LIFETRENDING

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടില്‍ ഇനി ഗരുഡയും

റോക്കി ഭായിയെ വിറപ്പിച്ച ഗരുഡയെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. കെ.ജി.എഫ് എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ ഗരുഡ എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷക മനസ്സിലേക്ക് കയറി കൂടിയിട്ടുണ്ട്. ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിൽ ഗരുഡ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവും അഭിനയിക്കാൻ എത്തുന്നു എന്നതാണ്.

ഉദയ് കൃഷ്ണയാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ കഥയാണ് ആറാട്ട് സംസാരിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനായി അല്ല രാമചന്ദ്രൻ രാജു എത്തുന്നതെങ്കിലും മർമ്മപ്രധാനമായ കഥാപാത്രമാണ് അദ്ദേഹത്തിന്റേതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള സംഘട്ടനം ചിത്രത്തിൻറെ ഹൈലൈറ്റ് ആകും എന്ന് സംവിധായകൻ പറഞ്ഞു.

ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത്. നെടുമുടി വേണൂ, സായി കുമാർ, സിദ്ധിഖ്, വിജയരാഘവൻ, ജോണി ആൻറണി, ഇന്ദ്രന്‍സ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button