LIFE
-
അമ്മയുടെ പുതിയ ആസ്ഥാനം; ഉദ്ഘാടനം നിര്‍വ്വഹിച്ച് താരരാജാക്കന്‍മാര്‍
മലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മണിക്ക് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി ലളിതമായ ചടങ്ങാണ് നടത്തിയത്. മലയാള സിനിമയില്‍ അമ്മ എന്ന സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉയരുന്നത്. സംഘടനയില്‍ പങ്കാളികളായ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാവണമെന്നും താരങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആസ്ഥാനമന്ദിരം സന്ദര്‍ശിക്കണമെന്നും ക്ഷണക്കത്തില്‍ ഇടവേള ബാബു കുറിച്ചിരിക്കുന്നു. ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.
Read More » -
മൈനസ് 20 ഡിഗ്രി തണുപ്പ്, 19000 അടി ഉയരത്തിൽ പറക്കുന്ന വിമാനം, ലണ്ടനിൽ നിന്ന് ഹോളണ്ട് വരെ വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്നു യാത്ര ചെയ്ത 16 കാരന്റെ കഥ
16 വയസ്സുള്ള കെനിയൻ കൗമാരക്കാരൻ ലോകത്തിനു തന്നെ അത്ഭുതം ആകുകയാണ്. അതിനു കാരണം ഒരു വിമാന യാത്രയാണ്. വിമാനത്തിനകത്ത് അല്ല ഈ കൗമാരക്കാരൻ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്നായിരുന്നു 16കാരന്റെ യാത്ര. ലണ്ടനിൽ നിന്ന് ഹോളണ്ടിലേക്ക് ആയിരുന്നു വിമാനത്തിന്റെ യാത്ര. അതൊരു ചരക്ക് വിമാനം ആയിരുന്നു. വിമാനം പറന്നിരുന്നത് 19000 അടി ഉയരത്തിൽ. അന്തരീക്ഷത്തിൽ മൈനസ് 20 ഡിഗ്രി തണുപ്പ്. സാധാരണ ഇങ്ങനെ യാത്ര ചെയ്യുന്നവർ തണുത്തുറഞ്ഞോ വിമാനത്തിൽ നിന്ന് വീണോ മരിക്കുകയാണ് പതിവ്.നോർത്ത് സീയും പിന്നിട്ടാണ് വിമാനം ലാൻഡ് ചെയ്തത്. ഹോളണ്ടിൽ ഒരു ആശുപത്രിയിൽ ആണ് ഇപ്പോൾ പതിനാറുകാരൻ. സംഭവത്തെക്കുറിച്ച് ഡച്ച് പോലീസ് അന്വേഷണം തുടങ്ങി. മനുഷ്യക്കടത്തുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
Read More » -
പന്ത്രണ്ടാം വയസ്സിൽ ഭാര്യ, പതിമൂന്നാം വയസ്സിൽ അമ്മ, വീട്ടിൽ അടിമയായിരുന്ന ഒരു പെൺകുട്ടി 21 ഭാഷകളിൽ ചൂടപ്പംപോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയായത് ഇങ്ങനെ
ഒരു കാല്പനിക കഥ പോലെയാണ് ബേബി ഹാൽഡർ എന്ന സ്ത്രീയുടെ ജീവിതം. അവൾ കുട്ടിയായിരിക്കുമ്പോൾ അച്ഛനാൽ മർദിക്കപെട്ടിരുന്നു. പന്ത്രണ്ടാം വയസ്സിൽ അവൾ ഒരാളുടെ ഭാര്യയായി. അതും അവളേക്കാൾ രണ്ടിരട്ടി വയസുള്ള ഒരാളുടെ. പതിമൂന്നാം വയസ്സിൽ അയാളുടെ കുഞ്ഞിന്റെ അമ്മയായി. തുടരെത്തുടരെ മൂന്നു പ്രസവം. ഒടുവിൽ ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് രക്ഷപ്പെടൽ. വീട്ടുജോലി ചെയ്ത് കുഞ്ഞുങ്ങളെ വളർത്തൽ. ബേബി ഹാൽഡർ ചിരിക്കുമ്പോൾ അതിൽ എല്ലാമുണ്ട്. ഒരു വല്ലാത്ത ഊർജ്ജം ആ ചിരി കാണുന്നവർക്ക് ലഭിക്കും. പശ്ചിമബംഗാളിലെ ദുർഗാപൂറിൽ മർദ്ദകനായ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ ഒരു പദ്ധതി ബേബിയ്ക്ക് ഉണ്ടായിരുന്നു. ” ഞാൻ വളർന്ന ലോകത്തിൽ അല്ല എന്റെ മക്കൾ വളരേണ്ടത്. അവർക്ക് വിദ്യാഭ്യാസം വേണം. എല്ലാം മതിയാക്കാൻ ഞാൻ തീരുമാനിച്ചു. ” ബേബി കഥ പറയുന്നു. രക്ഷപ്പെടാൻ മാത്രമായിരുന്നു ബേബിക്ക് പദ്ധതി ഉണ്ടായിരുന്നത്. എങ്ങനെ ജീവിക്കണം എന്ന് ആലോചിച്ചിരുന്നില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഡൽഹിക്ക്. സ്വന്തം സഹോദരന്റെ സഹായമായിരുന്നു ആവശ്യം. ” അവന്റെ…
Read More » -
കേരളത്തിൽ 12000ൽ പരം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉള്ള ജിയോ, 2021ൽ 4ജി നെറ്റ്‌വർക്ക് ആധിപത്യം 15 ശതമാനം അധികം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു
ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും 4 ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ റിലയൻസ് ജിയോ 2021ൽ 4 ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ജിയോയ്ക്ക് കേരളത്തിൽ 12000ലധികം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉണ്ട് – സംസ്ഥാനത്തെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക്. ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. ജിയോയ്ക്ക് നിലവിൽ കേരളത്തിൽ ഒരു കോടിയിൽ അധികം ഉപഭോക്താക്കൾ ഉണ്ട്. കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത COVID മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി; ഓൺലൈൻ വിദ്യാഭ്യാസം; ഒടിടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർദ്ധിച്ച ഉപയോഗവും ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർദ്ധിപ്പിക്കാൻ കാരണമായി. 2020 ഏപ്രിൽ മുതൽ ഡാറ്റായുടെ ഉപഭോഗം 35 ശതമാനമാണ കൂടിയത്. ഡാറ്റയുടെ ആവശ്യകത 4ജി നെറ്റ്‌വർക്കിന്റെ പ്രയോജനങ്ങൾ, കോവിഡ് ആളുകളെ മനസ്സിലാക്കികൊടുത്തു. കേരളത്തിലെ ജിയോ ടീം ലോക്ക്ഡൌൺ സമയത്തു പരിധികളില്ലാതെ പ്രവർത്തിക്കുകയും എല്ലാ ഉപഭോക്താക്കളിലേക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്തിരിന്നു. ലോക്ക്ഡൗൺ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി…
Read More » -
പിഷാരടി നിങ്ങള്‍ ഭാരതീയ സംസ്കാരത്തെ കൊഞ്ഞനം കുത്തുകയാണ്: എ.പി അബ്ദുള്ളക്കുട്ടി
അവതാരകനായും നടനായും സംവിധായകനായും മലയാളികൾക്ക് പ്രിയങ്കരനാണ് രമേഷ് പിഷാരടി. താരത്തിന്റെ ഹാസ്യ പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് മലയാളികളിൽ നിന്ന് എല്ലായിപ്പോഴും ലഭിച്ചിട്ടുള്ളത്. ധർമ്മജനൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെയാണ് രമേശ് പിഷാരടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലെ വിവിധ ചാനലുകളിൽ അദ്ദേഹം പരിപാടി അവതരിപ്പിച്ചു. പിൽക്കാലത്ത് അഭിനയരംഗത്തേക്കും താരം ചുവടുമാറ്റിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകൻ ആയതോടെയാണ് മലയാളികൾ രമേശ് പിഷാരടി എന്ന താരത്തെ ഏറ്റെടുത്തു തുടങ്ങിയത്. മറ്റാരെയും വേദനിപ്പിക്കാത്ത തമാശകൾ ഹൃദ്യമായി അവതരിപ്പിക്കാനുള്ള രമേശ് പിഷാരടിയുടെ കഴിവ് തന്നെയാണ് ആളുകളിലേക്ക് അദ്ദേഹത്തെ പെട്ടെന്ന് അടുപ്പിച്ചത്. ഇടക്കാലത്ത് മറ്റു ചില കാരണങ്ങളാൽ ബഡായി ബംഗ്ലാവിൽ നിന്നും രമേശ് പിഷാരടിക്ക് മാറി നിൽക്കേണ്ടി വന്നപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ട്രോളുകളായിരുന്നു. ഒരര്‍ത്ഥത്തില്‍ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയുടെ നട്ടെല്ല് തന്നെ രമേശ് പിഷാരടി ആയിരുന്നുവെന്ന് മലയാളികൾ തിരിച്ചറിയുകയായിരുന്നു. ടെലിവിഷൻ…
Read More » -
പുതിയ ചിത്രം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
മലയാളികൾക്ക് പ്രിയങ്കരനായ യുവ നടനാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയിട്ട് കൂടി സിനിമയിൽ സ്വന്തം അധ്വാനത്തിലൂടെ കടന്നുവന്ന താരമാണ് ദുൽഖർ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ആദ്യമായി സിനിമയിലേക്കെത്തുന്നത്. ചിത്രം വലിയ വിജയം നേടുകയും പിന്നീട് തുടരെത്തുടരെ ദുൽഖറിന് മികച്ച ചിത്രങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. വളരെ കുറച്ച് സമയം കൊണ്ടുതന്നെയാണ് ദുൽഖർ നായകനിരയിലേക്ക് ഉയർന്നുവന്ന് ഇത്രയധികം ആരാധകരെ സ്വന്തമാക്കിയത്. നായകനായും ഗായകനായും തിളങ്ങിയതിനുശേഷമാണ് ദുൽഖര്‍ പ്രൊഡക്ഷൻ കമ്പനിയുമായി രംഗത്തെത്തിയത്. വേഫറര്‍ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു. പിന്നീട് വരനെ ആവശ്യമുണ്ട്, കുറുപ്പ്, അടി തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഈ ഫിലിം കമ്പനിയുടെ പേര് മലയാളി വീണ്ടും കേട്ടു. ബോബി-സഞ്ജയ് തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രവും ഈ കമ്പനി തന്നെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ഇപ്പോഴിതാ വേഫറര്‍ ഫിലിംസിന്റെ ഏറ്റവും…
Read More » -
‘ജോസഫ്” ഇനി തെലുങ്കിലേക്ക്
ജോജു ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സാമ്പത്തികമായി വിജയം നേടുന്നതിനൊപ്പം ജോസഫ് നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തു. ഷാഹി കബീർ തിരക്കഥയെഴുതിയ ചിത്രം ഒരു പൊലീസുകാരന്റെ വ്യക്തിജീവിതവും അതിലൂടെ അയാൾ ചെന്നുപെടുന്ന അന്വേഷണങ്ങളുമാണ് കഥ. ജോജു ജോര്‍ജെന്ന താരത്തിന്റെ കരിയറിലെ നാഴികകല്ലായി ജോസഫിനെ വിശേഷിപ്പിക്കാം. ജോസഫിലൂടെ നിരവധി അംഗീകാരങ്ങള്‍ നേടാനും മുൻനിര നായകന്മാരുടെ നിരയിലേക്ക് ജോജുവിന് ഉയരാനും സാധിച്ചു. പല ഭാഷകളിലേക്കും ജോസഫിന്റെ റീമേക്ക് റൈറ്റ്സുകൾ വിറ്റുപോയിരുന്നു. ആര്‍.കെ സുരേഷിനെ നായകനാക്കി എം പത്മകുമാർ തന്നെയാണ് ”വിചിത്രൻ” എന്ന പേരിൽ ജോസഫിന്റെ തമിഴ് റീമേക്ക് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ട്രെയിലറിനു വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ഇപ്പോഴിതാ ജോസഫിന്റെ തെലുഗു റീമേക്ക് ആയ ശേഖറും പ്രഖ്യാപിച്ചിരിക്കുകയാണ്. Dr.രാജശേഖര്‍ നായകനാകുന്ന ശേഖർ സംവിധാനം ചെയ്യുന്നത് ലളിത് ആണ്. Dr. രാജശേഖറിന്റെ 91-മത് ചിത്രമാണ് ശേഖർ. മല്ലികാർജുൻ നരകാണിയാണ്…
Read More » -
ദൃശ്യം 2 ന്റെ ട്രെയിലർ ഫെബ്രുവരി എട്ടിന്
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ലോകവ്യാപകമായി വലിയ സ്വീകാര്യത നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ മലയാളികളെപ്പോലെ മറ്റ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർത്തിയാക്കി ചിത്രീകരിച്ച ദൃശ്യം 2 ആദ്യം തിയേറ്ററിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോഴാണ് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങുക എന്ന വാർത്ത പ്രേക്ഷകര്‍ അറിയുന്നത്. പ്രിയപ്പെട്ട ജോർജ്ജ് കുട്ടിയേയും കുടുംബത്തെയും തീയേറ്ററിൽ കാണാൻ സാധിക്കില്ല എന്ന വിഷമം പ്രേക്ഷകര്‍ക്കുണ്ടെങ്കിലും ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിന് വലിയ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഫെബ്രുവരി എട്ടാം തീയതി പുറത്തു വരുമെന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്. ഫാമിലി ത്രില്ലർ ഗണത്തിൽ ഒരുങ്ങിയ ദൃശ്യത്തിന്റെ…
Read More » -
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാരിൻ്റെ ശുപാർശ PSC അംഗീകരിച്ചു
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാരിൻ്റെ ശുപാർശ ഇന്നു ചേർന്ന PSC യോഗം അംഗീകരിച്ചു. 05.02.2021 മുതൽ 03.08.2021 വരെ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ചു. വിവിധ വകുപ്പുകളിലേക്കായി 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച LDC, LGS, LDV Driver, ആരോഗ്യ വകുപ്പിലേക്കായി 14 ജില്ലകളിലേക്കുമുള്ള Staff Nurse, Forest Department ലേക്കുള്ള Beat Forest Officer Rank List, Civil Supplies വകുപ്പിലെ Sales Assistant തുടങ്ങി 493 റാങ്ക് ലിസ്റ്റുകൾ ദീർഘിപ്പിച്ചതിൽ ഉൾപ്പെടും.
Read More » -
അച്ഛന് പിന്നാലെ മകനും സംവിധാനത്തിലേക്ക്: അനി ഐ വി ശശിയുടെ ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായക പ്രതിഭയാണ് ഐ വി ശശി. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മകൻ അനിയും സംവിധാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായും സഹ എഴുത്തുകാരനായും പ്രവർത്തിച്ചതിനുശേഷമാണ് അനി സ്വന്തം ചിത്രവുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. ”നിന്നില നിന്നില” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അശോക് സെല്‍വനും, റിതു വര്‍മ്മയും, നിത്യ മേനോനുമാണ്. ഒരു ഷെഫിന്റെയും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. തമിഴില്‍ ”തീനി” എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബി വി എസ് എന്‍ പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിവാകര മണി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രാജേഷ് മുരുകേഷനാണ്. നവീന്‍ നൂലി എഡിറ്റിംഗും ശ്രീനാഗേന്ദ്ര തങ്കല ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും കൈകാര്യം ചെയ്തിരിക്കുന്നു.
Read More »