LIFE

  • 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സുശാന്ത് സിംഗ് രജപുത് സിങ്ങിന്റെ സഹോദരി

    അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ഓർമ്മയിൽ വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സഹോദരി ശ്വേതാ സിങ്ങ്. ഫിസിക്സ് വിഷയം തിരഞ്ഞെടുത്തിരിക്കുന്ന വർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ മുപ്പത്തിയഞ്ചാം ജന്മവാർഷിക ദിനമായ ഇന്നലെയാണ് സഹോദരിയുടെ പ്രഖ്യാപനം എത്തിയത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് കാലിഫോർണിയ സർവകലാശാലയിൽ പഠനത്തിന് അവസരമൊരുക്കും വിധമാണ് സ്കോളർഷിപ്പ് തയ്യാറാക്കിയിരിക്കുന്നത് സഹോദരി പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിങ് രജപുത്ത നെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണം ബോളിവുഡിലും മറ്റ് സിനിമ വ്യവസായ മേഖലയിലും വലിയ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കുമാണ് തുടക്കം കുറിച്ചത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പ്പറ്റിയും വിതരണത്തെപ്പറ്റിയും വിശദമായി അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയും കാമുകിയായ റിയ ചക്രവർത്തിയെ അടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡൽഹി ആൻഡ്രൂസ് ഗഞ്ചിലെ റോഡിന് സുശാന്ത് സിങ് രജപുത്തിന്റെ പേര് നൽകാനുള്ള ശുപാർശയ്ക്ക് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ…

    Read More »
  • മരയ്ക്കാർ നാഷണൽ അവാർഡില്‍ മുത്തമിടുമോ.? പ്രഖ്യാപനം മാർച്ചിൽ

    രാജ്യത്തെ ഏറ്റവും മികച്ച ചിത്രങ്ങളെയും ചലച്ചിത്ര പ്രതിഭകളെയും നിർണയിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരം മാർച്ചിൽ പ്രഖ്യാപിക്കുമെന്ന് സൂചന. കേരളത്തിന് പ്രതീക്ഷയേകി 17 ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആവേശത്തോടെയാണ് മലയാള ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര പ്രേമികളും ദേശീയ ചലച്ചിത്ര പുരസ്കാരത്തെ നോക്കിക്കാണുന്നത്. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരയ്ക്കാർ ഉൾപ്പെടെ വലിയ ചിത്രങ്ങളുണ്ട്. മലയാള ചിത്രങ്ങളായ സമീർ, വാസന്തി, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്ക്, വൈറസ്, ജെല്ലിക്കെട്ട്, മൂത്തൊൻ തുടങ്ങിയ ചിത്രങ്ങൾ അന്തിമ റൗണ്ടിൽ എത്തിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയിൽ വേണ്ട വിധം പരിഗണിക്കാതെ പോയെന്ന് അഭിപ്രായമുള്ള പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച കലാസംവിധാനം, മികച്ച വസ്ത്രാലങ്കാരം, തുടങ്ങിയ വിഭാഗങ്ങളിൽ പരിഗണിക്കപ്പെടും എന്നാണ് സൂചന. വിവിധ ഭാഷകളില്‍ നിന്നും ഏറ്റവും മികച്ച ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരം വേദിയിലേക്ക് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാള ചിത്രങ്ങൾക്ക്…

    Read More »
  • ബഷീര്‍ അവാർഡ് പ്രൊഫസർ എം കെ സാനുവിന് സമ്മാനിച്ചു

    വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിമൂന്നാമത് ബഷീർ അവാർഡ് പ്രൊഫ എം കെ സാനുവിന് സമ്മാനിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ ആർ മീര ആണ് പ്രൊഫ എം കെ സാനുവിന് അവാർഡ് കൈമാറിയത്. നമുക്ക് പരിചിതമായ രംഗങ്ങളെ സൗന്ദര്യബോധത്തോടെ അവതരിപ്പിച്ച സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സമ്മാനം വാങ്ങിയ ശേഷം മറുപടി പ്രസംഗത്തിൽ പ്രൊഫ.എം.കെ.സാനു പറഞ്ഞു. സാധാരണക്കാരുടെ കഥകൾ എപ്പോഴും തന്റെ കൃതികളിൽ കൊണ്ടുവരാൻ ബഷീര്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏവർക്കും മനസ്സിലാകുന്ന ലളിതമായ കൃതികളാണ് ബഷീറിന്റേതെന്ന് കെ ആർ മീര പറഞ്ഞു. ”അജയ്യതയുടെ അമര സംഗീതം” എന്ന സാഹിത്യ നിരൂപണത്തിനാണ് പ്രൊഫസർ എം കെ സാനുവിന് ബഷീർ അവാർഡ് ലഭിച്ചത്. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

    Read More »
  • ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യനിരോധനം നടപ്പാക്കണം, ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ഉമാഭാരതി

    ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മദ്യനിരോധനം നടപ്പാക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഉമാഭാരതി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മധ്യപ്രദേശിൽ മദ്യവിൽപന ശാലകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ നീക്കത്തിന് ഇടയിലാണ് ഉമാഭാരതിയുടെ പുതിയ ആവശ്യം. വലിയ വിവാദം ആണ് ഇത് സംസ്ഥാനത്ത് ഉണ്ടാക്കിയത്.ബിജെപി ആണ് മധ്യപ്രദേശ് ഭരിക്കുന്നത്. ട്വീറ്റ്‌ പരമ്പരയിലൂടെയാണ് ഉമാഭാരതി തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മദ്യപാനമാണ് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നും ഉമാ ഭാരതി ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ തന്നെ കൂടുതൽ മദ്യഷാപ്പുകൾ തുറക്കുന്നത് അമ്മ കുട്ടിക്ക് വിഷം നിൽക്കുന്നതുപോലെ ആണെന്നും ഉമാഭാരതി വ്യക്തമാക്കി.

    Read More »
  • ഭർത്താവിന്റെ കാർഷിക സ്വപ്‌നങ്ങൾ ഏറ്റെടുത്ത് സ്വപ്ന, വിട പറഞ്ഞ സിബിയ്ക്ക് സ്വപ്ന സമ്മാനം നൽകുന്നത് കർഷക തിലക പട്ടം-വീഡിയോ

    മണ്ണും മരങ്ങളും ജീവനായിരുന്നു സിബിയ്ക്ക്. സിബി മണ്ണിലേയ്ക്ക് മടങ്ങിയപ്പോൾ ആ സ്വപ്നത്തെ വഴിനടത്തുകയാണ് ഭാര്യ സ്വപ്‍ന. കർഷകോത്തമ പുരസ്‌കാര ജേതാവായ സിബിയ്ക്ക് സ്വപ്ന നൽകുന്ന സമ്മാനം കർഷകതിലക പട്ടം. എംകോം ബിരുദധാരിയായ സ്വപ്നയ്ക്ക് കൃഷിയുടെ മർമ്മം പഠിപ്പിച്ചത് ഭർത്താവ് തന്നെ. 2019 ലാണ് സിബി സ്വപ്നയെ പിരിയുന്നത്. ഇടുക്കി നരിയമ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിൽ നിൽക്കുമ്പോൾ ദേഹത്ത് മരം ഒടിഞ്ഞു വീണാണ് സിബി മരിച്ചത്.പിനീട് സ്വപ്ന പൂർണമായും കാർഷിക വൃത്തിയിലേയ്ക്ക് തിരിയുക ആയിരുന്നു. സ്വപ്നയുടെ ഒരു ദിനം ആരംഭിക്കുന്നത് പുലർച്ചെ അഞ്ചിനാണ്. പറമ്പിൽ കൃഷി നടത്തി ജന്തുജാലങ്ങളെ പരിപാലിച്ച് രാത്രി എട്ടുവരെ ജോലി നീളും. വീട്ടിലും പട്ടിക്കാട്ടും സ്വപ്നയ്ക്ക് നഴ്സറികൾ ഉണ്ട്‌ . ഇടുക്കിയിൽ ആറ് ഏക്കർ ഏലത്തോട്ടം പാട്ടത്തിന് എടുത്തിട്ടുണ്ട്. 12 ഏക്കർ പറമ്പിൽ സമ്മിശ്ര കൃഷി നടത്തുന്നുണ്ട്. സ്വപ്ന മാത്രമല്ല ഇതൊക്കെ നടത്തുന്നത്, സഹായത്തിന് 14 ജോലിക്കാരുണ്ട്. ഫലവൃക്ഷങ്ങൾ, വ്യത്യസ്ത ഇനം പക്ഷികൾ, കോഴികൾ,പശുക്കൾ,കുതിരകൾ, മുയലുകൾ,പലതരം അലങ്കാരമത്സ്യങ്ങൾ, തെങ്ങ്,കവുങ്ങ് എന്തു…

    Read More »
  • ചരിത്ര സിനിമയുമായി ശങ്കര്‍: നായകന്‍ യാഷ്.?

    തമിഴ് സിനിമാ ലോകത്തെ ബ്രഹ്മാണ്ട സംവിധായകനാണ് ശങ്കര്‍. ഇന്ത്യന്‍ സിനിമയില്‍ സാങ്കേതിക വിദ്യ കൊണ്ട് ഏറ്റവുമധികം പരീക്ഷണം നടത്താന്‍ തയ്യാറായിട്ടുള്ള സംവിധായകനും അദ്ദേഹം തന്നെയാണ്. ശങ്കര്‍ സിനിമയെന്നാല്‍ ബ്രഹ്മാണ്ടമോ അല്ലെങ്കില്‍ ശങ്കര്‍ എന്തു ചെയ്യുന്നോ അത് ബ്രഹ്മാണ്ടമായി മാറുമെന്നാണ് പറയാറ്. എന്തിരന്‍, 2.0, അന്യന്‍, ഐ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയെ ലോകസിനിമയുടെ മുന്‍പില്‍ അടയാളപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ ശങ്കര്‍ സംവിധാനം ചെയ്യുന്നത് ശങ്കറിന്റെ തന്നെ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കമലഹാസന്‍ തന്നെയാണ് ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഈ ചിത്രത്തിന് ശേഷം ശങ്കര്‍ ഒരുക്കുന്നത് ഒരു ഹിസ്‌റ്റോറിക് വാര്‍ ആക്ഷന്‍ ചിത്രമാണെന്നാണ്. ചിത്രത്തില്‍ യാഷ് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ചിത്രത്തില്‍ രാംചരണും യാഷിനൊപ്പം ശ്രദ്ധേയമായ വേഷത്തിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2022 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2027 ല്‍ തീയേറ്ററിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

    Read More »
  • അതിഗംഭീരം കള: ടീസറെത്തി

    യുവതാരം ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന കളയുടെ ടീസര്‍ എത്തി. ടീസര്‍ കണ്ടവര്‍ ഒന്നടങ്കം അതിഗംഭീരമെന്നാണ് അഭിപ്രായപ്പെടുന്നത്. ചിത്രം ടൊവിനോ തോമസിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നും അഭിപ്രായമുണ്ട്. യദു പുഷ്‌കരനും രോഹിത് വി എസ് ഉം ചേര്‍ന്നാണ് കളയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സസ്‌പെന്‍സും മിസ്റ്ററിയും നിറച്ച ടീസര്‍ പ്രേക്ഷര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം തീയേറ്റര്‍ റിലീസായി എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്‌.

    Read More »
  • ” ഭ്രമം “

    പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ” ഭ്രമം ” . എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ എഴുതുന്നു. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്,കല-ദിലീപ് നാഥ്,കോസ്റ്റ്യൂം ഡിസെെനര്‍-അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. ജനുവരി 27 ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.

    Read More »
  • ടൊവിനോ തോമസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഷ്ടിക്കപ്പെട്ടതോ.? എഴുത്തുകാരന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

    മലയാള സിനിമയില്‍ കഥയോ, ടൈറ്റിലോ മോഷ്ടിക്കപ്പെടുന്നത് പുതിയ കാര്യമല്ല. കുറച്ച് നാള്‍ മുന്‍പ് സംവിധായകന്‍ മിഥുവന്‍ മാനുവല്‍ തോമസിനെതിരെ ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ അഞ്ചാംപാതിര എന്ന ചിത്രത്തിലെ പല രംഗങ്ങളും തന്റെ നോവലില്‍ നിന്നും എടുത്തിട്ടുള്ളതാണെന്ന പരാതിയുമായി ലാജോ ജോസ് എന്ന ചെറുപ്പക്കാരന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നെലെയാണ് മറ്റൊരു പരാതിയുമായി മറ്റൊരു നോവലിസ്റ്റും രംഗത്തെത്തിയിരിക്കുന്നത്. യുവനടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നവാഗതനായ ഡാര്‍വ്വിന്‍ കുര്യാക്കോസാണ് സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രത്തെപ്പറ്റിയാണ് അമല്‍ എന്ന നോവലിസ്റ്റ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നത് തന്റെ നോവലിന്റെ ടൈറ്റില്‍ ആണെന്നും പടത്തിന്റെ കഥ എന്താണെന്ന് പടം വന്നിട്ട് അറിയാമെന്നുമാണ് അമല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അമലിന്റെ പോസ്റ്റില്‍ ഇതിനോടകം നിരവധി പോസ്റ്റുകളാണ് വന്നിരിക്കുന്നത്. അമല്‍ എഴുതിയ നോവലും കുറ്റന്വേഷണ കഥയാണ്.…

    Read More »
  • ക്ഷയരോഗ നിവാരണ പദ്ധതി ഗുഡ്‌വില്‍ അംബാസഡറായി മോഹന്‍ലാല്‍

    ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നടന്‍ മോഹന്‍ലാല്‍ ഗുഡ്വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പയിന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ്…

    Read More »
Back to top button
error: