HealthLIFE

കഴഞ്ചി എന്നതൊരു വള്ളി ചെടിയാണ്; അറിയാത്തവർക്ക്

റിയാത്തവർക്ക് കഴഞ്ചി ഒരു വള്ളിച്ചെടി മാത്രമാണ്.അറിയുന്നവർക്ക് അതൊരു സര്‍വ്വരോഗസംഹാരിയും.
നമ്മുടെ ശരീരത്തിൽ വർഷങ്ങളായുള്ള ഉണങ്ങാത്ത പുണ്ണുകളെവരെ ഉണക്കാനുള്ള കഴിവ് കഴഞ്ചിക്കുണ്ട്.
അന്നന്ന് കഴഞ്ചി കുരു പൊട്ടിച്ചു അരച്ച് അല്പം വെള്ളം ഒഴിച്ച് കുഴച്ചു കാലങ്ങളായി ഉണങ്ങാത്ത പുണ്ണുകൾക്ക് മീതെ പുരട്ടിയാൽ അത് വേഗം ഉണങ്ങും.ശരീരത്തിൽ ഉളുക്ക് ഉണ്ടാകുകയോ വീക്കം ഉണ്ടാകുകയോ ചെയ്താൽ ആ ഭാഗത്തു കഴഞ്ചി ഇലയും കായും ചേർത്തു മഷി പോലെ അരച്ചിട്ടാൽ നീരും വേദനയും മാറും.
വായുവിന്റെ ഉപദ്രവം , മലബന്ധം ,വിര ശല്യം തുടങ്ങി വയറു സംബന്ധിച്ച പ്രശ്നങ്ങൾക്ക് കഴഞ്ചികുരു പരിപ്പ് പൊടിച്ചു അല്പംവെള്ളം ചേർത്തു കുടിച്ചാൽ അത് മാറാവുന്നതേയുള്ളൂ.
ലിവർ പ്രശ്നങ്ങൾക്ക് വള്ളിയുടെ കാമ്പുകൾ
പാചകം ചെയ്തു കഴിച്ചാൽ മതി.
പുരുഷന്മാർക്ക് അപകടത്താലോ മറ്റു കാരണങ്ങളാലോ വൃഷണ വീക്കം ഉണ്ടായാൽ ആവണക്കെണ്ണയിൽ കഴഞ്ചി കുരു ചൂർണം ചേർത്ത്
കാച്ചി, വീങ്ങിയ വൃഷണത്തിന് മേൽ പുരട്ടിയാൽ വൃഷണ വീക്കം ശമിക്കും.
 കഴഞ്ചികുരു പരിപ്പ് എടുത്തു ച ട്ടിയിൽ ഇട്ടു പച്ച മണം പോകുന്നത് വരെ ചൂടാക്കി പൊടിച്ചു ചൂർണം ആക്കി അതിൽ നിന്നും ഒരു ഗ്രാം അളവ് ദിനവും കഴിച്ചാൽ കുഷ്ഠം നിയന്ത്രണ വിധേയമാകും.കഴഞ്ചി ഇലകൾ ഉണക്കിപ്പൊടിച്ച് മരുന്നാക്കി പുരട്ടുന്നത് മന്തിന്റെ അണുക്കളെ നശിപ്പിക്കും.
 കഴഞ്ചിക്കുരു പരിപ്പ് ചൂർണം കുറേശെ കൊടുത്താൽ
അപസ്മാരം പടിപടിയായി കുറയും.
മാസമുറ പ്രശ്നങ്ങൾ ഗർഭാശയ മുഴകൾ ഉള്ളവർ കഴഞ്ചികുരു പരിപ്പ് ചൂർണം 5 ഗ്രാം എടുത്തു ഒരു ഗ്ലാസ് നാടൻ പശുവിൻ മോരിൽ രാവിലെയും വൈകുന്നേരവും ഒരു മണ്ഡല കാലം ( 48 ) ദിവസം കഴിച്ചാൽ പരിഹാരമാകും.
കഴഞ്ചി ഇലകൾ അരച്ച് വേദനയുള്ള ജോയിന്റുകളിൽ പുരട്ടിയാൽ വാത വേദനകൾ ശമിക്കും.ഇതിന്റെ ഇലകൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് വായിൽ കപ്ലിച്ചാൽ തൊണ്ടവേദന മാറും.
ഒരു കഴഞ്ചിക്കുരു പരിപ്പിനു 5 കുരുമുളക് ചേർത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാൽ വാതപ്പനി , വിട്ടുവിട്ട് ഉണ്ടാകുന്ന പനി, വയറുവേദന ,കണ്ഠമാല ഇവകൾ ശമിക്കും.
ഒരു കഴഞ്ചി പരിപ്പിനോട് ചെറിയ അളവ് പെരുംകായം ചേർത്ത് നാടൻ പശുവിൻ മോരിൽ കലക്കി കുടിച്ചാൽ വയറ്റുവേദന വയറ്റിലെ പുണ്ണ് എന്നിവ ശമിക്കും.കഴഞ്ചി കുരു തീയിലിട്ടു ചുട്ടു അത് പൊടിച്ചു അതോടൊപ്പം പടിക്കാരം ,കൊട്ടപ്പാക്കു, കരിക്കട്ട ചേർത്ത് പൊടിച്ചു പല്ലു തേച്ചാൽ മോണ രോഗങ്ങൾ ശമിക്കും ,മോണ ബലപ്പെടും പുഴുപ്പല്ല് മാറും.
കഴഞ്ചി പരിപ്പ് പൊടിച്ചു കഴിക്കുന്നത് മലേറിയയ്ക്ക് നല്ലതാണ്.വറുത്ത കഴഞ്ചി കുരു പൊടിച്ച്  തിളപ്പിച്ച വെള്ളത്തിൽ ഇട്ടു കുടിച്ചാൽ ശ്വാസം മുട്ടൽ , ആസ്തമ എന്നിവ ഭേദമാകും.

Back to top button
error: