LIFE

  • തണ്ണി വണ്ടി” പ്രദർശനത്തിന്

      സൂപ്പര്‍ ഹിറ്റ് ചിത്രമായ 96 ലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ദേവദര്‍ശനി ചേതനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മാണിക്യ വിദ്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം “തണ്ണി വണ്ടി ” വിവിധ ഭാഷകളിലായി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ലോക പ്രശസ്ത അഡ്വ വൻ ജറസ് ചാനൽ റിയാലിറ്റി ഷോ പ്രോഗ്രാമായ സർവൈവർ, ദക്ഷിണേന്ത്യയിലാദ്യമായി കൊടും വനത്തിലും ദ്വീപിലും,കടലിലുമായി ചിത്രീകരിച്ച് സീ തമിഴ് ചാനലിൽ അർജുൻ സർജ നയിക്കുന്ന ജനപ്രിയമായ സർവൈവർ റിയാലിറ്റി ഷോ പ്രോഗ്രാമിലെ താരവും,യുവ നടനുമായ ഉമാപതി രാമയ്യ തണ്ണി വണ്ടിയുടെ നായകനാവുന്നു. പ്രശസ്ത സംവിധായകനും നടനും ദേശീയ അവാർഡ് ജേതാവുമായ തമ്പി രാമയ്യ യുടെ മകനാണ് ഉമാപതി രാമയ്യ. സംസ്കൃതി ഷേണായി നായികയാവുന്ന ഈ ചിത്രത്തിൽ ഗോദയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാല ശരവണന്‍ അഭിനയിക്കുന്നു. ശ്രീ ശരവണ ഫിലിംസ് ആന്റ് ആർട്സിന്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ” തണ്ണി വണ്ടി “.  …

    Read More »
  • ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു:പിണറായി വിജയൻ

    ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിൻ്റെ നിർമ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സോഷ്യലിസത്തിൽ ആകൃഷ്ടനായിരുന്ന നെഹ്റു സോവിയറ്റ് മാതൃകയെ പിന്തുടർന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു. കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്. നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്. നെഹ്റുവിൻ്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നൽകിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയിൽ ഊർജമാക്കുമെന്ന് നമുക്ക് ആവർത്തിച്ച് തീരുമാനിക്കാം. ഏവർക്കും ശിശു ദിന ആശംസകൾ.

    Read More »
  • എത്രകേട്ടാലും മതിവരാത്ത ശബ്ദമായി മലയാളികളുടെ ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷം :ജോൺ ബ്രിട്ടാസ് എം പി യുടെ ഗൃഹാതുരത നിറഞ്ഞ കുറിപ്പ്

      ദാസേട്ടന്റെ ശബ്ദം കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകില്ല… എവിടെ നിന്നെങ്കിലും ആ ശബ്ദമാധുര്യം നമ്മെ തഴുകിയിരിക്കും. സിനിമ ഗാനങ്ങളും ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമടക്കം മലയാളിയുടെ എല്ലാ ആഘോഷത്തിന്റെയും ആരവത്തിന്റെയും ഭാഗമാണ് ദാസേട്ടൻ. പ്രണയവും വിരഹവും വാത്സല്യവും സ്നേഹവുമൊക്കെ തൊട്ടു പുരട്ടിയ ദാസേട്ടന്റെ ശബ്ദം സിനിമാഗാനങ്ങളിലൂടെ നമ്മൾ അനുഭവിക്കാൻ തുടങ്ങിയിട്ട്, എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷമാകുന്നു. “ജാതിഭേദം മതദ്വേഷം” എന്ന ഗുരുദേവ ശ്ലോകം പാടിയത് ആറ് പതിറ്റാണ്ട് മുൻപ് ഒരു നവംബർ 14 നാണ്; എല്ലാ വേദികളിലും എല്ലാവരോടും എക്കാലവും അദ്ദേഹം ആവശ്യപ്പെടുന്നതും ആ വരികൾ തന്നെയാണ്. വ്യക്തിപരമായി എനിക്കേറെ അടുപ്പമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ചിരിയും ചിന്തയുമൊക്കെ പകർന്നു തന്ന ഒരുപാട് നിമിഷങ്ങൾ അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ശബ്ദ മാധുര്യത്തിന്റെ വസന്തം തീർത്ത ദാസേട്ടന് നന്ദി പറയുകയല്ലാതെ ഈ ദിവസം മറ്റെന്ത് പറയാൻ.

    Read More »
  • “എല്ലാം ശരിയാകും” വീഡിയോ ഗാനം റിലീസ്

      ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് വില്ല്യം ഫ്രാൻസിസ് ആലപിച്ച ” തന്നെ തന്നെ ഞാനിരിക്കെ…”എന്ന ഗാനമാണ് റിലീസാക്കിയത്. പ്രശസ്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് “എല്ലാം ശരിയാകും” തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

    Read More »
  • ” എസ്.ദുർഗ്ഗ ” സൈന പ്ലേ ഒടിടി യിൽ

      ഏറെ വിവാദങ്ങള്‍ക്കൊടുവിൽ സനല്‍ കുമാര്‍ ശശിധരന്‍ തിരക്കഥ,സംവിധാനം, ചിത്രസംയോജനം നിർവ്വഹിക്കുന്ന ‘എസ് ദുര്‍ഗ്ഗ’ സൈന പ്ലെ ഒ.ടി.ടി.യില്‍ റിലീസായി. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ടൈഗര്‍ പുരസ്‌കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്‌കാരങ്ങള്‍ വാരികൂട്ടിയപ്പോഴും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ ഒരു സിനിമയ്ക്ക് നല്‍കിയിരുന്ന പ്രദര്‍ശനാനുമതി പിന്‍വലിച്ച അനുഭവം കൂടിയുണ്ട് എസ് ദുര്‍ഗ്ഗയ്ക്ക്. ആഖ്യാന ശൈലി കൊണ്ടും ഏറെ വേറിട്ട് നില്‍ക്കുന്ന ‘എസ് ദുര്‍ഗ്ഗ’ അവതരണത്തിലെ ‘സ്വാഭാവികത’ കൊണ്ടും ശ്രദ്ധേയമാകേണ്ട സിനിമയാണ്. കാളീ ആരാധനയുടെ ഭാഗമായ ഗരുഡന്‍ തൂക്കത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളിലാണ് തിരക്കഥയില്ലാത്ത സിനിമ ആരംഭിക്കുന്നത്. ദേവീ പ്രീതിക്കായ് സ്വയം വേദനിപ്പിച്ചുകൊണ്ടുള്ള ഉത്സവത്തില്‍ നിന്നും അതിന്റെ പുരുഷാരവത്തില്‍ നിന്നും പ്രതാപ് ജോസഫിന്റെ ക്യാമറ സഞ്ചരിക്കുന്നത് രാജശ്രീ ദേശ്പാണ്ഡേ അവതരിപ്പിച്ച ദുര്‍ഗ്ഗയുടേയും കണ്ണന്‍ നായര്‍ അവതരിപ്പിച്ച കബീറിന്റെയും യാത്രയിലേക്കാണ്. രാത്രിയുടെ നിശബ്ദതയില്‍ ആളൊഴിഞ്ഞ റോഡില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ഒളിച്ചോട്ടത്തില്‍ ഉത്തരേന്ത്യക്കാരിയായ ദുര്‍ഗ്ഗയേയും കബീറിനേയും കാറില്‍…

    Read More »
  • സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ബോധവത്കരണ ചിത്രം – സമാന്തര പക്ഷികൾ …….

      പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ” സമാന്തരപക്ഷികൾ ” എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടൻ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിദ്യാഭ്യാസമെന്ന അതിവിശാലമായ വിഹായസ്സിൽ നാളെയുടെ പ്രതീക്ഷകളായി വളരേണ്ട വിദ്യാർത്ഥികളിൽ ചിലരിൽ , പുഴുക്കുത്തായി നടമാടുന്ന ചില വിപത്തുകളെ കുറിച്ചുo അത് കലാലയങ്ങൾക്കും കുടുംബത്തിനും നാടിനും സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റിയും ആഴത്തിൽ ചർച്ച ചെയ്യുന്ന ചിത്രമാണ് സമാന്തര പക്ഷികൾ . അത്തരത്തിൽ വഴിതെറ്റി സഞ്ചരിക്കുന്ന കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോൾ അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ചിത്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്. കൊല്ലം തുളസി, ചിറ്റയം ഗോപകുമാർ , എം ആർ ഗോപകുമാർ , വഞ്ചിയൂർ പ്രവീൺകുമാർ , റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ ,രാജമൗലി , വെങ്കി, ആരോമൽ ,…

    Read More »
  • രാജീവ് രവി,നിവിന്‍ പോളിയുടെ ‘തുറമുഖം’ ഡിസംബർ 24-ന്

      മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന ” തുറമുഖം ”  ക്രിസ്മസിന് തിയ്യേറ്ററിലെത്തുന്നു. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • പോലീസ് സ്‌റ്റോറിയുമായി ധ്യാൻ ശ്രീനിവാസന്റെ ‘വീകം’; ചിത്രീകരണം പൂർത്തിയായി

    കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വീകം” ചിത്രീകരണം പൂർത്തിയായി. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് നിര്‍മ്മിക്കുന്നത്. പ്രധാനമായും മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകർ, അജു വര്‍ഗീസ്, ജഗദീഷ്, ജി.സുരേഷ്കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ.സുനീര്‍, സൂര്യ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍. പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്. എഡിറ്റിംഗ്: ഹരീഷ് മോഹൻ, കലാസംവിധാനം: പ്രദീപ് എം.വി, മേക്കപ്പ്: അമല്‍ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈന്‍: അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍, മുകേഷ് മുരളി. ഫിനാന്‍സ് കണ്‍ട്രോളര്‍: അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത്…

    Read More »
  • “വെള്ളരിക്കാപട്ടണം” മാവേലിക്കരയിൽ

    മഞ്ജു വാര്യര്‍-സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന “വെള്ളരിക്കാപട്ടണം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ചോൺ കർമ്മം നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേര്‍ന്ന് നിർവ്വഹിക്കുന്നു. സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍, പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കെ ആർ മണി. അപ്പു ഭട്ടതിരി, അര്‍ജുന്‍ ബെൻ എന്നിവർ ചേര്‍ന്ന് എഡിറ്റിംങ് നിര്‍വഹിക്കുന്നു. മധു വാസുദേവൻ,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ ഡിസൈനർ-ജ്യോതിഷ് ശങ്കർ,അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് നായർ,കെ.ജി.രാജേഷ് കുമാർ, പി.ആര്‍.ഒ-എ.എസ്.ദിനേശ്.

    Read More »
  • വേറിട്ട കാസ്റ്റിങ് കോളുമായ് “കായ്പോള”; ശ്രദ്ധയാകർഷിച്ച് വീഡിയോ

    വി.എം.ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കായ്പോള’. ഇന്ദ്രൻസിനെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് യൂട്യൂബ് വ്ലോഗ്ഗേർസിനെ കഥാപാത്രങ്ങളാക്കി കൊണ്ട് ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. തീർത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിംഗ് കാൾ ആണ് ചിത്രത്തിതേയി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിംഗ് കാൾ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മൾ കണ്ടു വരുന്ന “അഭിനേതാക്കളെ ആവശ്യമുണ്ട്” എന്ന തലകെട്ടോടു കൂടിയുള്ള കാസ്റ്റിംഗ് കോളുകളിൽ നിന്നും എന്ത് കൊണ്ടും വേറിട്ടു നിൽക്കുന്നതാണ് ഈ ചിത്രത്തിന്റേത്. പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്ന കുട്ടികളെയും മുതിർന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വിഡിയോയും elementsofcinema [email protected] എന്ന സിനിമയുടെ മെയിൽ ഐഡിയിലേക്ക് അയക്കാനുമാണ് വീഡിയോയിൽ പറയുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

    Read More »
Back to top button
error: