
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ ട്രെയിലര്‍ എങ്ങനെയാണ് ലീക്കായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
സമൂഹ മാധ്യമങ്ങളില്‍ ട്രെയിലര്‍ ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. അബദ്ധവശാല്‍ ട്രെയിലര്‍ പുറത്തായതാണെന്ന് ആമസോണ്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു. ട്രെയിലറിനൊപ്പം ചിത്രം റിലീസ് ചെയ്യുന്ന തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 19 നാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുക.
Much Awaited #Drishyam2 Releasing On February 19 @PrimeVideoIN
Prime Mistakenly Made Trailer Public For Few Minutes
Trailer Looks Promising
pic.twitter.com/jF0tFVCihz
— Forum Reelz (@Forum_Reelz) February 6, 2021
