LIFETRENDING

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്‌

തമിഴിലും മലയാളത്തിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടന്‍ ബാല. ചെന്നൈയില്‍ ജനിച്ച അദ്ദേഹം കളഭം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തമിഴ് കലര്‍ന്ന മലയാളത്തിലുള്ള അദ്ദേഹത്തിന്റെ സംസാരം തന്നെയാണ് സിനിമാ പ്രേക്ഷകര്‍ക്ക് താരത്തെ ഇഷ്ടമാവാന്‍ കുടൂതല്‍ കാരണവും. സിനിമയ്ക്ക് പുറമെ മിനി സ്‌ക്രീനിലും സജീവമായിട്ടുള്ളയാളാണ് ബാല. ഇപ്പോഴിതാ താരത്തിന് ഡോക്ടറേറ്റ് കിട്ടിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. പത്തൊമ്പതാം തീയതി കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്.

അമേരിക്കയില്‍വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നുവെന്നാണ് വിവരം. സൗത്ത് ഇന്ത്യയില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല.

ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കിവരുന്നു.

Back to top button
error: