LIFETRENDING

കമലം പഴം കൃഷി ചെയ്യാൻ ഇനി വളരെ എളുപ്പം: വീഡിയോയുമായി കൃഷ്ണകുമാർ

മൂഹമാധ്യമങ്ങളിൽ സജീവമായ ചലച്ചിത്ര താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനും കുടുംബത്തിനും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും ഉണ്ട്. പേര് മാറ്റല്‍ ചടങ്ങ് കൊണ്ട് ഇന്നലെ സോഷ്യൽ മീഡിയയിലെ താരം കമലം ആയിരുന്നു.

ഡ്രാഗണ്‍ ഫ്രൂട്ട് കമലം ആയതോടെ ട്രോളുകളിൽ നിറയാനും തുടങ്ങി. കമലം പഴവും കൃഷ്ണകുമാറും ഒന്നിച്ച് ഒരു വീഡിയോയിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. ഇപ്പോഴിതാ കമലം പഴം എങ്ങനെ വീട്ടിൽ കൃഷി ചെയ്യാം എന്ന വീഡിയോയുമായിട്ടാണ് നടൻ കൃഷ്ണകുമാർ എത്തിയിരിക്കുന്നത്. കമലം പഴം എങ്ങനെ വീട്ടിൽ കൃഷി ചെയ്യാമെന്നും പരിപാലിക്കാമെന്നും തന്റെ വീഡിയോയിലൂടെ കൃഷ്ണകുമാർ ആരാധകരോടും പ്രേക്ഷകരോടും പങ്കുവെച്ചിരിക്കുകയാണ്.

ഗുജറാത്ത് സർക്കാരാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം പഴം എന്നു മാറ്റിയത്. പേരിലെ ചൈനീസ് ബന്ധം കൊണ്ടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റിയതെന്നാണ് സർക്കാരിൻറെ വിശദീകരണം. കാഴ്ചയില്‍ താമരയോട് സമാനമായതുകൊണ്ടാണ് കമലം എന്ന പേര് നൽകിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപവാണി പറയുന്നു. ഈ പേരുമാറ്റത്തെ ഒരുതരത്തിലും രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: