സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും ഒരേ ശമ്പളമോ.? സംവിധായകനോട് ആരാധകന്റെ ചോദ്യം

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. സുരാജ് വെഞ്ഞായറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍ എന്ന ചിത്രത്തെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ചിത്രത്തില്‍ പറയുന്ന പ്രമേയം കൊണ്ടു തന്നെ വലിയ സ്വീകാര്യതയാണ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

അടുക്കള കഥാപാത്രമായി പുറത്തിറങ്ങിയ ചിത്രത്തിനെ ചലച്ചിത്ര മേഖലയിൽ ഉള്ളവർ പോലും വാനോളം പുകഴ്ത്തുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ട് തന്നെ ഒരുപാട് സ്ത്രീകള്‍ ചിത്രത്തിന്റെ പ്രേക്ഷകരായി മാറിയിട്ടുണ്ട്. ഒരു പെണ്ണിന്റെ സ്വപ്നത്തെ അടുക്കളയുടെ നാലു ചുവരിൽ തളച്ചിടുന്ന ഇടുങ്ങിയ ചിന്താഗതിക്കാർക്കുള്ള കൊട്ടാണ് ജിയോ ബേബി നൽകുന്നതെന്നും കമന്റുകളില്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും ഒരു വിഭാഗം ആളുകൾ ചിത്രത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നത് സംവിധായകന്റെ ഒരു ആരാധകന്റെ കുറിപ്പാണ്. സംവിധായകന് ഒരു തുറന്ന കത്ത് എന്ന നിലയിലാണ് ആരാധകൻ കുറിപ്പ് ഒരു പോസ്റ്റായി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെയാണ്:

പ്രിയപ്പെട്ട ജിയോ ബേബി ചേട്ടന്..

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മൂവി കണ്ടു, ഒരു രക്ഷയും ഇല്ല.. ജാതി മത ഭേദമന്യേ എല്ലാ വീട്ടിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന മാറ്റം വരേണ്ട ഒരു കാര്യം തന്നെയാണ് ചിത്രത്തിലൂടെ പറഞ്ഞത്.. അധികം ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു. എവിടെയൊക്കെയോ സുരാജ് വെഞ്ഞാറമൂട് ചേട്ടനില്‍ ഞാന്‍ എന്ന മകനെ കണ്ടു.

അഭിമാനത്തോടെ അല്ലാ കുറ്റബോധത്തോടെയാണ് എന്നെ ഞാന്‍ കണ്ടത്. ഈ സിനിമ കണ്ടു ഒരാള്‍ എങ്കിലും മാറി ചിന്തിച്ചാല്‍ അത് നിങ്ങടെ മാത്രം വിജയമാണ് ജിയോ ചേട്ടാ, ഇനി എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. എന്റെ ചേച്ചി ഈ സിനിമ കണ്ടിട്ട് എന്നോട് ചോദിച്ചതാണ് ‘ഈ സിനിമയില്‍ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ.’

‘കാരണം നായികയും നായകന്നുമല്ലേ….’ ഇത് കേട്ടപ്പോള്‍ ഞാനും ചിന്തിച്ചു.. ശരിയാണല്ലോ.. കഥാപാത്രത്തിന്റെ പ്രകടനം വെച്ചാണ് കാശ് കൊടുക്കുന്നതെങ്കില്‍ പോലും നായികയായി അഭിനയിച്ച നിമിഷ സജയനു തന്നെയാണ് കൂടുതല്‍ ശമ്പളം കൊടുക്കേണ്ടത്.. നിങ്ങള്‍ എത്ര കൊടുത്തു എന്നുള്ളത് ഒരു വിഷയമല്ല.

നിങ്ങള്‍ കൊടുത്തത് തുല്യമായിട്ടാണോ എന്ന് മാത്രം അറിഞ്ഞാ മതി.. ഇതിനുള്ള മറുപടി ലഭിക്കുമെന്ന പേരില്‍ ഈ കത്ത് ചുരുക്കുന്നു.. എന്ന് കുഞ്ഞുദൈവം കണ്ട് നിങ്ങളുടെ ആരാധകനായ,

അഖില്‍ കരീം.

Leave a Reply

Your email address will not be published. Required fields are marked *