LIFE

  • മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

    മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മുകളിൽ പറഞ്ഞ റെസ്പിറേറ്ററുകളെ അപേക്ഷിച്ച്‌ തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP  പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്.…

    Read More »
  • വിവാഹത്തിന് സ്ത്രീധനമായി നായ

    വിവാഹത്തിന് സ്ത്രീധനമായി നൽകുന്ന നായ, അതാണ് കന്നി.തമിഴ് പാരമ്പര്യമനുസരിച്ച് വധുവിന്റെ സുരക്ഷയ്ക്കാണ് കന്നി നായ്ക്കളെക്കൂടി നൽകുന്നത്.കന്നി എന്നാൽ കന്യക എന്നർഥം.കന്യകകളുടെ കാവൽക്കാരൻ എന്നും ഇക്കൂട്ടരെ വിളിക്കുന്നു. രൂപംകൊണ്ട് കന്നിയും ചിപ്പിപ്പാറയും ഒരുപോലെയാണെങ്കിലും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ രണ്ടിനമായി കരുതുന്നത്.കറുപ്പ്–ടാർ നിറത്തിലുള്ളവയെ കന്നി എന്ന് വിളിക്കുമ്പോൾ മറ്റു നിറഭേദങ്ങളുള്ളവ ചിപ്പിപ്പാറ ആണ്. ഇവയെ രണ്ടിനമായി കെസിഐ (കെന്നൽ ക്ലബ് ഓഫ് ഇന്ത്യ) അംഗീകരിച്ചിട്ടുമുണ്ട്. ഇരയെ ‌കണ്ട് പിന്തുടരുന്ന സൈറ്റ് ഹൗണ്ട് വിഭാഗത്തിലാണ് കന്നിയുടെ സ്ഥാനം.കൂർത്ത മുഖവും മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇവയെ ഇരയെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്നു. മികച്ച കാവൽക്കാരുമാണ് കന്നി നായ്ക്കൾ.തന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് അപരിചിതരായ ജീവികൾ കടന്നുകയറാതെ ശ്രദ്ധിക്കാൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്.അതുകൊണ്ടുതന്നെ വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ ഇവയെ കാവലിന് ഉപയോഗിച്ചുവരുന്നു.നമ്മുടെ നാട്ടിൽ കാട്ടാനയുടെയും കാട്ടുപന്നിയുടെയുമൊക്കെ ശല്യമുള്ളയിടത്ത് കന്നി നായ്ക്കളെ പരീക്ഷിക്കാം.കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള ഇവയെ പരിശീലനത്തിലൂടെ കൂടുതൽ മിടുക്കരാക്കാൻ കഴിയും.  വേട്ടനായ്ക്കളെങ്കിലും മികച്ച കാവൽക്കാരുമാണിവർ.അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിൽത്തന്നെ…

    Read More »
  • കരിനൊച്ചി അഥവാ വീട്ടുവളപ്പിലെ വൈദ്യൻ

    പണ്ടൊക്കെ നമ്മുടെ വീട്ടുപറമ്പിൽ തന്നെ ആവശ്യമുള്ള ഔഷധച്ചെടികളും അതിൽ പലവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലികളും ഉണ്ടായിരുന്നു.ഒരുവിധം അസുഖങ്ങൾക്കെല്ലാമുള്ള മരുന്നുകൾ ഈ ഔഷധത്തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു എന്നതിനാൽ ഗൗരവമേറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ സമീപിക്കേണ്ടി വരാറുമുള്ളായിരുന്നു.ഇങ്ങനെ നമ്മുടെ പറമ്പുകളിൽ ഇന്നും കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി. വീട്ടുവളപ്പിൽ അനായാസം നട്ടുവളർത്താവുന്ന ഇതിന്റെ ഇലകളാണ് പ്രധാനമായും ഔഷധത്തിനു ഉപയോഗിക്കുക.കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ. തനിവിളയായോ ഇടവിളയായോ ഇത് നട്ടുവളർത്താം.വലിയ പരിചരണമൊന്നും കൂടാതെ ഇത് വളരുമെന്നതിനാൽ ഒരു തൈ നട്ടുപിടിപ്പിച്ചു ആർക്കും ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താം.മഴക്കാലമാണ് ഇത് നട്ടുപിടിപ്പിക്കാൻ അനുയോജ്യമായ സമയം. ഇതിന്റെ ഉപയോഗരീതികൾ അറിഞ്ഞാൽ ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ഒറ്റമൂലി.കരിനൊച്ചി നടുവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്.വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും.പലവിധ ശരീര വേദനകൾക്ക് കരിനൊച്ചിയുടെ ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽമതി. ഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്.…

