LIFE
-
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; ‘നന്‍പകല്‍ നേരത്ത് മയക്കം’
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ മമ്മൂട്ടിയുടെ പുതിയ ബാനർ ‘മമ്മൂട്ടി കമ്പനി’ ആദ്യമായി നിർമിക്കുന്ന സിനിമ കൂടി ആണ്.
Read More » -
‘കുറുപ്പി’ന്റെ തീയേറ്റര്‍ റിലീസില്‍ റിസ്‌ക്കുണ്ട്, പ്രേക്ഷകരിലാണ് പ്രതീക്ഷ. ‘മരക്കാറി’ന്റെ ഒടിടി റിലീസിന് പിന്നില്‍ അവരുടേതായ കാരണം ഉണ്ടാകും: ദുല്‍ഖര്‍ സല്‍മാന്‍
‘കുറുപ്പ്’ നവംബര്‍ 12ന് കേരളത്തിലെ തീയേറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലുമായി 450 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. നേരത്തെ ഒടിടി റിലീസിന് കരാറുണ്ടാക്കിയ ചിത്രം പിന്നീട് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം തീയേറ്റര്‍ റിലീസിന് തീരുമാനിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും ചെലവേറിയ സിനിമയായ കുറുപ്പ് ഇന്നത്തെ സാഹചര്യത്തില്‍ തീയേറ്റര്‍ റിലീസ് ചെയ്യുന്നതില്‍ വലിയ റിസ്‌ക്കുണ്ടെങ്കിലും പ്രേക്ഷകരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ആ റിസ്‌ക് ഏറ്റെടുത്തിരിക്കുന്നതെന്ന് നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാണ പങ്കാളിയായ എം. സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സാരഥി അനീഷ് മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകരൊക്കെ ഒന്ന് അമ്പരന്നു. ഇത് മമ്മൂക്കയുടെ ഫോണില്‍ നിന്ന് ദുല്‍ഖര്‍ തന്നെ ചെയ്തതല്ലേ എന്ന് ട്രോളുകള്‍ വരെ ഇറങ്ങി. എന്നാല്‍ ട്രോളന്മാര്‍ വിചാരിച്ചത് ഒന്നും തെറ്റിയില്ല, അതു തന്നെയാണ് സത്യമെന്ന് തുറന്നു പറയുകയാണ് ദുല്‍ഖര്‍. ‘കുറുപ്പി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നല്‍കിയ അഭിമുഖത്തിനിടയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. ‘പൊതുവെ കുടുംബത്തില്‍ ആരോടും എന്റെ സിനിമകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രമോട്ട്…
Read More » -
അനുഷ്‌ക ഷെട്ടിയുടെ ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് യുവി ക്രിയേഷന്‍സ്
തെന്നിന്ത്യന്‍ ഹൃദയത്തിന്റെ രാജ്ഞി അനുഷ്‌ക ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സ് പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിനെ നായികയാക്കുന്ന യുവി ക്രിയേഷന്‍സിന്റെ മൂന്നാമത്തെ ചിത്രമാണിത്. അനുഷ്‌ക 48 എന്ന ഹാഷ് ടാഗോടെയാണ് പേരിടാത്ത ചിത്രത്തിന്റെ പ്രഖ്യാപനം മനോഹരമായ വീഡിയോയിലൂടെയാണ് നടത്തിയത്. മഹേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാഹോ, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് യുവി ക്രിയേഷന്‍സാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ 2013 ല്‍ പുറത്തിറങ്ങിയ മിര്‍ച്ചി, 2018 ല്‍ ഭാഗ്മതി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അനുഷ്‌ക അവിസ്മരണീയ അഭിനയമാണ് കാഴ്ചവെച്ചതെന്ന് നിര്‍മാണ കമ്പനി വീഡിയോയില്‍ പറയുന്നു. ഈ ചിത്രങ്ങള്‍ക്ക് സമാനമായി പുതിയ ചിത്രവും എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഒരുക്കാനാണ് യുവി ക്രിയേഷന്‍സിന്റെ തീരുമാനം. അനുഷ്‌കയുടെ ജന്മദിനത്തിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനുഷ്‌കയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
Read More » -
ഡിങ്കിരി ഡിങ്കാലെ…; കുറുപ്പിലെ രണ്ടാമത്തെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിലെ രണ്ടാമത്തെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി. ദുല്‍ഖര്‍ പാടിയ ഡിങ്കിരി ഡിങ്കാലെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ടെറി ബത്തേയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുലൈമാന്‍ കക്കോടന്‍ ആണ്. ചിത്രത്തിലെ പകലിരവുകള്‍ എന്ന ആദ്യഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് നവംബര്‍ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും…
Read More » -
ആന്തോളജി ചിത്രം ‘സ്വാതന്ത്ര്യസമരം’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
മികച്ച ചലച്ചിത്രത്തിനും തിരക്കഥാകൃത്തിനുമുള്ള (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍) സംസ്ഥാന പുരസ്‌കാരം നേടിയ ജിയോ ബേബിയുടെ ഏറ്റവും പുതിയ ചിത്രമാണ് സ്വാതന്ത്ര്യസമരം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ് തന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പോജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ‘സ്വാതന്ത്ര്യസമരം ഒരു ആന്തോളജി ഫിലിമാണ്. അഞ്ച് കഥയും അഞ്ച് സംവിധായകരുമാണുള്ളത്. കോട്ടയം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂുട്ടിംഗ്. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക്ക് തോമസ്, ഫ്രാന്‍സിസ് ലൂയീസ് എന്നി അഞ്ച് പേരാണ് ഈ സിനിമയ്ക്കുവേണ്ടി എഴുതുന്നതും സംവിധാനം ചെയ്യുന്നതും. ‘വലിയ സമരങ്ങളെക്കുറിച്ചോ, വിപ്ലവങ്ങളെക്കുറിച്ചോ ഒന്നുമല്ല, സ്വാതന്ത്ര്യസമരം സംസാരിക്കുന്നത്. ഏതൊരു മനുഷ്യന്റെയും ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സ്വാതന്ത്ര്യം. അത് ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.’ ‘ജോജു ജോര്‍ജും രോഹിണിയുമാണ് ആദ്യചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രജീഷാവിജയനാണ് രണ്ടാമത്തെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രിന്ദയും സിദ്ധാര്‍ത്ഥ് ശിവയുമാണ് പിന്നീടുള്ള രണ്ട് ചിത്രങ്ങളെ കഥാപാത്രങ്ങള്‍. കബിനിയാണ് അഞ്ചാമത്തെ…
Read More » -
കണ്ണൻ താമരക്കുളം- സെന്തിൽ കൂട്ടുകെട്ടിലെ ‘ഉടുമ്പ്’; ട്രെയിലർ പുറത്തിറങ്ങി
കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഉടുമ്പ്’ ന്റെ ട്രെയിലർ നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി…
Read More » -
ബിബിൻ ജോർജും – വിഷ്‌ണു ഉണ്ണികൃഷ്ണനും നായക വേഷത്തിലെത്തുന്ന “മരതകം”; ചിത്രീകരണം കുമളിയിൽ തുടക്കമായി, ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് മെഗാസ്റ്റാർ
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം “മരതകം” കുമളിയിൽ തുടക്കമായി. നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും നടന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. കുമിളിയിലും കൊച്ചിയിലുമായി ചിത്രീകരണം ആരംഭിച്ച ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ സലീം ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു.എൻ.ബാബുവും ചേർന്നാണ്. ഛായഗ്രഹണം: സിനു സിദ്ധാർഥ്. ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനുമാണ്. ചിത്രത്തിൽ സനുഷ സന്തോഷ്, കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗതീഷ്, നവജിത് നാരായണൻ എന്നിവരും വേഷമിടുന്നു. എഡിറ്റിംഗ്: റിയാസ്.കെ.ബദർ, കലാസംവിധാനം: ജയൻ ക്രെയോൺ, മ്യൂസിക്: അർജുൻ വി അക്ഷയ, ശ്യാമപ്രസാദ്, ബി ജി എം: ഫോർ…
Read More » -
ദുല്‍ഖറിനെയോ ‘കുറുപ്പ്’ സിനിമയെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല: പ്രിയദര്‍ശന്‍
തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ചര്‍ച്ചയില്‍ പ്രിയദര്‍ശന്‍ പറഞ്ഞത് ‘ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്സില്‍ വില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങി തീയേറ്ററുകാരെ സഹായിച്ചുവെന്ന്. അത് ശരിയല്ല പ്രിയന്റെ ഈ പരാമര്‍ശമാണ് വിവാദമായത്. ഇത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുകയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത കുറുപ്പ് എന്ന ചിത്രത്തെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള അഭിപ്രായപ്രകടമെന്ന നിലയിലാണ് വിവാദങ്ങള്‍ കൊഴുത്തത്. അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രിയന്‍ ട്വീറ്റ് ചെയ്തിരിക്കുന്നതും.
Read More » -
“അമ്മച്ചിക്കൂട്ടിലെ പ്രണയകാലം” നവംബർ 19-ന്
മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന് ” അമ്മച്ചിക്കൂട്ടിലെ പ്രണയകാലം” നവംബർ 19-ന് തിയ്യേറ്ററിലെത്തുന്നു. നവ ദമ്പതികളായ സത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ബെെജു എഴുപുന്ന,പാഷാണം ഷാജി,ഇല്യാസ് ബാവ,സഹില്‍,സജി നെപ്പോളിയന്‍,അരുൺ ജോസി,ഷമീർ, റീജ, രാജശ്രീ ആക്ഷൻ ഹീറോ ബിജു ഫെയിം മേരി ചേച്ചി,ബേബി ചേച്ചി തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കൊച്ചു മക്കളുടെ പ്രണയത്തിനു കൂട്ട് നിൽക്കുന്ന മുത്തശ്ശിമാരുടെ കൂട്ടായ്മയും അവർ അനുഭവിക്കുന്ന പ്രയാസങ്ങളുമാണ് ഈ കുടുംബച്ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കൊച്ചിന്‍ മെഹന്തി ഫിലിംസിന്റെ ബാനറിര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിര്‍വ്വഹിക്കുന്നു. റഷീദ് ,സൈൻ ഉനെെസ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗ്ഗീസ് , ഷഹർഷാ ഷാനു എന്നിവര്‍ സംഗീതം പകരുന്നു. നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയ ഉൽ ഹക്, ഷഹർഷാ ഷാനു എന്നിവരാണ് ഗായകര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷെെജു…
Read More »
