LIFE
-
”സൽമ” ചലച്ചിത്രമാകുന്നു: നരണിപ്പുഴ ഷാനവാസിന്റെ ഓർമ്മയിൽ സുഹൃത്തുക്കൾ
കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനായ നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥയായ ”സൽമ” വിജയ് ബാബു സിനിമയാക്കുന്നു. ഷാനവാസിന്റെ അനുസ്മരണ ഭാഗമായി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ലാഭവിഹിതത്തിൽ ഒരു പങ്കു ഷാനവാസിന്റെ കുടുംബത്തിന് നൽകുമെന്ന് വിജയ് ബാബു അറിയിച്ചു. യോഗത്തിൽ വച്ച് തിരക്കഥയുടെ പകർപ്പ് ഷാനവാസിന്റെ ഭാര്യ അസു ഷാനവാസും മകനും ചേർന്ന് വിജയ് ബാബുവിന് കൈമാറി. ”ഷാനവാസിന് പ്രിയപ്പെട്ടവർ ഇന്ന് കൊച്ചിയിൽ ഒരു യോഗം ചേർന്നു. എന്റെ അഭ്യർത്ഥനപ്രകാരം ഷാനവാസിന്റെ ആദ്യ തിരക്കഥ അദ്ദേഹത്തിന്റെ ഭാര്യ എനിക്ക് കൈമാറി. സൽമ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. അതിന്റെ ലാഭവിഹിതം ഷാനവാസിന്റെ കുടുംബത്തിന് നൽകും” -വിജയ് ബാബു പറഞ്ഞു. 2020 ഡിസംബർ 23നാണ് ഹൃദയാഘാതംമൂലം നരണിപ്പുഴ ഷാനവാസ് മരണമടഞ്ഞത്. ഷാനവാസിന്റെ ഓർമ്മയ്ക്ക് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ…
Read More » -
ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ കേരളത്തിൽ, ലഭിച്ചതോ ഒരു കോടിയുടെ ഭാഗ്യം
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കേരളത്തിലെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യ മിത്ര ലോട്ടറിയുടെ ഒരു കോടി സമ്മാനം. പുത്തനത്താണി ടൗണിലെ ഭാഗ്യതാരം ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ കൈപാലക്കൽ പ്രഭാകരനെ കാണാനാണ് കർണാടക സ്വദേശി സോഹൻ ബൽറാം കേരളത്തിലെത്തിയത്. മാണ്ഡ്യ ജില്ലയിലെ സോമന ഹള്ളി സ്വദേശിയാണ് സോഹൻ ബൽറാം. പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ കടയിലെത്തിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഇതാദ്യമായാണ് സോഹൻ ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ഇന്നലെ ഉച്ചയോടെ സോഹനും കുടുംബവും കർണാടകത്തിലേക്ക് മടങ്ങി. ഇതിനിടെയാണ് ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപയുടെ അഞ്ചു സമ്മാനാർഹരിൽ ഒരാളായി സോഹൻ മാറുകയായിരുന്നു. ഫലം ഓൺലൈനായി അറിഞ്ഞ പ്രഭാകരൻ തന്നെയാണ് സോഹനെ വിളിച്ച് കാര്യം പറയുന്നത്. ഇതോടെ സോഹനും കുടുംബവും കർണാടകയിലേക്കുള്ള യാത്ര മാറ്റിവെച്ച് പുത്തനത്താണിയിലേക്ക് തിരിച്ചു.
Read More » -
തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സൂര്യയുടെ ഫേസ്ബുക് പോസ്റ്റ് – “കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും”_ താരം ഫേസ്ബുക്കില്‍ കുറിച്ചു .
Read More » -
ഇനി പെട്രോൾ അടിക്കുന്നവർ ശ്രദ്ധിക്കണം
കേരളത്തിൽ ലഭ്യമാകുന്നത് എഥനോൾ ചേർത്ത പെട്രോൾ.10% എഥനോൾ ചേർത്ത പെട്രോൾ ആണ് കേരളത്തിലെ പെട്രോൾ പമ്പുകൾക്ക് എണ്ണക്കമ്പനികൾ നൽകുന്നത്.കേന്ദ്രത്തിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരഭത്തിന്റെ ഭാഗമായാണിത്. വാഹന ഉപഭോക്താക്കൾ ഇനി കൂടുതൽ ശ്രദ്ധിക്കണം. വെള്ളത്തിന്റെ ചെറിയ അംശം ഉണ്ടെങ്കിൽ പോലും അത് എഥനോളുമായി കലരും. അങ്ങിനെ വന്നാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് ആകും. ഈ പെട്രോൾ നേരത്തെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഉപയോഗത്തിൽ ഉണ്ട്. കേരളത്തിലും ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിർത്തി.ഈ പെട്രോളിന്റെ വിതരണം കേരളത്തിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എണ്ണക്കമ്പനി പ്രതിനിധികൾ പെട്രോൾ പമ്പുകൾ സന്ദർശിക്കുകയും പ്രത്യേക പരിശോധന നടത്തി വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ജലാശം പരിശോധിക്കാനുള്ള ഉപകരണം പെട്രോൾ പമ്പുകൾക്ക് നൽകുകയും ചെയ്തു.
Read More » -
കോവിഡ് വാക്‌സിനേഷൻ അനുഭവം – ഡോ. ജ്യോതിദേവ് കേശവദേവ്
കോവിഡ് വാക്‌സിനേഷൻ എടുത്ത് ഇപ്പോൾ 4 ദിവസം പിന്നിട്ടിരിക്കുന്നു; സുഹൃത്തുക്കളുമായി ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ തീരുമാനിച്ചു. വാക്‌സിനേഷന്റെ 2 ഉം 3 ഉം ഘട്ടങ്ങളിലേക്കു കടക്കുമ്പോൾ, ഈ അനുഭവക്കുറിപ്പ്, വളരെ സഹായകരമാകും എന്ന് എനിക്കുറപ്പുണ്ട്. # ഒരു ഓഫീസിലോ ഒരു സ്ഥാപനത്തിലോ ഉള്ള മുഴുവൻ ജീവനക്കാരും ഒരുമിച്ച് വാക്‌സിൻ എടുക്കാതിരിക്കുന്നതാണ് നല്ലത്. # മൂന്നു ദിവസത്തെയെങ്കിലും ഇടവേളകളിൽ ഘട്ടം ഘട്ടമായി കുത്തിവയ്പ് നടത്തുന്നതാണ് നല്ലത്. # പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ കൂടിയും, ഈ കുത്തിവയ്പ്പ് മുൻനിര ആരോഗ്യ പ്രവർത്തകരും രോഗ സാധ്യതയുള്ളവരും സ്വീകരിക്കേണ്ടത് ജനജീവിതം സാധാരണഗതിയിൽ ആക്കുന്നതിന് കൂടിയേ തീരൂ. # ഞങ്ങളുടെ ആശുപത്രികളിലെ ജീവനക്കാർക്ക് ‘കോവിഷീൽഡ്’ ലഭിച്ചതിനു ശേഷം അനുഭവിച്ച പാർശ്വഫലങ്ങൾ ഇവിടെ കുറിക്കുന്നു. ഭൂരിപക്ഷവും നിസാര പാർശ്വഫലങ്ങളാണ്. കുത്തിവയ്പു നടത്തി ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ് ഇവ അനുഭവപ്പെട്ടത്. തീരെ അവശരായി ലീവെടുത്തവർ പോലും മൂന്നാം ദിവസം, പൂർണ ആരോഗ്യത്തോടെ, ഉന്മേഷത്തോടെ ജോലിക്ക് തിരികെ എത്തുകയും ചെയ്തു. കടുത്ത തലവേദന,പനി (100-…
Read More » -
മമ്മൂട്ടി- അമൽ നീരദ് ചിത്രം ”ഭീഷ്മ പര്‍വ്വം”; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഭീഷ്മപർവ്വം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നീണ്ട മുടിയും താടിയും ആയി മാസ ലുക്കിലാണ് മമ്മൂട്ടി. രണ്ടു യുവ തിരക്കഥാകൃത്തുക്കളുടെ രചനയിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിർ ഉം ശ്രീനാഥ് ഭാസിയും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം മറ്റു താരങ്ങൾ ആരൊക്കെ ആകുമെന്ന് വിവരം പുറത്തുവിട്ടിട്ടില്ല. കൊച്ചിയിൽ ആകും ചിത്രത്തിലെ പ്രധാന ലൊക്കേഷൻ
Read More » -
രണ്ടോ, മൂന്നോ, സീനുകൾ മാത്രമുള്ള വേഷങ്ങൾ; ദൃശ്യം 2 ലഭിച്ചത് ഭാഗ്യം, നന്ദി പറഞ്ഞ് താരം
സഹനടിയായി വന്ന് മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് നടി അഞ്ജലി നായര്‍. ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ പോലും മിക്ക സിനിമകളിലും അഞ്ജലിയുടെ സാന്നിധ്യമുണ്ട്. 1994 ല്‍ മാനത്തെ വെളളിത്തേര് എന്ന ചിത്രത്തില്‍ ബാലതാരമായാണ് അഞ്ജലി ചലച്ചിത്ര രംഗത്തേക്ക് വന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിലും തമിഴ് സിനിമകളിലും വേഷമിട്ടു. അമ്മയായും അമ്മൂമ്മയായും അമ്മായിയായും വേഷമിടാന്‍ മടിയില്ലാത്ത താരം ഇപ്പോഴിതാ ദൃശ്യം 2വിലും എത്തിയിരിക്കുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 2വിനെക്കുറിച്ച് നടി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ജലിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഒരു അഭിനേതാവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്. 127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും… കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം…
Read More » -
മനുഷ്യനോ മൃഗമോ ?ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
മഞ്ഞു മൂടിയ പ്രദേശത്ത് കൂടി ഒരാൾ ഓടുന്നു .മാധ്യമപ്രവർത്തകൻ നിക്കോളാസ് തോംസൺ ഷെയർ ചെയ്ത ചിത്രം ആദ്യം കണ്ടാൽ അതാണ് തോന്നുക .എന്നാൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയാലോ ? An optical illusion for tonight. First you see a man running into the snow … and then … pic.twitter.com/R9Lj1mlR5X — nxthompson (@nxthompson) February 4, 2021 മനുഷ്യനോ മൃഗമോ ചിത്രം ഒന്ന് കൂടെ സൂക്ഷിച്ച് നോക്കിയാൽ ഈ ചോദ്യം ആരായാലും ഉന്നയിക്കും .ഇന്റർനെറ്റിൽ വൈറൽ ആണ് ഈ ചിത്രം .ചിത്രം പങ്കു വച്ച് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ലൈക് ആണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത് . ചിലർ പറയുന്നു മനുഷ്യൻ ആണെന്ന് ,ചിലർ പറയുന്നു കരടി ആണെന്ന് ,ചിലർ പറയുന്നു നായ ആണെന്ന് . An optical illusion for tonight. First you see a man running into the snow…
Read More » -
അർദ്ധനഗ്ന ഫോട്ടോ : പൃഥ്വിരാജിനെ ട്രോളി “ആങ്ങമ്മാരും പെങ്ങമ്മാരും “
ഫെയ്സ്ബുക്കിൽ അർദ്ധ നഗ്ന ഫോട്ടോ ഇട്ട നടൻ പൃഥ്വിരാജിനെ ട്രോളി “ആങ്ങമ്മാരും പെങ്ങമ്മാരും “.”സൺ സാൻഡ് ആൻഡ് സാൾട്ട് ആൻഡ് പെപ്പർ “എന്ന തലവാചകമിട്ടാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഭാര്യ സുപ്രിയ മേനോൻ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ അർദ്ധ നഗ്ന ചിത്രത്തെ സൈബറിടത്തിലെ “ആങ്ങമ്മാരും പെങ്ങമ്മാരും “ട്രോളുകയാണ്. പൃഥ്വിയുടെ പോസ്റ്റിനടിയിലെ കമന്റ് ആയും അല്ലാതെയുമൊക്കെ ട്രോൾ വാചകങ്ങൾ പറക്കുകയാണ്.പെൺകുട്ടികളുടെ ഫോട്ടോ ഇടുമ്പോൾ കുരു പൊട്ടുന്ന “ആങ്ങമ്മാരും പെങ്ങമ്മാരും “എവിടെ എന്നതാണ് ചോദ്യം. ഒരു പോസ്റ്റ് ഇങ്ങനെ – മലയാളത്തിൻറെ മഹാനായ നടൻ പൃഥ്വിരാജ് സുകുമാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ട ഫോട്ടോയാണിത് സ്വന്തം സ്വകാര്യ ഫോട്ടോ അതിൻറെ അളവ് എന്താണെങ്കിലും സ്വന്തം പങ്കാളിക്ക് സ്വകാര്യമായി നൽകുന്നതിൽ തെറ്റു കാണുന്നില്ല, പക്ഷേ സ്ത്രീകളും മറ്റുമുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇത്തരത്തിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം, പടം കുറയുമ്പോൾ തുണിയുടെ അളവു കുറച്ച് അവസരങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ മിനിമം…
Read More » -
സച്ചിയുടെ ഓർമ്മ ദിനത്തിൽ ‘വിലായത്ത് ബുദ്ധ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ”വിലായത്ത് ബുദ്ധ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഹിറ്റ് മേക്കർ സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ വേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ജേക്സ് ബിജോയ് ആണ് സംഗീതം.ബാദുഷ എൻ.എം ആണ് പ്രോജക്ട് ഡിസൈനർ.മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ് . കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ,മേക്കപ്പ്-…
Read More »