പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.അതിലൊന്നാണ് ഡയറ്റം (diatom) അഥവാ ആല്‍ഗകൾ.കുളത്തിലോ മറ്റോ ഒരു ശവശരീരം കണ്ടുകിട്ടിയാല്‍ പോലീസിന്റെ മുന്നിലുള്ള ഒരു പ്രധാന ചോദ്യമാണ് മുങ്ങി മരിച്ചതാണോ, അതോ മരിച്ചതിന് ശേഷം ശവശരീരം കുളത്തില്‍ കൊണ്ട് ഇട്ടതാണോ എന്നുള്ളത്.ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ജീവി ആണ് ഈ ആല്‍ഗ!
മരണശേഷം തൊണ്ടയിലെ പേശികള്‍ അയയുന്നത് കാരണം അന്നനാളവും, ശ്വാസനാളവും അടഞ്ഞു പോകും.എന്നുവച്ചാല്‍ മരണശേഷം ശരീരം വെള്ളത്തില്‍ ഇട്ടാല്‍ ശ്വാസകോശങ്ങള്‍ക്കകത്തേക്ക് വെള്ളം കടക്കുക സാധ്യമല്ല എന്ന്. പക്ഷെ വെള്ളത്തില്‍ മുങ്ങിയാണ് മരിക്കുന്നതെങ്കില്‍ മുങ്ങി മരിക്കുന്നതിന് മുന്നേ ഉള്ള വെപ്രാളത്തില്‍ ആളുടെ ശ്വാസകോശത്തിലേക്ക് വെള്ളം തീർച്ചയായും കടക്കുകയും ചെയ്യും.
ഇങ്ങനെ വെള്ളം കയറിയാല്‍ വെള്ളത്തോടൊപ്പം ജലജീവികളായ മേല്‍പ്പറഞ്ഞ (diatom) ആല്‍ഗകളും ശ്വാസകോശത്തില്‍ കയറും.തീരെ ചെറുതായത് കാരണം ശ്വാസകോശത്തില്‍ നിന്നും രക്തതിലേക്കും, രക്തം വഴി മറ്റ് ശരീരാവയവങ്ങളിലേക്കും ഈ ആല്‍ഗ എത്തും.വെള്ളം ശ്വാസകോശത്തില്‍ കയറുന്ന സമയത്ത് ആള്‍ക്ക് ജീവനുണ്ടെങ്കില്‍ മാത്രമേ ശ്വാസം എടുക്കലും അതുവഴി ആല്‍ഗ കയറലും ഉണ്ടാവുകയുള്ളൂ.(നോട്ട് ദി പോയിന്റ്!) അതായത്, ജീവനുള്ള ശരീരത്തിന്റെ രക്തചംക്രമണം വഴി ആല്‍ഗ മറ്റ് ശരീരാവയവങ്ങളിൽ എത്തി കാണാന്‍ സാധിക്കുമെന്ന് !
വെള്ളത്തില്‍ നിന്നും ലഭിക്കുന്ന മൃതദേഹത്തിന്റെ തലച്ചോര്‍, മജ്ജ എന്നിവടങ്ങളില്‍ നടത്തുന്ന സൂക്ഷ്മപരിശോധനയില്‍ ഈ ആല്‍ഗയെ കണ്ടെത്തിയാല്‍ അയാളുടെ മരണകാരണം മുങ്ങിമരിച്ചത് തന്നെയാണ്.അല്ലെങ്കിൽ അതൊരു കൊലപാതകമാണ് !!
അത്ര പെട്ടെന്ന്‍ ദ്രവിക്കാത്ത സിലിക്ക കൊണ്ടുള്ള ഒരു ബാഹ്യ ആവരണവും ഈ diatom ആല്‍ഗകളുടെ പ്രത്യേകതയാണ്.അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങൾ വെള്ളത്തില്‍ കിടന്ന് ചീഞ്ഞു തുടങ്ങിയ ശരീരത്തില്‍ നിന്നുവരെ തെളിവ് കണ്ടെത്താം.