അടുത്തിടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതലായി കേൾക്കുന്ന ഒന്നാണ് ഒടിടി റിലീസിങ് അല്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോം.എന്താണ് ഒടിടി ?
ആമസോൺ പ്രൈം വീഡിയോ
2016 ൽ രാജ്യത്ത് ആരംഭിച്ച ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സേവനമാണ് ആമസോൺ പ്രൈം വീഡിയോ. ഇംഗ്ലീഷിന് പുറമെ പ്രൈം വീഡിയോ ആറ് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. പ്രൈം വീഡിയോയ്‌ക്ക് പുറമേ, പ്രൈം സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഇ-കെമേഴ്സ് പ്ലാറ്റ്ഫോണിൽ സൌജന്യ എക്സ്പ്രസ് ഡെലിവറി, ആമസോൺ മ്യൂസിക്ക് എന്നിവ ലഭ്യമാക്കുന്നു.
നെറ്റ്ഫ്ലിക്സ്
ഇന്ത്യയിലെ മറ്റൊരു ജനപ്രിയ സ്ട്രീമിംഗ് സേവനമാണ് നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കൾക്ക് നാല് സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് നൽകുന്നത്. ഓരോ പ്ലാനിലൂം ഉപയോഗിക്കാവുന്ന സ്ട്രീമിംഗ് ക്വാളിറ്റി, ഉപയോഗിക്കാവുന്ന ഡിവൈസുകളുടെ എണ്ണം എന്നിവ വ്യത്യസ്തമാണ്. നിരവധി ഭാഷകളിൽ മൂവികൾ, ടിവി ഷോകൾ, വെബ് സീരീസ് എന്നിവയടക്കമുള്ളവ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഡിസ്നി + ഹോട്ട്സ്റ്റാർ
ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ നോവി ഡിജിറ്റൽ എന്റർടൈൻമെന്റിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ ഒടിടി സേവനമാണ് ഡിസ്നി + ഹോട്ട്സ്റ്റാർ. മൂവീസ്, ടിവി ഷോകൾ, വാർത്തകൾ, സ്‌പോർട്‌സ് തുടങ്ങി നിരവധി വിഭാഗങ്ങളിലുടനീളം ധാരാളം കണ്ടന്റുകൾ ഇതിലൂടെ ലഭിക്കും. രണ്ട് വ്യത്യസ്ത പ്ലാനുകളാണ് ഇഥിലുള്ളത്. ഹൈ-എൻഡ് പ്രീമിയം പ്ലാൻ ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ സിനിമകളും ടിവി സീരീസുകളും ലഭ്യമാക്കുന്നു. ക്രിക്കറ്റ് മത്സരങ്ങളും മറ്റ് ഷോകളും ഇതിലൂടെ ലഭിക്കും.
റൂട്ട്
2016 ൽ സമാരംഭിച്ച ആഭ്യന്തര ഓൺ-ഡിമാൻഡ് വീഡിയോ സേവനങ്ങളാണ് വൂട്ട്. ഇത് വിയകോം 18 ന്റെ ഓൺലൈൻ വിഭാഗമാണ്. ഐഒഎസ്, ആൻഡ്രോയിഡ്, കൈഒഎസ് എന്നിവയ്‌ക്കായി വൂട്ട് അപ്ലിക്കേഷൻ ലഭ്യമാണ്, വെബ് ഉപയോക്താക്കൾക്കായി ഒരു വെബ്‌സൈറ്റും ലഭ്യമാണ്. എംടിവി, കളേഴ്സ്, നിക്കലോഡിയൻ എന്നിവയിൽ നിന്നുള്ള ഷോകളും ഇതിലൂടെ ലഭിക്കും. നിരവധി ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ കണ്ടന്റ് ലഭ്യമാണ്.
സീ5
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ഭാഗമായി എസ്സൽ ഗ്രൂപ്പ് നടത്തുന്ന ഹോം-ഓൺ-ഡിമാൻഡ് സേവനമാണ് സീ5. 12 ഭാഷകളിൽ ലഭ്യമാകുന്ന ഈ പ്ലാറ്റ്ഫോം 2018 ൽ ആരംഭിച്ചു. സബ്‌സ്‌ക്രൈബർമാർക്ക് നിരവധി വിനോദ കണ്ടന്റുകൾ സീ5 നൽകുന്നു.
സോണി ലിവ്
സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ വീഡിയോ ഓൺ ഡിമാൻഡ് സേവനമാണ് സോണി ലിവ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോണി ടിവി, സോണി എസ്എബി, സോണി മാക്സ്, സോണി ടെൻ, സോണി മാക്സ് 2, സോണി പിക്സ്, സോണി സിക്സ് എന്നിവയുൾപ്പെടെ 18 വർഷത്തെ കണ്ടന്റുകൾ ഇതിലൂടെ ലഭ്യമാകും.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നിരവധിയായ ഉള്ളടക്കമാണ് ഒ ടി ടി പ്ലാറ്റ്ഫോമുകളിലുള്ളത്.നേരത്തെ ഉപയോക്താക്കൾ കണ്ട ഉള്ളടക്കം മനസിലാക്കാൻ ഇത്തരം ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലെ കൃത്രിമബുദ്ധി അവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വീഡിയോകൾ നിർദേശിക്കുന്നു.മിക്ക ഒ ടി ടി പ്ലാറ്റ്‌ഫോമുകളും പൊതുവായി ചില ഉള്ളടക്കം സൗജന്യമായും ചിലത് സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലുമാണ് ലഭ്യമാക്കുന്നത്.2019 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 500 കോടിയുടെ വിപണി മൂല്യമാണ് ഒ ടി ടി പ്ലാറ്റ്ഫോമുകൾക്കുള്ളത്.2025ൽ ഇത് 4000 കോടിയായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.