    Read More »
  • വൈറസ് ഏതും ആയിക്കോട്ടെ, ചെറുക്കാൻ ഈ ഭക്ഷണങ്ങൾ മതി

    കൊറോണ കാലത്ത് ഈ ഭക്ഷണങ്ങൾ ശീലമാക്കാം കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നതു മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഏക പോംവഴി.പ്രത്യേകിച്ച് ദിവസത്തിനു ദിവസം പുതിയ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ.ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്കൊന്നു നോക്കാം… പഴങ്ങൾ സിട്രസ് ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.അതില്‍ ഏറ്റവും പ്രധാനമാണ് ഓറഞ്ച്.വിറ്റാമിന്‍ സി, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ്.വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ,മുസംബി.. എന്നിവയും ഇതേ ഗുണം നൽകും. പേരയ്ക്കയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യുന്നു.ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും പേരയ്ക്ക സഹായിക്കും. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍.ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി…

    Read More »
  • വായ്നാറ്റം പല രോഗങ്ങളുടെയും മുന്നറിയിപ്പാണ്, ചിലപ്പോഴെങ്കിലും !

    രാവിലെ നേരിയ വായ്നാറ്റം മിക്കവാറും എല്ലാവരും അനുഭവിക്കുന്ന തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണ്. ഉമിനീർ കുറയുന്നതും നേരിയ തോതിൽ നിർജ്ജലീകരണം സംഭവിക്കുന്നതും വായിൽ അടിഞ്ഞുകൂടിയ എപ്പിത്തീലിയത്തിന്റെ ശേഖരണത്താലുമാണ് ഇത് സംഭവിക്കുന്നത്.രാവിലെ പല്ല് തേച്ചതിനുശേഷം എല്ലാം സാധാരണ നിലയിലാകും.അല്ലെങ്കിൽ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി.എന്നാൽ അതിനുശേഷവും വായ്നാറ്റം മാറുന്നില്ലെങ്കിൽ സൂക്ഷിക്കണം.അത് ചിലപ്പോൾ മറ്റുചില രോഗങ്ങളുടെ മുന്നറിയിപ്പാണ്.അതിൽ പ്രധാനമാണ്  – ഹാലിറ്റോസിസ്. ഹാലിറ്റോസിസിന്റെ രണ്ട് പ്രധാന കാരണങ്ങളുണ്ട്: ഓറൽ (പല്ലുകൾ, മോണകൾ, ടോൺസിലുകൾ, നാസോഫറിനക്സ് എന്നിവയുടെ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു) അടുത്തത്: സിസ്റ്റമിക് – ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾ. ഓറൽ വായിൽ നിന്നുള്ള പ്രത്യേക ദുർഗന്ധം വായുരഹിത ബാക്ടീരിയയുടെ ഒരു ഉൽപ്പന്നമാണ്.വായു ഇല്ലാത്തിടത്ത് അവ അടിഞ്ഞു കൂടുന്നു. ഡെന്റൽ ഡിപ്പോസിറ്റിന് കീഴിൽ, മോണകൾക്കടിയിൽ, ക്യാരിയസ് അറകളിൽ, നാവിൽ. അമിനോ ആസിഡുകൾ തകർത്ത്, ബാക്ടീരിയകൾ ഒരു പ്രത്യേക ഗന്ധം പുറത്തുവിടുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾ ക്ഷയരോഗം (പ്രൊസ്തെസിസ് കീഴിൽ ഉൾപ്പെടെ),…

    Read More »
  • എന്താണ് ഒടിടി പ്ലാറ്റ്ഫോം, അല്ലെങ്കിൽ ഒടിടി റിലീസിങ് ?

    അടുത്തിടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതലായി കേൾക്കുന്ന ഒന്നാണ് ഒടിടി റിലീസിങ് അല്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോം.എന്താണ് ഒടിടി ?    ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളായി എങ്കിലും കഴിഞ്ഞ കുറച്ച് കാലം കൊണ്ട് വൻ ജനപ്രീതിയാണ് ഈ സേവനങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഇന്റർനെറ്റ് വഴി ആളുകൾക്ക് നേരിട്ട് കണ്ടന്റ് നൽകുന്ന സ്ട്രീമിങ് ചെയ്യാവുന്ന പ്ലാറ്റ്ഫോമാണ് ഇവ.കേബിൾ, ബ്രോഡ്കാസ്റ്റിങ്, സാറ്റലൈറ്റ് ടിവി പ്ലാറ്റ്ഫോമുകളുടെ കാലത്തെ അട്ടിമറിക്കുന്ന പുതിയ എന്റർടൈൻമെന്റ് പ്ലാറ്റ്ഫോമാണ് ഇത്. കൊറോണ കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി വർധിച്ചത്. ഓവർ-ദി-ടോപ്പ് പ്ലാറ്റ്ഫോമുകൾ ഓഡിയോ, വീഡിയോ കണ്ടന്റ് സ്ട്രീം ചെയ്യുന്നു. തുടക്കത്തിൽ, ഈ സേവനങ്ങൾ കണ്ടന്റ് ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളായിട്ടാണ് ആരംഭിച്ചത് എങ്കിലും ഇപ്പോൾ ഇവ ഷോർട്ട് ഫിലിമുകൾ, ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, വെബ്-സീരീസ് എന്നിവ നിർമ്മിക്കുന്നുണ്ട്. ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കണ്ടന്റുകൾ സജസ്റ്റ് ചെയ്യുന്നു. പ്രതിമാസ, വാർഷിക സബ്ക്രിപ്ഷൻ പ്ലാനുകളാണ് ഇവയ്ക്ക് ഉള്ളത്. ആമസോൺ…

    Read More »
  • യൗവനങ്ങളുടെ തീക്ഷ്ണ ഭാവങ്ങളുമായി മിർച്ചി മസാല എന്ന വെബ്സീരീസ് ഹിറ്റ്ചാർട്ടിൽ ഇടം നേടുന്നു

      രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത മിർച്ചി മസാല എന്ന വെബ്സീരീസ് ഇതിനോടകംതന്നെ കാഴ്ചക്കാരിൽ ആവേശഭരിതമായ പ്രതികരണവുമായി മുന്നേറുകയാണ്. പ്രവീൺ പുളിക്കമാരിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. നീസ്ട്രീം എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ ആണ് മിർച്ചി മസാല റിലീസായത്.മെട്രോ നഗരത്തിൽ ജീവിതത്തെ ആർഭാടം ആക്കി ഉല്ലസിച്ചു ജീവിക്കുന്ന നാല് പെൺകുട്ടിലൂടെയാണ് കഥ നീങ്ങുന്നത്.വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും നാഗരികത യിലേക്ക് ചേക്കേറി എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ച് സ്വാതന്ത്ര്യയായി ജീവിക്കുകയാണ് ഇവർ.അരുതാത്ത സംഭവവികാസങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണാത്മകമായ ഗതിവിഗതികളും ആണ് വെബ്സീരീസ് പറയുന്നത്. ക്യാമറ സച്ചു കൈകാര്യം ചെയ്തിരിക്കുന്നു. സജീഷ് നാരായണന്റെ കഥയ്ക്കു തിരക്കഥ അനി ബാബു നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഹാഷിം.പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. മേക്കപ്പ് ശ്രീജിത്ത്. ഐഷാനിഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് റെഡ് മീഡിയ യാണ് ബാനർ. മിർച്ചിമസാലയിൽ ജയൻ ചേർത്തല, പ്രവീൺ പുളിക്കമാരിൽ, അഖിലേഷ്,സജിനാ ഫിറോസ്, ലക്ഷ്മി സുരേന്ദ്രൻ എന്നിവരെക്കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. പി…

    Read More »
  • ഓൺലൈൻ വ്യാപാരവും ‘ഓഫ് ലൈനാകുന്ന’ ജീവിതങ്ങളും

    സാധനങ്ങൾ വിലകുറച്ച് കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ കിട്ടാത്ത പല സാധനങ്ങളും ഓൺലൈനിൽ കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ പോകാതെ തന്നെ സാധനങ്ങൾ വീടുകളിൽ എത്തുന്നതിനാലും, എല്ലാ സാധനങ്ങളും ഒരു കുത്തക കടയിൽ കിട്ടുന്നതിനാലും, എല്ലാവർക്കും ഇന്ന് അവിടെ നിന്നും സാധനങ്ങൾ വാങ്ങാനാണ് ഏറെയിഷ്ടം. ഇത്തരം സൗകര്യങ്ങൾ ഉള്ളതു കൊണ്ട് ആരെയും തന്നെ അതിന്റെ പേരിൽ കുറ്റപ്പെടുത്താനും കഴിയില്ല.എല്ലാത്തിനും ഒരു നല്ല വശം ഉണ്ടെങ്കിൽ തീർച്ചയായും അതിനൊരു മോശം വശം കൂടി ഉണ്ടാകുമല്ലോ.  സെന്റിന് 10000 രൂപയിൽ താഴെയുള്ള വിജനമായ സ്ഥലത്തു വന്ന് ഒരാൾ  ഒരു കട തുടങ്ങിയെന്നിരിക്കട്ടെ.അവിടെ മറ്റു കടകൾ ഇല്ലാത്തതിനാൽ അയാൾക്ക് അത്യാവശ്യം കച്ചവടം കിട്ടുകയും ചെയ്യും.അങ്ങനെ കൂടുതൽ ആളുകൾ കടയിലേക്ക് സാധനം വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ വന്ന് അതിന്റെ തൊട്ടപ്പുറത്തായി മീൻ കച്ചവടം തുടങ്ങി.അത് കണ്ട് വേറൊരാൾ ഇറച്ചിക്കടയും തുടങ്ങി. അവിടേക്ക് കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ അവിടെ കൂടുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങളും വരാൻ…

    Read More »
  • മുടികൊഴിയലും, വട്ടത്തില്‍ കൊഴിയലും

    പൂര്‍ണാരോഗ്യമുള്ള ഒരു വ്യക്തിയുടെ തലയില്‍ നിന്ന് 50 മുതല്‍ 100 വരെ രോമങ്ങള്‍ നിത്യേന പൊഴിഞ്ഞുകൊണ്ടിരിക്കും. ഇത് നൂറില്‍ കൂടുകയോ ആകെയുള്ള ഒരു ലക്ഷത്തില്‍ കാല്‍ലക്ഷത്തോളം രോമങ്ങള്‍ കുറയുകയോ ചെയ്യുമ്പോഴാണ് മുടികൊഴിച്ചില്‍ (alopecia) എന്നു പറയുന്നത്.   രോമവളര്‍ച്ച പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം, ഭക്ഷണത്തിലെ പോഷകാംശങ്ങള്‍, വ്യക്തിയുടെ മാനസികാവസ്ഥ എന്നിവയാണിവയില്‍ പ്രധാനം.മുഖം മനസ്സിന്റെ കണ്ണാടി എന്നു പറയുന്നതുപോലെ, മുടിയുടെ വളര്‍ച്ച ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു.തുടര്‍ച്ചയായ മാനസിക പ്രവര്‍ത്തനം ശിരോചര്‍മത്തിലെ രക്തക്കുഴലുകള്‍ സ്ഥിരമായി സങ്കോചിപ്പിക്കാന്‍ കാരണമാക്കുന്നു. ഇത് രോമകൂപങ്ങളിലെ ഓക്‌സിജന്റെയും പോഷകാംശങ്ങളുടെയും അളവ് കുറയ്ക്കുകയും രോമവളര്‍ച്ച തടസ്സപ്പെടുത്തുകയും അവ എളുപ്പം കൊഴിഞ്ഞുപോകാനിടയാക്കുകയും ചെയ്യുന്നു. വട്ടം വട്ടം ആകൃതിയില്‍ മുടി പോകുന്ന രോഗമാണ് അലോപീഷ്യ ഏരിയേറ്റ (alope-cia areata) എന്നു പറയുന്നത്. ഇതും മാനസിക പിരിമുറുക്കത്തിന്റെ പരിണത ഫലമാണ്. ചിലരില്‍ ഇത് തല മുഴുവന്‍ വ്യാപിച്ച് അലോപീഷ്യ ടോട്ടാലിസ് (alopecia totalis) ആയി മാറുന്നു. ഈ…

    Read More »
  • ഇടുക്കിയെ മിടുക്കിയാക്കിയ സ്വകാര്യ ബസുകൾ

    1863 ൽ ആണത്രേ കെ കെ റോഡിന്റെ ജനനം.മൂന്നാർ – ആലുവ റോഡിനും ഇത്രയും ചരിത്രം തന്നെ പറയാനുണ്ടാകും. സ്വരാജ് ബസുകളും കാളവണ്ടികളും റയിൽവേ പോലും ഓടി മറഞ്ഞ ഹൈറേഞ്ച് ,  അതിനും 100 വർഷങ്ങൾക്കിപ്പുറം 1972 ൽ  കോട്ടയം ജില്ലയിൽ നിന്നും സ്വതന്ത്ര ജില്ലയായി മാറിയ ഇടുക്കി എന്ന മിടുക്കി. ഒരു പിന്നോക്ക ജില്ലയെന്ന നിലയിൽ നിന്നും വികസന കുതിപ്പിൽ ആണ് ഇന്ന് ഇടുക്കി . വിനോദ സഞ്ചാര മേഖലയിലും കാർഷിക മേഖലയിലും സമാനതകളില്ലാത്ത നേട്ടമാണ് ഇടുക്കി ഈ കഴിഞ്ഞ അൻപത് (ജില്ല രൂപീകരിച്ചിട്ട്) വർഷങ്ങൾ കൊണ്ട് കൈവരിച്ചത് .  മൂന്നാർ – തേക്കടി – ഇടുക്കി – വാഗമൺ എന്ന വിനോദസഞ്ചാര ഭൂപടത്തിലെ സുവർണചതുഷ്കോണവും തൊടുപുഴയും കട്ടപ്പനയും നെടുംകണ്ടവും അടിമാലിയും ഇടുക്കിയുടെ അഭിമാനങ്ങളും… ഉപ്പുതറ എന്ന ഗ്രാമത്തിൽ ആരംഭിച്ച കുടിയേറ്റം അയ്യപ്പൻ കോവിൽ എന്ന പട്ടണത്തിലേക്കും പിന്നീട് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പടർന്നു . കുടിയേറ്റ ജില്ലയായതിനാലും സ്വന്തം…

    Read More »
Back to top button
error: