LIFETRENDING

ക്യാമറ കണ്ണുകളിൽ നിന്നും ഓടിയൊളിച്ച് റിയ ചക്രവർത്തി

ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്നു കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയായിരുന്നു ഇടക്കാലത്ത് വാർത്തകളിലെ താരം. റിയയുടെ കാമുകനും നടനുമായ സുശാന്തിന്റെ മരണത്തോടെയാണ് സിനിമാ മേഖലയിലെ ലഹരിമരുന്നു വ്യവസായവും അതിനു പിന്നിലുള്ള കള്ളക്കളികളും പുറത്തുവന്നത്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ താരങ്ങളുടെ ലഹരി ഉപയോഗത്തെ പറ്റി വിശദമായ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിലാണ് റിയാ ചക്രവർത്തി ഉള്‍പ്പടെയുള്ള താരങ്ങൾ ജയിലിലേക്കു പോകുന്നത്.

സുശാന്തിന്റെ മരണത്തിനുശേഷം സെപ്റ്റംബർ എട്ടിനാണ് ലഹരിമരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയേും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്. റിയാ ചക്രവർത്തിയുടെ അറസ്റ്റിനു പിന്നാലെ ബോളിവുഡിലെയും കന്നഡ ഫിലിം ഇൻഡസ്ട്രിയിലെയും മറ്റു പല പ്രമുഖരുടെയും പേരുകൾ അവരോടൊപ്പം ചേർത്തു വായിക്കപ്പെട്ടു. റിയയ്ക്ക് പിന്നാലെ രാഗിണി, സഞ്ജയ് ഗൽറാണി തുടങ്ങിയ നടിമാരും ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് പോലീസിൻറെ കസ്റ്റഡിയിലായി. ഒരു മാസം ജയിലിൽ കഴിച്ചു കൂട്ടിയ റിയയ്ക്ക് ജാമ്യം കിട്ടിയത് ഒക്ടോബറിലാണ്. കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി റിയയ്ക്ക് ജാമ്യം നൽകിയത്.

Signature-ad

ജയിലിൽ നിന്ന് മോചിതയായി പുറത്തെത്തിയ റിയാ ചക്രവർത്തിയെ കാത്തിരുന്നത് മാധ്യമങ്ങളുടെയും പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ ആണ്. ജയില്‍ മോചിതയായപ്പോൾ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന റിയാ ചക്രവർത്തി കഴിഞ്ഞ ദിവസം ചിലരുടെ ക്യാമറ കണ്ണുകളിൽ ഉടക്കിയിരുന്നു. എന്നാൽ തന്നെ പിന്തുടരുന്ന ക്യാമറ കണ്ണുകൾക്ക് നേരെ കൈകൂപ്പി ഇനി പിന്തുടരെരുതെന്ന് അപേക്ഷിക്കുകയാണ് റിയ ചക്രവർത്തി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ റിയ തിരികെ നടന്നു പോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

Back to top button
error: