ഇരുപത്തിയഞ്ചുകാരിയായ വീട്ടുടമസ്ഥയെ ബുൾ ടെറിയർ വളർത്തു പട്ടി കടിച്ചു കൊന്നു. ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ ആണ് സംഭവം. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുമ്പോഴേക്കും യുവതി മരിച്ചു കഴിഞ്ഞിരുന്നു. വീട്ടിനുള്ളിൽ യുവതിയും നായയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഒരു കൈപ്പത്തി പൂർണമായും നായ ഭക്ഷിച്ചിരുന്നു. ദേഹമാസകലം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. ഏറെ പരിശ്രമിച്ചാണ് പൊലീസ് നായയെ പിടിച്ചുകെട്ടി കൊണ്ടുപോയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊലീസിനെ വിളിക്കുന്നത്. പോലീസ് എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. മറ്റ് ദുരൂഹ സാഹചര്യങ്ങളൊന്നും വീട്ടിലോ പരിസരത്തോ ഇല്ലെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.
ബുൾ ടെറിയർ ഇനത്തിൽ പെട്ടതാണ് നായ. വളർത്തി പരിചയമില്ലാത്ത ആളുകൾക്ക് ബുൾ ടെറിയർ അപകടകാരിയാണ്.