LIFE

  • ഷേണായീസ് തുറക്കുമ്പോൾ”ഓപ്പറേഷന്‍ ജാവ “

    നവീകരണത്തിനായി നാലുവർഷമായി അടച്ചിട്ടിരുന്ന ഷേണായീസ് തീയേറ്റർ, അഞ്ചു സ്ക്രീനുകള്‍ ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന “ഓപ്പറേഷന്‍ ജാവ ” എന്ന മലയാള ചിത്രമാണ്. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഓപ്പറേഷൻ ജാവ” ഫെബ്രുവരി 12 തീയ്യേറ്ററുകളിലെത്തുന്നു. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിര്‍മ്മിക്കുന്ന “ഓപ്പറേഷൻ ജാവ” ഒരു റോ ഇൻ‌വെസ്റ്റിഗേഷൻ ത്രില്ലറാണ്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. പ്രൊഡക്ഷന്‍…

    Read More »
  • ഇരുപത്തിയഞ്ചുകാരിയായ വീട്ടുടമസ്ഥയെ ബുൾ ടെറിയർ വളർത്തു പട്ടി കടിച്ചു കൊന്നു

    ഇരുപത്തിയഞ്ചുകാരിയായ വീട്ടുടമസ്ഥയെ ബുൾ ടെറിയർ വളർത്തു പട്ടി കടിച്ചു കൊന്നു. ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ ആണ് സംഭവം. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുമ്പോഴേക്കും യുവതി മരിച്ചു കഴിഞ്ഞിരുന്നു. വീട്ടിനുള്ളിൽ യുവതിയും നായയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു കൈപ്പത്തി പൂർണമായും നായ ഭക്ഷിച്ചിരുന്നു. ദേഹമാസകലം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. ഏറെ പരിശ്രമിച്ചാണ് പൊലീസ് നായയെ പിടിച്ചുകെട്ടി കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊലീസിനെ വിളിക്കുന്നത്. പോലീസ് എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. മറ്റ് ദുരൂഹ സാഹചര്യങ്ങളൊന്നും വീട്ടിലോ പരിസരത്തോ ഇല്ലെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. ബുൾ ടെറിയർ ഇനത്തിൽ പെട്ടതാണ് നായ. വളർത്തി പരിചയമില്ലാത്ത ആളുകൾക്ക്‌ ബുൾ ടെറിയർ അപകടകാരിയാണ്.

    Read More »
  • ഞാന്‍ ആത്മഹത്യയുടെ വക്കിൽ: സണ്ണി ലിയോണ്‍ കേസിലെ വിവാദ നായകന്‍

    കേരളത്തിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സജീവമായി ചർച്ച ചെയ്യുന്ന പേരുകളാണ് സണ്ണിലിയോണിന്റേതും ഷിയാസ് പെരുമ്പാവൂരിന്റേതും. പണം വാങ്ങിയ ശേഷം സണ്ണി ലിയോണ്‍ പരിപാടിയിൽ നിന്ന് പിന്മാറി എന്നായിരുന്നു പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതി. എന്നാൽ താൻ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാൻ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നും സണ്ണിലിയോൺ ക്രൈംബ്രാഞ്ചിനു മുന്നിൽ മൊഴി നൽകി. പരിപാടി നടത്തുവാൻ സണ്ണിലിയോൺ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നൽകിയിരുന്നു. എന്നാൽ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. എപ്പോൾ ആവശ്യപ്പെട്ടാലും താൻ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് താരം മൊഴിനൽകി. എന്നാൽ ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷിയാസ് തന്റെ ഭാഗത്തെ ന്യായം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് തവണയും പരിപാടി മാറ്റിവെച്ചത് സംഘാടകരുടെ പിടിപ്പുകേടാണെന്ന് താരം പറഞ്ഞതിനോട് ഷിയാസ് പ്രതികരിക്കുകയായിരുന്നു. 2019 ലെ വാലൻറ്റൈൻസ് ഡേയിൽ നടക്കാനിരുന്ന പരിപാടിയിൽ നിന്ന് അവസാന നിമിഷം സണ്ണിലിയോണാണ് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ തലേ…

    Read More »
  • ആയിഷയെ കാണാന്‍ ദിലീപും കുടുംബവുമെത്തി

    മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലെത്തിയ താരമാണ് നാദിര്‍ഷ. നടനായും ഗായകനായും സംഗീത സംവിധായകനായും തിളങ്ങിയ ശേഷണമാണ് നാദിര്‍ഷ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ബിബിന്‍ ജോര്‍ജ്-വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ തിരക്കഥയൊരുക്കിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമാണ് നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങളും നാദിര്‍ഷ സംവിധാനം ചെയ്തു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം. ഇപ്പോള്‍ താരത്തിന്റെ മകളുടെ വിവാഹത്തലേന്നുള്ള ചടങ്ങുകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാദിര്‍ഷയുടെ മൂത്തമകള്‍ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11-ാം തീയതി. ഇതിന് മുന്നോടിയായുള്ള ചടങ്ങുകളാണ് കഴിഞ്ഞ ദിവസം നടന്നത്. ചടങ്ങിലെ മുഖ്യാതിഥിയായി നടന്‍ ദിലീപും കുടുംബവും എത്തിയിരുന്നു. ആയിഷയുടെ ഏറ്റവുമടുത്ത സുഹൃത്താുക്കളാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും നടിയായ നമിതാ പ്രമോദും. ഇരുവരും കല്യാണപ്പെണ്ണിനെ കാണാനെത്തിയിരുന്നു. ദിലീപിനൊപ്പം കാവ്യാ മാധവനും ചടങ്ങില്‍…

    Read More »
  • 14കാരിയുടെ സുഹൃത്തിന് നഗ്ന വീഡിയോ, ക്രിമിനലിനെ കണ്ടെത്തിയപ്പോൾ പോലീസ് ഞെട്ടിപ്പോയി

    മുംബൈയിലാണ് 14കാരി ഒരു പരാതിയുമായി പോലീസിനെ സമീപിച്ചത്. അജ്ഞാതനായ ഒരാൾ തന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു പരാതി. തന്റെ നഗ്നവീഡിയോ ഒരു സുഹൃത്തിന് ഇയാൾ അയച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതി ഇങ്ങനെയാണ്. ലോക്ഡൗൺ കാലം. അജ്ഞാതനായ ഒരു സുഹൃത്തിനെ പെൺകുട്ടിക്ക് ഇന്റർനെറ്റ് വഴി കിട്ടുന്നു. ഒരു പ്രത്യേകതരം കളിക്ക്‌ അയാൾ പെൺകുട്ടിയെ ക്ഷണിക്കുന്നു. ഇരുവരും പരസ്പരം ചോദിക്കുന്നത് കാണിക്കാൻ ധൈര്യമുണ്ടോ എന്നായിരുന്നു കളി. ഒരു ദിവസം പെൺകുട്ടിയുടെ നഗ്നത കാണിക്കാൻ ധൈര്യമുണ്ടോ എന്ന് അജ്ഞാതൻ ചോദിച്ചു. പെൺകുട്ടി കാണിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് വീണ്ടും വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒന്നു രണ്ടു തവണ കൂടി പെൺകുട്ടി തന്റെ നഗ്നത കാണിച്ചു. പിന്നീട് പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തിന് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ എത്തുന്നത്. സുഹൃത്തും ഇയാളെ ബ്ലോക്ക് ചെയ്തു. വിവരം പെൺകുട്ടിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചു…

    Read More »
  • കുഞ്ഞുകുഞ്ഞാലി ലിറിക്കല്‍ വീഡിയോ എത്തി

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കെ.എസ് ചിത്ര ആലപിച്ച ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റോണി റാഫേലാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിക്കുന്നത് മകനായ പ്രണവ് മോഹന്‍ലാലാണ്. പ്രണവ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രഭു, അര്‍ജുന്‍, രഞ്ജി പണിക്കര്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.

    Read More »
  • ദൃശ്യം 2 ട്രെയിലര്‍ പുറത്ത്

    മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ ട്രെയിലര്‍ എങ്ങനെയാണ് ലീക്കായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമൂഹ മാധ്യമങ്ങളില്‍ ട്രെയിലര്‍ ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. അബദ്ധവശാല്‍ ട്രെയിലര്‍ പുറത്തായതാണെന്ന് ആമസോണ്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു. ട്രെയിലറിനൊപ്പം ചിത്രം റിലീസ് ചെയ്യുന്ന തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 19 നാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുക. Much Awaited #Drishyam2 Releasing On February 19 @PrimeVideoIN 🔥 Prime Mistakenly Made Trailer Public For Few Minutes 👍 Trailer Looks Promising ❤️ pic.twitter.com/jF0tFVCihz — Forum Reelz (@Forum_Reelz) February 6, 2021

    Read More »
  • കാന്‍സറിനോട് പൊരുതി മറ്റൊരു താരം കൂടി; കുറിപ്പ് വൈറല്‍

    വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീര്‍. ഈ സിനിമകള്‍ കൂടാതെ ചെറിയ ചെറിയ വില്ലന്‍ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പരിചിതനായ താരം. ഇപ്പോഴിതാ മരണം മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ച് താരം പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും കുറിപ്പില്‍ താരം വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ…

    Read More »
  • അറേബ്യന്‍ വേഷത്തില്‍ ഗ്ലാമറസായി അഹാന; ഫോട്ടോഷൂട്ട് വൈറല്‍

    കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന സെലിബ്രിറ്റി കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഈ കുടുംബത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമായി മാറ്റാറുണ്ട്. കൃഷ്ണകുമാറിന്റെ മകള്‍ നടി അഹാന കൃഷ്ണകുമാര്‍ ഉം വിവാദങ്ങളുടെ കളിത്തോഴിയാണ്. താരത്തിന്റെ ബ്ലോഗും വീഡിയോസും ഫോട്ടോ ഷൂട്ടുമെല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. ഇത്തവണ അറേബ്യന്‍ രീതിയിലുളള വസ്ത്രമണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. മുന്‍ ചിത്രങ്ങളേക്കാള്‍ അല്‍പ്പം ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വേഷത്തില്‍ താരത്തിന്റെ ലുക്ക് ഗംഭീരമെന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ പതിവുപോലെ വിമര്‍ശനങ്ങളും കമന്റായി എത്തിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് നടിയായും സഹ നടിയായും താരം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.അഹാനയെ കാണാന്‍ ഒരു ആരാധകന്‍ വീടിന്റെ മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതും വാര്‍ത്തകളില്‍ വലിയതോതില്‍…

    Read More »
  • പരിപാടി നടത്താത്തത് സംഘാടകരുടെ അസൗകര്യം: പരിപാടിയില്‍ എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാന്‍ തയ്യാറെന്ന് സണ്ണി ലിയോണ്‍

    ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പരാതി നല്‍കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. താന്‍ ആരുടെയും പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നും താരം ക്രൈംബ്രാഞ്ചിന് മുന്‍പില്‍ മൊഴി നല്‍കി. പരിപാടി നടത്തുവാനായി സണ്ണി ലിയോണ്‍ അഞ്ച് തവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് തവണയും പരിപാടി കോര്‍ഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി. സണ്ണി ലിയോണിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങില്‍ എത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ട്രോളുകളും ഇതിനോടകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ലോകത്താകമാനം നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഒരു പോണ്‍ സ്റ്റാര്‍ എന്ന നിലയിലായിരുന്നു താരത്തിന്റെ തുടക്കമെങ്കിലും പില്‍ക്കാലത്ത് താരം ബോളിവുഡ് സിനിമകളിലേക്ക് തിരിയുകയായിരുന്നു. താരത്തിന്റേതായി പുറത്ത് വരുന്ന സിനിമകള്‍ക്ക് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തില്‍ മമ്മുട്ടി നായകനായെത്തിയ മധുരരാജ എന്ന ചിത്രത്തിലെ…

    Read More »
Back to top button
error: