LIFENewsthen Special

വൈറസ് ഏതും ആയിക്കോട്ടെ, ചെറുക്കാൻ ഈ ഭക്ഷണങ്ങൾ മതി

കൊറോണ കാലത്ത് ഈ ഭക്ഷണങ്ങൾ ശീലമാക്കാം
കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നതു മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഏക പോംവഴി.പ്രത്യേകിച്ച് ദിവസത്തിനു ദിവസം പുതിയ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ.ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്കൊന്നു നോക്കാം…
പഴങ്ങൾ
സിട്രസ് ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.അതില്‍ ഏറ്റവും പ്രധാനമാണ് ഓറഞ്ച്.വിറ്റാമിന്‍ സി, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ്.വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ,മുസംബി.. എന്നിവയും ഇതേ ഗുണം നൽകും.
പേരയ്ക്കയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യുന്നു.ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും പേരയ്ക്ക സഹായിക്കും.
ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍.ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.വിറ്റാമിൻ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന മറ്റൊരു ഫലമാണ് മാതളം.വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
ഞാവല്‍പ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മികച്ച പഴമാണിത്.നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാത്തതും !
സുഗന്ധദ്രവ്യങ്ങൾ
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. വിറ്റാമിന്‍ സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു.ദഹനപ്രശ്നങ്ങള്‍ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്.രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാല്‍ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്.ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്തുക മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും.
ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്.എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ ഇല്ലാതാകും.ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ത്ത് ജ്യൂസ് അടിച്ചു കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും ഉത്തമ മാർഗമാണിത്.
ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നതും തുളസി ചായ കുടിക്കുന്നതും ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി.ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വരെ ശമിക്കാൻ ഇതുമതി.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കാനും സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് തേനും മഞ്ഞളും ചേർത്ത് കുടിക്കുന്നത്.ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നതും അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്.മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.
പച്ചക്കറികൾ 
എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ചീര.പ്രത്യേകിച്ച് പച്ചച്ചീര.പച്ച നിറത്തിലുള്ള ഇലക്കറികളിൽ വൈറ്റമിൻ സി, ബീറ്റ കരോട്ടീൻ, മറ്റു പോഷകങ്ങൾ ഇവ ധാരാളം ഉണ്ട്.ഇത് അണുബാധകളെ തടഞ്ഞു രോഗ സാധ്യത കുറയ്ക്കുന്നു.
വൈറ്റമിൻ സി യ്ക്ക് പുറമെ ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ക്യാപ്സിക്കം.ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതോടൊപ്പം കണ്ണുകളുടെയും ചർമത്തിന്റെയും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ വെളുത്തുള്ളിയിലുണ്ട്.കൊളസ്‌ട്രോൾ കുറയ്ക്കാനും പ്രതിരോധശക്തി വർധിപ്പിക്കാനും സഹായിക്കുന്ന സംയുക്തമായ അല്ലിസിൻ വെളുത്തുള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബദാം പോലുള്ള നട്ട്സുകളിൽ വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ ധാരാളമുണ്ട്.വൈറ്റമിൻ ഇ യും ബദാമിൽ ധാരാളം ഉണ്ട്.ഇവ അണുബാധകളെ പ്രതിരോധിച്ചു പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.
പോഷക പ്രദാനമായ ഭക്ഷണം നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി കോവിഡ് 19 ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും നമുക്ക് സംരക്ഷണം ഏകുന്നു.എന്നുകരുതി മറ്റു കാര്യങ്ങളിൽ വിട്ടുവീഴ്ച്ച അരുത്. കൈകളുടെ വൃത്തിയോടൊപ്പം മാസ്കും കയ്യുറകളും ധരിക്കുക.. സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ഇതോടൊപ്പം ശ്രദ്ധിക്കണം.

Back to top button
error: