്പോൾ സ്ഥാനാർത്ഥിയായി. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേർന്ന് എടുക്കേണ്ട തീരുമാനമാണ്. ഞാനൊരു പാർട്ടി അനുഭാവി ആയതുകൊണ്ട് ആരോ പടച്ചുവിട്ട വാർത്തയാണിത്. ഇലക്ഷനിൽ പുതിയ ആളുകളെ പരിഗണിക്കുന്നുവെന്നും വൈപ്പിൻ എൻറെ നാട് ആയതുകൊണ്ടും ആയിരിക്കാം ഇത്തരമൊരു വാർത്ത വന്നത്. സത്യമായിട്ടും ഇത് എൻറെ സൃഷ്ടിയല്ല” സ്കൂൾ കോളേജ് കാലം മുതൽ ധർമ്മജൻ ബോൾഗാട്ടി ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ആറാം…

    Read More »
  • അടിമുടി ആകാംക്ഷ ഉണർത്തി അജഗജാന്തരം

    അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളക്കരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ആൻറണി വർഗീസ് എന്ന പെപ്പേ. ഇതുവരെ അഭിനയിച്ചിരിക്കുന്നത് ആകെ മൂന്നു ചിത്രങ്ങളിൽ മാത്രമാണെങ്കിലും പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ സ്വീകാര്യതയുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ഓസ്കാർ വേദിയിൽ വരെ എത്താൻ താരത്തിന് ആയിട്ടുണ്ട്. ആന്റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് വലിയ തരത്തിലുള്ള പ്രേക്ഷക പിന്തുണയും സ്വീകാര്യതയും ആണ് ലഭിച്ചത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആൻറണി വർഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. പേരിലെ പുതുമ കൊണ്ട് തന്നെ ചിത്രം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഉത്സവ പറമ്പിലേക്ക് ആനയുമായി എത്തുന്ന പാപ്പാനും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളെക്കുറിച്ചും ആണ് ചിത്രം സംവദിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തന്നെ അഭിനയ രംഗത്തേക്ക് കടന്നുവന്ന കിച്ചു ടെല്ലസ്,…

    Read More »
  • ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടി തുക അനുവദിച്ചു,അനുവദിച്ചത് 32.92 ലക്ഷം രൂപ

    തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ലിംഗഭേദവുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ക്ക് പരിഹാരമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായം. സ്ത്രീയില്‍ നിന്ന് പുരുഷനിലേയ്ക്ക് (ട്രാന്‍മെന്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരാമാവധി 5 ലക്ഷം രൂപയായും, പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്ക് (ട്രാന്‍സ് വുമണ്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരമാവധി 2.50 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ച് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ലിസ്റ്റില്‍ പെടാതെപോയ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) കൂടി ധനസഹായം നല്‍കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നടപ്പുവര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 54 പേരും ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ 27 പേരുമായി ആകെ…

    Read More »
  • ചലച്ചിത്രതാരം തബുവിന്റെ ഇന്‍സ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു

    പ്രശസ്ത ചലച്ചിത്രതാരം തബുവിന്റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം താരം തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് താരം അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വരുന്ന ലിങ്കുകൾ ഒന്നും ക്ലിക്ക് ചെയ്യരുത് എന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പും നൽകി. ബോളിവുഡ് സുന്ദരിമാരായ ഇഷാ ഡിയോളിനും ഫറാ ഖാനും പിന്നാലെയാണ് തബുവും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലേക്ക് എത്തിയത്.

    Read More »
  • ‘എന്റെ അമ്മയെ കണ്ട് പഠിക്കണം നീ’ എന്ന് എന്റെ ഭർത്താവെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ തന്നെ മറ്റൊന്നായേനെ -അശ്വതി ശ്രീകാന്ത്

    ഇത് Great Indian Kitchen എന്ന സിനിമയുടെ റിവ്യൂ അല്ല, അത് കണ്ടപ്പോൾ ഓർത്ത ചില കാര്യങ്ങൾ മാത്രമാണ്. വീട്ടിൽ ഞാൻ ഒറ്റക്കാണ് രാവിലെ പാചകം എങ്കിൽ ദോശയ്ക്ക് സാമ്പാർ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു സാമ്പാർ. കാസറോളിൽ ദോശ ചുട്ടു വച്ച് കറി അടുത്ത് വച്ച് എല്ലാവരെയും വിളിച്ച് ഒരുമിച്ച് കഴിക്കലാണ് പതിവ്. ഇനി എന്റെ ഭർത്താവിന്റെ അമ്മയാണ് അടുക്കളയിൽ എങ്കിൽ അത് പല തരം ദോശകളും 3 തരം സാമ്പാറും ആവും. കട്ടിയുള്ളതും ഇല്ലാത്തതും, മൊരിഞ്ഞതും അല്ലാത്തതും നെയ് പുരട്ടിയതും പുരട്ടാത്തതുമായ ദോശകൾ, അച്ഛന് പുളിയും ഉപ്പും കുറഞ്ഞ സാമ്പാർ, മകന് അധികം സാമ്പാർ പൊടി ചേർക്കാത്ത കടുക് താളിക്കാത്ത സാമ്പാർ, മറ്റുള്ളവർക്ക് ഉപ്പും പുളിയും സാമ്പാർ പൊടിയും ചേർത്ത കടുക് താളിച്ച സാധാരണ സാമ്പാർ. അവസാനത്തെ ആളും കഴിച്ചെഴുന്നേൽക്കും വരെ ചൂടു ദോശകൾ ഡൈനിങ് ടേബിളിലേയ്ക്ക് പറന്നു കൊണ്ടിരിക്കും. എല്ലാവരുടേം തൃപ്തി ഉറപ്പാക്കി…

    Read More »
  • പ്രകാശന്‍ പറന്നു തുടങ്ങി

    ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചു. ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസൻ, അജു വർഗീസ്, സൈജുകുറുപ്പ്, മാത്യൂസ് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഫീൽഗുഡ് എന്റര്‍ടൈനര്‍ ആണ്. നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവർത്തിച്ച ഷഹദിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് പ്രകാശൻ പറക്കട്ടെ. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. അജു വർഗീസ്, ടിനു തോമസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്.

    Read More »
  • നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്‌

    തമിഴിലും മലയാളത്തിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടന്‍ ബാല. ചെന്നൈയില്‍ ജനിച്ച അദ്ദേഹം കളഭം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തമിഴ് കലര്‍ന്ന മലയാളത്തിലുള്ള അദ്ദേഹത്തിന്റെ സംസാരം തന്നെയാണ് സിനിമാ പ്രേക്ഷകര്‍ക്ക് താരത്തെ ഇഷ്ടമാവാന്‍ കുടൂതല്‍ കാരണവും. സിനിമയ്ക്ക് പുറമെ മിനി സ്‌ക്രീനിലും സജീവമായിട്ടുള്ളയാളാണ് ബാല. ഇപ്പോഴിതാ താരത്തിന് ഡോക്ടറേറ്റ് കിട്ടിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. പത്തൊമ്പതാം തീയതി കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നുവെന്നാണ് വിവരം. സൗത്ത് ഇന്ത്യയില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍…

    Read More »
  • വിജയ് ദേവരകൊണ്ടയുടെ ‘ലൈഗര്‍’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്‌

    മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന വിജയ്യുടെ പുതിയ ചിത്രമായ ലൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഫസ്റ്റ്‌ലുക്കില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനന്യ പാണ്ഡേ നായകയായി എത്തുന്ന ചിത്രം ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗര്‍ എന്നതും ശ്രദ്ധേയമാണ്. ഹിന്ദിക്ക് പുറമേയുള്ള ഭാഷകളില്‍ എല്ലാം സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാന്‍ ശ്രമിക്കുമെന്ന് അനന്യ പാണ്ഡേ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബോളിവുഡില്‍ ചിത്രം എത്തിക്കുന്നത് കരണ്‍ ജോഹറാണ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ…

    Read More »
  • ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി നടി അഹാന കൃഷ്ണ

    കേരളത്തില്‍ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിൻറെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഈ കുടുംബത്തെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറ്റാറുണ്ട്. കൃഷ്ണകുമാറിന്റെ മകൾ നടി അഹാന കൃഷ്ണകുമാർ ഉം വിവാദങ്ങളുടെ കളിത്തോഴിയാണ്. താരത്തിൻറെ ബ്ലോഗും വീഡിയോസും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് നടിയായും സഹ നടിയായും താരം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. താരത്തിന്റേതായി ഇടയ്ക്കിടെ പുറത്തുവരുന്ന ഫോട്ടോഷൂട്ടുകൾ ഉം ശ്രദ്ധേയം ആകാറുണ്ട്. അഹാന കൃഷ്ണ യെ കാണാൻ ഒരു ആരാധകൻ വീടിൻറെ മതിൽ ചാടി കടക്കാൻ ശ്രമിച്ചതും വാർത്തകളിൽ വലിയതോതിൽ ഇടംപിടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് അഹാന കൃഷ്ണ യുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ്. വ്യത്യസ്ത വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോയില്‍ കമന്റായി ഇത് മത്സ്യകന്യകയാണോ എന്നുവരെ ആരാധകർ ചോദിച്ചിട്ടുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ്…

    Read More »
Back to top button
error: