LIFE
-
“വെള്ളരിക്കാപട്ടണം” മാവേലിക്കരയിൽ
മഞ്ജു വാര്യര്‍-സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന “വെള്ളരിക്കാപട്ടണം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ചോൺ കർമ്മം നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേര്‍ന്ന് നിർവ്വഹിക്കുന്നു. സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍, പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കെ ആർ മണി. അപ്പു ഭട്ടതിരി, അര്‍ജുന്‍ ബെൻ എന്നിവർ ചേര്‍ന്ന് എഡിറ്റിംങ് നിര്‍വഹിക്കുന്നു. മധു വാസുദേവൻ,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ ഡിസൈനർ-ജ്യോതിഷ് ശങ്കർ,അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് നായർ,കെ.ജി.രാജേഷ് കുമാർ, പി.ആര്‍.ഒ-എ.എസ്.ദിനേശ്.
Read More » -
വേറിട്ട കാസ്റ്റിങ് കോളുമായ് “കായ്പോള”; ശ്രദ്ധയാകർഷിച്ച് വീഡിയോ
വി.എം.ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കായ്പോള’. ഇന്ദ്രൻസിനെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് യൂട്യൂബ് വ്ലോഗ്ഗേർസിനെ കഥാപാത്രങ്ങളാക്കി കൊണ്ട് ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. തീർത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിംഗ് കാൾ ആണ് ചിത്രത്തിതേയി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിംഗ് കാൾ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മൾ കണ്ടു വരുന്ന “അഭിനേതാക്കളെ ആവശ്യമുണ്ട്” എന്ന തലകെട്ടോടു കൂടിയുള്ള കാസ്റ്റിംഗ് കോളുകളിൽ നിന്നും എന്ത് കൊണ്ടും വേറിട്ടു നിൽക്കുന്നതാണ് ഈ ചിത്രത്തിന്റേത്. പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്ന കുട്ടികളെയും മുതിർന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വിഡിയോയും elementsofcinema [email protected] എന്ന സിനിമയുടെ മെയിൽ ഐഡിയിലേക്ക് അയക്കാനുമാണ് വീഡിയോയിൽ പറയുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
Read More » -
‘‘മൈക്കിള്‍സ് കോഫി ഹൗസ്” ഡിസംബർ 10 മുതൽ തീയറ്ററുകളിൽ
അങ്കമാലി ഫിലിംസിന്‍റെ ബാനറില്‍ ജിസോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമ ഡിസംബർ 10 നു പ്രേക്ഷകരിലേക്ക് . അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്‍റണി, രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. നായികാ കഥാപാത്രമായെത്തുന്ന മാര്‍ഗ്രറ്റ് ആന്‍റണി ജൂണ്‍, ഇഷ, തൃശ്ശൂര്‍പൂരം, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ശര്‍മ, കോട്ടയം പ്രദീപ്, ഹരിശ്രീ മാര്‍ട്ടിന്‍, സിനോജ് വര്‍ഗീസ്, രാജേന്ദ്രന്‍, ജയിംസ്, നൗഷാദ്, ഫെബിന്‍ ഉമ്മച്ചന്‍, സീത, ലത സതീഷ്, ബേബി, സനൂജ സോമനാഥ്, അതുല്‍രാജ്, സാനിയ ബാബു, ബെന്‍സി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബി കെ ഹരിനാരായണന്‍റെ…
Read More » -
‘കുറുപ്പി’ല്‍ പിടികിട്ടാപ്പുള്ളി, ‘സല്യൂട്ടി’ല്‍ സബ് ഇന്‍സ്‌പെക്ടര്‍; ദുല്‍ഖറിന്റെ പോലീസ് ചിത്രം ഡിസംബര്‍ 17ന് തീയേറ്ററുകളില്‍
ദുല്‍ഖര്‍ സല്‍മാന്‍ അരവിന്ദ് കരുണാകരന്‍ എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ എത്തുന്ന ‘സല്യൂട്ട്’ റിലീസിനൊരുങ്ങുന്നു. ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫാറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ഒരു പോലീസ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ജെയ്ക്സ് ബിജോയ്. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ പോലീസ് കഥാപത്രമാകും ഇത്.
Read More » -
ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആതുര ശുശ്രൂഷാരംഗത്തെ നഴ്സുമാരുടെ മികവിനെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നു. 2021 ലെ നഴ്സിംഗ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്കുള്ള റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. അക്കാദമിക് റെക്കോർഡ്, നേതൃപാടവം, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജി രഘുനാഥാണ്. 50,000 രൂപയും പ്രശ്സ്തി പത്രവുമാണ് സമ്മാനം. തൃശ്ശൂര്‍ അമല നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാളാണ് രാജി രഘുനാഥ്. അദ്ദേഹത്തിന് 31 വർഷത്തെ അനുഭവ സമ്പത്തുണ്ട്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം. ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്.…
Read More » -
” ആഹാ ” ഒഫിഷ്യൽ ട്രെയിലർ റിലീസ്
ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ” ആഹാ ” ഒഫിഷ്യൽ ട്രെയ്ലർ റിലീസായി. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വടം വലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു. സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ, എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ്-…
Read More » -
ഷാജഹാൻ പോത്തൻകോടിന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഷാജഹാൻ പോത്തൻകോടിന്റെ രണ്ട് നോവലുകളുടെ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടന്നു.’രക്താക്ഷരങ്ങൾ ‘ എന്ന നോവൽ ഡോ :ജോർജ് ഓണക്കൂർ കെ. ജയകുമാറിനും ‘കർഷക പൊൻവിളക്ക് ‘ എന്ന നോവൽ പിരപ്പൻകോട് മുരളി പ്രഭാവർമ്മയ്ക്കും നൽകിയാണ് പ്രകാശനം ചെയ്തത്. കാര്യവട്ടംശ്രീകണ്ഠൻ നായർ, വി. എസ്. ബിന്ദു, എസ്. ഹനീഫ റാവുത്തർ , റ്റി.എസ് . ബൈജു, ഷാജഹാൻ പോത്തൻകോട് എന്നിവർ സംസാരിച്ചു. നവോത്ഥാന നോവലുകളായ ഈ പുസ്തകങ്ങളുടെ പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ് ആണ്. പിആര്‍ഒ-റഹിം പനവൂർ.
Read More » -
തമിഴ് ചിത്രം ‘ട്രാവൽ ബ്ലോഗ്’ ന്റെ പൂജ കൊച്ചിയിൽ നടന്നു
യുണി ടെക്സ്റ്റ് മൂവി ഹൗസ് നിർമ്മിച്ച് ആശ എം മേനോന്റെ കഥക്ക് മണി മേനോൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ട്രാവൽ ബ്ലോഗ്’. സിനിമയുടെ പൂജ കർമ്മം കൊച്ചിയിൽ വെച്ചു നടന്നു. പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോറുമായ എൻ.എം ബാദുഷ നിർവ്വഹിച്ചു. ബ്രഹ്മശ്രീ. ഡോ.സി ഇന്ദുമോന്റെ കാർമികത്വത്തിൽ നടന്ന പൂജ കർമ്മത്തിൽ നടനും നിർമ്മാതാവുമായ സായി വെങ്കിഡേഷ്, സംവിധായകൻ പ്രേം ആർ നമ്പ്യാർ, സജീഷ് എം ഡിസൈൻസ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, അഷ്‌റഫ് രംഗത്തൂർ എന്നിവർ പങ്കെടുത്തു. തമിഴ്നാട്ടിലെ അംബാസമുദ്രത്തിലും സമീപ പ്രദേശങ്ങളിലുമായി നവംബർ മാസം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ റിയാസ് പത്താൻ നായകനാകുന്നു. പുതുമുഖങ്ങളായ ആൻ ആൽബിൻ, രാഖി മനോജ് എന്നിവരാണ് നായികമാർ. സുനിൽ പൊൻകുന്നം ആണ് ചിത്രത്തിൻ്റെ ഛായഗ്രഹണം. പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, ആർട്ട്: പ്രശാന്ത് നെടുമങ്ങാട്, സംഗീതം: ജയൻ കോതമംഗലം, പ്രോജക്ട് ഡിസൈനർ: ഭരത് വർമ്മ,…
Read More » -
“എല്ലാം ശരിയാകും” സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്
ആസിഫ്അലി, രജിഷ വിജയന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ”എല്ലാം ശരിയാകും” എന്ന ചിത്രത്തിലെ സിദ്ദിഖിൻ്റെ ക്യാരക്ടർ പോസ്റ്റർ ആദരണീയനായ രാഷ്ട്രീയ നേതാവ് ഉമ്മൻചാണ്ടി, കോട്ടയം ഡി.സി.സി ഓഫീസിൽ വെച്ച് റിലീസ് ചെയ്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ഇരുന്നൂറ് ചിത്രങ്ങൾ പൂർത്തിയാക്കിയ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റര്‍- സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം,…
Read More » -
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; ‘നന്‍പകല്‍ നേരത്ത് മയക്കം’
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ മമ്മൂട്ടിയുടെ പുതിയ ബാനർ ‘മമ്മൂട്ടി കമ്പനി’ ആദ്യമായി നിർമിക്കുന്ന സിനിമ കൂടി ആണ്.
Read More »