ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി റെജിമെന്റല്‍ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് – indianarmy.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, സ്കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങള്‍
കുക്ക് – 11 (UR-7, SC-1, OBC-2, EWS-1)
വാഷര്‍മാന്‍ – 3 (UR-3)
സഫായിവാല (MTS) – 13 (UR-8, SC-1, OBC-3, EWS-1)
ബാര്‍ബര്‍ – 7 (UR-5, SC-1, OBC-1)
LDC (HQ) – 7 (UR-5, SC-1, OBC-1)
LDC (MIR) – 4 (UR-3, OBC-1)
റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി:
ജനറല്‍ & EWS – 18 മുതല്‍ 25 വയസ്സ് വരെ
ഒബിസി – 18 മുതല്‍ 28 വയസ്സ് വരെ
SC/ST – 18 മുതല്‍ 30 വയസ്സ് വരെ
വേതനം:
കുക്ക് ആന്‍ഡ് എല്‍ഡിസി – 19,900 – 63,200 രൂപ.
മറ്റുള്ളവ – 18,000 – 56,900 രൂപ