LIFETRENDING

പുതിയ ചിത്രം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

ലയാളികൾക്ക് പ്രിയങ്കരനായ യുവ നടനാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയിട്ട് കൂടി സിനിമയിൽ സ്വന്തം അധ്വാനത്തിലൂടെ കടന്നുവന്ന താരമാണ് ദുൽഖർ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ആദ്യമായി സിനിമയിലേക്കെത്തുന്നത്. ചിത്രം വലിയ വിജയം നേടുകയും പിന്നീട് തുടരെത്തുടരെ ദുൽഖറിന് മികച്ച ചിത്രങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. വളരെ കുറച്ച് സമയം കൊണ്ടുതന്നെയാണ് ദുൽഖർ നായകനിരയിലേക്ക് ഉയർന്നുവന്ന് ഇത്രയധികം ആരാധകരെ സ്വന്തമാക്കിയത്.

നായകനായും ഗായകനായും തിളങ്ങിയതിനുശേഷമാണ് ദുൽഖര്‍ പ്രൊഡക്ഷൻ കമ്പനിയുമായി രംഗത്തെത്തിയത്. വേഫറര്‍ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു. പിന്നീട് വരനെ ആവശ്യമുണ്ട്, കുറുപ്പ്, അടി തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഈ ഫിലിം കമ്പനിയുടെ പേര് മലയാളി വീണ്ടും കേട്ടു. ബോബി-സഞ്ജയ് തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രവും ഈ കമ്പനി തന്നെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്.

ഇപ്പോഴിതാ വേഫറര്‍ ഫിലിംസിന്റെ ഏറ്റവും പുതിയ സിനിമ താരം പ്രഖ്യാപിച്ചിരിക്കുകയാണ്. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രമാണ് വേഫററിന്റേതായി പുറത്തു വരാനിരിക്കുന്നത്. ദുൽഖർ സൽമാനും ഷെബാബ് ആനിക്കാടും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആദ്യമായി ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനി വിതരണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിനുണ്ട്. രാജേഷ് വർമ്മ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ എല്‍ദോ ഐസക്കാണ്. ചിത്രത്തിന് വേണ്ടി ബിജിബാൽ സംഗീത സംവിധാനവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും.

Back to top button
error: