LIFE
-
അച്ഛന് പിന്നാലെ മകനും സംവിധാനത്തിലേക്ക്: അനി ഐ വി ശശിയുടെ ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായക പ്രതിഭയാണ് ഐ വി ശശി. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മകൻ അനിയും സംവിധാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായും സഹ എഴുത്തുകാരനായും പ്രവർത്തിച്ചതിനുശേഷമാണ് അനി സ്വന്തം ചിത്രവുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. ”നിന്നില നിന്നില” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അശോക് സെല്‍വനും, റിതു വര്‍മ്മയും, നിത്യ മേനോനുമാണ്. ഒരു ഷെഫിന്റെയും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. തമിഴില്‍ ”തീനി” എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബി വി എസ് എന്‍ പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിവാകര മണി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രാജേഷ് മുരുകേഷനാണ്. നവീന്‍ നൂലി എഡിറ്റിംഗും ശ്രീനാഗേന്ദ്ര തങ്കല ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും കൈകാര്യം ചെയ്തിരിക്കുന്നു.
Read More » -
വിജയ് സേതുപതിയുടെ ഉപ്പേന: ട്രെയിലറെത്തി
പഞ്ച വൈഷ്ണവ്, വിജയ് സേതുപതി, അദ്വൈത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഉപ്പേനയുടെ ട്രെയിലറെത്തി. തെലുഗിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കുമാറിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു പരിചയമുള്ള ബുച്ചി ബാബുവിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഉപ്പേന. പ്രീയപ്പെട്ട ശിഷ്യന്റെ ആദ്യ ചിത്രം നിർമ്മിക്കുന്നത് സുകുമാർ തന്നെയാണ്. ചിത്രം ഫെബ്രുവരി 12ന് റിലീസിനെത്തും. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവീപ്രസാദ് ആണ്. റൊമാൻറിക് ഡ്രാമ ആക്ഷൻ ഗണത്തില്‍ പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സംവിധായകനായ ബുച്ചി ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പ്രേമവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഉപ്പേനയുടെ മൂലകഥ. ചിത്രത്തില്‍ വിജയ് സേതുപതി രയനം എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
Read More » -
ജോലി നഷ്ടപ്പെട്ടിട്ടും പതറാതെ കൊണ്ടാട്ടം ഉണ്ടാക്കി വിറ്റ മലയാളിയുടെ കഥ, ഇപ്പോൾ മാസം സമ്പാദിക്കുന്നത് അമ്പതിനായിരം രൂപ
പാലക്കാട് സ്വദേശിയാണ് പി ശിവകുമാർ. 16 വർഷം മുമ്പാണ് ശിവകുമാറിന് ജോലി നഷ്ടപ്പെടുന്നത്. ” എനിക്ക് ബി പി എല്ലിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ശരിക്കും സമ്മർദത്തിലായ ദിവസങ്ങൾ. ” ശിവകുമാർ പറഞ്ഞു. ” എന്റെ സമ്മർദ്ദം ശരിക്കും തിരിച്ചറിഞ്ഞത് ഭാര്യ സന്ധ്യയാണ്. ചെറിയ മുതൽ മുടക്കിൽ ഒരു ബിസിനസ് തുടങ്ങാം എന്ന് സന്ധ്യ പറഞ്ഞു. ” അങ്ങനെയാണ് ഭാര്യയും ഭർത്താവും അരി കൊണ്ട് ഉണ്ടാക്കുന്ന കൊണ്ടാട്ടം ഒരു കച്ചവട വസ്തുവായി കണ്ടുതുടങ്ങിയത്. ചെറുപ്പകാലത്ത് അമ്മ ശിവകുമാറിന് ധാരാളം കൊണ്ടാട്ടം ഉണ്ടാക്കി കൊടുക്കുമായിരുന്നു.ഭാര്യ സന്ധ്യ ആകട്ടെ നല്ലൊരു പാചക വിദഗ്ധയും.ഈ രണ്ടു സ്ത്രീകളുടെ സഹായത്തോടെ ശിവകുമാർ കൊണ്ടാട്ടം ഉണ്ടാക്കാൻ ആരംഭിച്ചു. ” ആദ്യമൊക്കെ ചെറിയതോതിൽ ആണ് കൊണ്ടാട്ടം ഉണ്ടാക്കിയത്. അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. മികച്ച പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. ” ശിവകുമാർ ഓർക്കുന്നു. 2005ലാണ് അമൃത ഫുഡ്സ് തുടങ്ങുന്നത്. ചെറിയ മുടക്കുമുതൽ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലുണ്ടാക്കുന്നതുപോലെതന്നെ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കണമെന്ന് ദമ്പതികൾക്ക്…
Read More » -
ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാകുന്നു: സംവിധാനം രാജസേനൻ
അഭയാ കേസിൽ നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാകുന്നു. സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാക്കുന്നത് ഹിറ്റ് മേക്കറായ രാജസേനനാണ്. ജോമോൻ പുത്തൻപുരക്കലും രാജസേനനും തമ്മിൽ ഇതിനു വേണ്ട കരാർ ഒപ്പിട്ടു കഴിഞ്ഞു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസേനന്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നത്. നാലുമാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കൊള്ളാം എന്ന വ്യവസ്ഥയിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ തന്റെ കഥ സിനിമയാക്കാന്‍ സമ്മതം അറിയിച്ചിരിക്കുന്നത്. ഒരു കാലത്ത് മലയാളത്തിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായിരുന്നു രാജസേനൻ. ജയറാം രാജസേനൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം അക്കാലത്തെ വലിയ വിജയങ്ങളായിരുന്നു. പിൽക്കാലത്ത് തന്റെ ഹിറ്റ് ചരിത്രം ആവർത്തിക്കാൻ രാജസേനന് കഴിയാതെ പോയിരുന്നു. സംവിധാധം ചെയ്ത ചിത്രങ്ങളുടെ തകർച്ചയും തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ കേൾക്കേണ്ടിവന്ന പഴിയും അദ്ദേഹത്തെ ഒരുപാട് പിന്നിലേക്ക് വലിച്ചിരുന്നു. 2011 ല്‍ റിലീസ് ചെയ്ത ”ഇന്നാണ് ആ…
Read More » -
കറുപ്പില്‍ തിളങ്ങി താരങ്ങൾ: താരനിബിഡം ഈ കല്യാണരാവ്
മലയാളസിനിമയിൽ നീണ്ട 30 വർഷത്തെ ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തികളാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹന്‍ലാലിന്റെ സന്തത സഹചാരിയെന്നും സഹോദര തുല്യനെന്നും ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിക്കാം. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണ വീഡിയോയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു കല്യാണ നിശ്ചയം നടത്തിയിരുന്നതെങ്കിൽ കല്യാണം താരനിബിഡമായ വലിയ ആഘോഷമായിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിയറ പ്രവർത്തകരും കല്യാണത്തിന് പങ്കെടുത്തു. കല്യാണത്തിന് എത്തിയവരിൽ ഭൂരിഭാഗവും ധരിച്ചിരുന്നത് കറുപ്പ് കളർ വസ്ത്രം ആയിരുന്നുവെന്നതും പ്രത്യേകതയായി എടുത്തുപറയണം. ആന്റണി പെരുമ്പാവൂർ തനിക്ക് സ്വന്തം സഹോദരനെ പോലെ ആണെന്നും അതുകൊണ്ട് തന്നെ ഈ കല്യാണം തന്റെ വീട്ടിൽ നടക്കുന്നതുപോലെ തന്നെ തോന്നുന്നു എന്നാണ് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ വെളിപ്പെടുത്തിയത്. മോഹൻലാൽ തനിക്ക് സ്വന്തം സഹോദരനാണെന്നും അങ്ങനെ നോക്കുമ്പോൾ മോഹൻലാലിന്റെ സഹോദരനായ ആന്റണിയുടെ മകളുടെ കല്യാണം തന്റെ വീട്ടിൽ നടക്കുന്ന കല്യാണം പോലെ തന്നെയാണെന്നാണ് മെഗാ സ്റ്റാർ…
Read More » -
റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്? എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം-സലിംകുമാർ
അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം. #IStandwithFarmers #FarmersagainstPropagandistGovernment #ഫാർമേഴ്‌ലിവെസ്‌റ്റർ (സലിംകുമാറിന്റെ ഫേസ്ബുക്…
Read More » -
വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ സകലതും നഷ്ടമാകും
വാട്സ് ആപ്പിന്റെ വ്യാജ പതിപ്പ് നിർമിച്ചതായി റിപ്പോർട്ട്. ഇറ്റാലിയൻ സ്പൈവെയർ കമ്പനിയായ സൈ 4 ഗേറ്റ് ആണ് വാട്സാപ്പിന്റെ വ്യാജ പതിപ്പ് നിർമ്മിച്ചത് എന്നാണ് റിപ്പോർട്ട്. ഐഫോണിനെ ലക്ഷ്യംവെച്ചാണ് ഇത്. വ്യക്തി വിവരങ്ങൾ പൂർണ്ണമായും ചോർത്തുന്നതിന് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കബളിപ്പിച്ച് ചില കോൺഫിഗറേഷൻ ഫയലുകൾ ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കുക ആണ് ഇതിന്റെ പ്രവർത്തനരീതി. ഇതിനുമുമ്പും മാൽവെയർ പ്രചരിപ്പിക്കാൻ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നു. 2019ൽ ഇസ്രായേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് സ്പൈവെയർ പ്രചരിപ്പിക്കാൻ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നു. സെക്ഒപ്സ് എന്ന സുരക്ഷാ സ്ഥാപനം പങ്കുവെച്ച ഒരു ട്രീറ്റ് ആണ് വാട്സ്ആപ്പ് ഉപഭോക്താക്കളെ ലക്ഷ്യം വച്ച് ഒരു സൈബർ ആക്രമണം വരുന്നുവെന്ന സൂചന നൽകിയത്. ഐഫോണിന് അത്യാവശ്യമായ കോൺഫിഗറേഷൻ ആണെന്ന് പറഞ്ഞ് വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിക്കുക ആണ് ഇതിന്റെ പ്രവർത്തന രീതി. പിന്നീട് ആളുകളിൽനിന്ന് വിവരം ചോർത്തും. വ്യാജ ആപ്പിനെതിരെ നടപടി സ്വീകരിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ദുരുപയോഗങ്ങൾ ക്കെതിരെ നിയമ നടപടി…
Read More » -
എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ.. വേദനയിലും പുഞ്ചിരിച്ച് നന്ദു മഹാദേവയുടെ കുറിപ്പ്
ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല..!! പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..!! അസഹനീയമായ വേദനയെ നിലയ്ക്കു നിർത്താൻ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോർഫിൻ എടുത്തുകൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തിൽ ഞാൻ സമ്പൂർണ്ണ പരാജിതനായി..! പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമർത്തി ആഹ്ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോർഫിൻ കൊണ്ട് പിടിച്ചു കെട്ടാൻ പറ്റാത്ത വേദനപോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..! ഡ്രൈവിംഗ് അത്രമേൽ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു.. അതവർ സാധിച്ചു തന്നു.. സ്‌നോ പാർക്കിൽ പോയി മഞ്ഞിൽ കളിച്ചു.. മനോഹരമായ ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു.. ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങൾ ഗോവയോട് വിട പറഞ്ഞത്..!…
Read More » -
മാസ്റ്ററും കൈതിയും തമ്മില്‍ എന്തു ബന്ധം.? സമൂഹമാധ്യമങ്ങളില്‍ ചെറുപ്പക്കാരന്റെ കുറിപ്പ് വൈറലാകുന്നു
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രം വലിയ വിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഓണ്‍ലൈന്‍ റിലീസ് ആയി എത്തിയെങ്കിലും തീയേറ്ററില്‍ തന്നെ ചിത്രം കാണാന്‍ ഇപ്പോഴും ജനങ്ങള്‍ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം കണ്ട പ്രേക്ഷകര്‍ മാസ്റ്റര്‍ എന്ന ചിത്രത്തിനെ ഇഴ കീറി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജ് ചിത്രത്തില്‍ പറയാതെ പറഞ്ഞ രഹസ്യങ്ങള്‍ കണ്ടെത്താനാണ് ഇപ്പോള്‍ ആരാധകരും പ്രേക്ഷകരും ശ്രമിക്കുന്നത്. സമീപകാലത്തിറങ്ങിയ വിജയിയുടെ ഏറ്റവും മനോഹരമായ ചിത്രം എന്നാണ് ആരാധകര്‍ മാസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. വിജയ് എന്ന താരത്തെയും വിജയ് എന്ന നടനെയും ഒരുപോലെ ഉപയോഗിക്കാന്‍ ലോകേഷ് കനകരാജിന് സാധിച്ചിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു ചെറുപ്പക്കാരന്റെ നിരീക്ഷണമാണ്. മാസ്റ്റര്‍ എന്ന ചിത്രത്തിനും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിനും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ എന്നാണ് ചെറുപ്പക്കാരന്റെ അന്വേഷണം. മാസ്റ്ററിലെയും കൈതിയിലേയും രണ്ട്…
Read More » -
റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തവിദ്യാലയം അടച്ചു: കാരണം വ്യക്തമാക്കി താരം
മലയാള സിനിമയിലെ പ്രശസ്ത ചലച്ചിത്ര താരവും നിർമ്മാതാവുമാണ് റിമാകല്ലിങ്കൽ. തന്റെ വ്യക്തമായ നിലപാടുകൾ കൊണ്ട് തന്നെ താരം പലപ്പോഴും വാർത്തകളിൽ സജീവമാകാറുണ്ട്. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളിലും താരം തന്റെ കാഴ്ചപ്പാട് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ലെഡ് സമയത്ത് റിലീഫ് കളക്ഷൻ ക്യാമ്പുകൾക്ക് നേതൃത്വം നല്‍കുന്നതിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. അന്ന് കൊച്ചിയിലെ ഏറ്റവും വലിയ ഫ്ലഡ് റിലീഫ് ക്യാമ്പുകളിൽ ഒന്ന് താരത്തിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം നൃത്തവിദ്യാലയം ആയിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മാമാങ്കം എന്ന നൃത്തവിദ്യാലയം താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് താരം വ്യക്തമാക്കുന്നു. റിമ കല്ലിങ്കലിന്റെ വലിയ സ്വപ്നമായിരുന്ന മാമാങ്കം ആറു വർഷത്തെ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അടച്ചു പൂട്ടുന്നത്. മാമാങ്കം സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് താരം തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. 2014ലാണ് റിമാകല്ലിങ്കൽ തന്റെ സ്വപ്ന പദ്ധതിയായ മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കുള്ള ഒരിടം എന്ന നിലയിലായിരുന്നു മാമാങ്കത്തെ താരം കണ്ടിരുന്നത്.…
Read More »