ഷേണായീസ് തുറക്കുമ്പോൾ”ഓപ്പറേഷന്‍ ജാവ “

നവീകരണത്തിനായി
നാലുവർഷമായി അടച്ചിട്ടിരുന്ന ഷേണായീസ് തീയേറ്റർ, അഞ്ചു സ്ക്രീനുകള്‍ ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി
തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന “ഓപ്പറേഷന്‍ ജാവ ” എന്ന മലയാള ചിത്രമാണ്.
നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഓപ്പറേഷൻ ജാവ” ഫെബ്രുവരി 12 തീയ്യേറ്ററുകളിലെത്തുന്നു.
വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,
ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍.

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിര്‍മ്മിക്കുന്ന “ഓപ്പറേഷൻ ജാവ” ഒരു റോ ഇൻ‌വെസ്റ്റിഗേഷൻ ത്രില്ലറാണ്.

ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.

വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്‍,
കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,കോ ഡയറക്ടര്‍-സുധി മാഡിസണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ദിലീപ് എടപ്പറ്റ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *