LIFE
-
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍.
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍. തുടരെ മൂന്നാം ഏകദിനത്തിലും ജയിച്ചതോടെ 5 ഏകദിനങ്ങളുടെ പരമ്ബര കിവീസ് വനിതകള്‍ കൈപ്പിടിയിലൊതുക്കി. 280 റണ്‍സ് പിന്തുടര്‍ന്നാണ് കിവീസിന്റെ ജയം. 279 റൺസായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ 67 റണ്‍സ് നേടിയ അമേലിയ കെര്‍, 59 റണ്‍സ് എടുത്ത ആമി സറ്റെര്‍വെയ്റ്റ്, 52 പന്തില്‍ നിന്ന് 64 റണ്‍സ് അടിച്ച ലൗറന്‍ ഡൗണ്‍ എന്നിവരുടെ മികവില്‍ ന്യൂസിലന്റ് ജയിച്ചു. ചരിത്രത്തിലെ രണ്ടാമത്തെ വിജയമായിരുന്നു അവരുടേത്. ഇന്ത്യക്ക് വേണ്ടി ദീപ്തിയും മേഘ്‌നയും ഷഫലിയും അര്‍ധ ശതകം കണ്ടെത്തിയിരുന്നു. മേഘ്‌ന 61 റണ്‍സും ഷഫാലി 51 റണ്‍സും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ 69 റണ്‍സും എടുത്തു. ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടന്ന ഒരു ടി20യിലും ഇന്ത്യ തോറ്റിരുന്നു. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്‍പുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് എതിരായ പരമ്പബര. എന്നാല്‍ ഇവിടെ തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന്‍ ടീം.
Read More » -
ആഘോഷമായി മോഹൻലാൽ ചിത്രം ആറാട്ട് പ്രദര്‍ശനത്തിനെത്തി
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് പ്രദര്‍ശനത്തിനെത്തി. മോഹൻലാൽ മാസ് അവതാരത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകര്‍. നഗരത്തിലെ തിയേറ്ററുകളില്‍ ആദ്യ ഷോയ്ക്കു തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് അപ്സരം രാധ , ക്രൗണ്‍, മള്‍ട്ടി പ്ലക്സുകള്‍ എന്നിവിടങ്ങളിലായി മുപ്പതോളം ഷോയാണ് ഒരു ദിവസമുള്ളത്. ലോകമെമ്പാടും 2700 ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹത്തിന് ശേഷം തിയറ്ററില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ്. രാവിലെ എട്ടിന് തന്നെ ഫാന്‍സ് ഷോകളും ആരംഭിച്ചു. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ദിവസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ മകന് പ്രണവ് നായകനായ മികച്ച അഭിപ്രായം നേടിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം ഇപ്പോഴും തിയറ്ററുകളിലുണ്ട്. ഒരേസമയം സുപ്പര്താരത്തിന്റെയും മകന്റെയും ചിത്രങ്ങള്‍ ഓടുന്നു എന്ന പ്രത്യേകതയും തിയറ്ററുകാര്‍ക്കും ഫാന്‍സുകാര്‍ക്കും ഒരേപോലെ ആവേശം പകരുന്നു.
Read More » -
ബീഫും മട്ടണും പന്നിയും ഉൾപ്പടെയുള്ള മാംസാഹാരങ്ങൾ പതിവായി കഴിക്കുന്നത് അപകടകരമോ, വൃക്കകളെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമോ
ബീഫും മട്ടണും പന്നിയിറച്ചിയുമൊക്കെ നിങ്ങള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ ആരോഗ്യപരമായി നിങ്ങള്‍ക്കത് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. റെഡ് മീറ്റ് കഴിക്കുന്നതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍, നിയന്ത്രിത അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തിന് പ്രയോജനകരമാണ്. കൂടുതല്‍ കഴിച്ചാല്‍ ദോഷങ്ങള്‍ ഏറെയുണ്ട് താനും. കുട്ടികള്‍ക്ക് ചുവന്ന മാംസം നല്കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രോട്ടീനും ധാരാളം ഇരുമ്പ് സത്തും ഇതില്‍ നിന്നു ലഭിക്കും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇത് ആവശ്യമാണ്. വിവിധയിനങ്ങളിലുള്ള മാംസഭക്ഷണം കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ നല്കേണ്ടതാണ്. എന്നാല്‍, റെഡ് മീറ്റിന്റെ അമിതോപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മറ്റുള്ളവരേക്കാള്‍ വൃക്കരോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത…
Read More » -
‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ 18 ന് തിയേറ്ററുകളിൽ
മലയാള സിനിമാലോകം കാത്തിരിക്കുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് നാളെ. നായകനായി എത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് ലോകമെങ്ങും ചിത്രം ഫെബ്രുവരി 18 ന് തിയറ്ററുകളിൽ എത്തും എന്നറിയിച്ചത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ‘ഹൃദയ’ത്തിന്റെ തിയറ്റര്‍ റിലീസ് വന്‍ വിജയമായിരുന്നു. പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് മലയാള സിനിമ നിര്‍മ്മിതാക്കൾ തിയറ്റര്‍ റിലീസിന് മുന്‍തൂക്കം നല്‍കി മുന്നോട്ട് പോകുകയാണ്. ആറാട്ടിന് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഭീഷ്മ പർവ്വം” ഷെയ്ൻ നിഗത്തിന്റെ “വെയില്‍”, ടൊവിനോയുടെ “നാരദന്‍” എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. “മി.ഫ്രോഡ്”, “വില്ലന്‍ ” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറാട്ട്”. ഇറങ്ങിയപ്പോൾ തന്നെ ട്രയിലർ സിനിമ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിന്നു. ” ഐ ആം നോട്ട് എ മോൺസ്റ്റർ, ഐ ആം എ സിനിസ്റ്റർ” എന്ന മോഹന്‍ലാല്‍ ഡയലോഗിന് വന്‍ കയ്യടിയാണ് ലഭിച്ചത്.
Read More » -
പ്രേക്ഷക ഹൃദയം കവര്‍ന്ന വിനീത് ശ്രീനിവാസന്‍ മാജിക് ഇനി മുതൽ OTTയിൽ
പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രത്തിന് ഇപ്പോഴും തിയറ്റര്‍ പ്രദര്‍ശനം ലഭ്യമാക്കും എന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഫെബ്രുവരി 18 ന് അര്‍ദ്ധരാത്രി 12 മണിക്ക് ചിത്രം ഡിസ്നി + ഹോട്ടസ്റ്റാറിൽ റിലീസാകും. ഏവരും കാത്തിരുന്ന ചലച്ചിത്രം ജനുവരി 21 നാണ് ആദ്യമായി തിയറ്ററുകളിൽ പ്രദര്‍ശിപ്പിച്ചത്. ഇറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന് മുന്നേ തന്നെ, ദര്‍ശന, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ പാടിയ ‘ദര്‍ശന’ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പതിനഞ്ചോളം വരുന്ന ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ലോക വ്യാപകമായി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയും എന്നുള്ളതാണ് OTT റിലീസിന്റെ പ്രത്യേകത. കുറച്ച് കൂടെ വലിയ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്താനും ചിത്രത്തിന് കഴിയും. ‘ഹൃദയ’ത്തിന് ശേഷം വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള…
Read More » -
ദഹനപ്രശ്നങ്ങൾ പ്രശ്‌നമാണ്.. എന്നാൽ ഇനിയില്ല.
മനുഷ്യനു മനസ്സിലാകുന്ന ഒരേ ഒരു ഭാഷ ഭക്ഷണമാണന്നും, ഒരാളുടെ മനസ്സിലേക്കാണന്നും പണ്ട് കാലം തൊട്ടേ നമ്മള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നമ്മുടെ ഭക്ഷണ സംസ്കാരം അനുദിനം മാറുന്നു. നമ്മുടെ അനുദിന ജീവിതത്തെ അത് വല്ലാതെ ബാധിക്കുന്നു. അതില്‍ ഒന്നാമതാണ് ദഹന പ്രശ്നം. എന്തു ഭക്ഷണം കഴിച്ചാലും ഉടൻ വയറിനു പ്രശ്നമുണ്ടാകുക, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന…ഇങ്ങനെ ദഹനസംബന്ധിയായ പ്രശ്നങ്ങളിൽപെട്ട് നട്ടംതിരിയുകയാണ് നമ്മളിൽ പലരും. ആരോഗ്യകരമായ ദഹനം വ്യായാമത്തിൽ നിന്നും ലഭ്യമാണ്. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് വ്യായാമത്തിന്റെ ഗുണങ്ങൾ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നടത്തം, ഓട്ടം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ഇന്നത്തെ ജീവിതത്തിന് അനിവാര്യമാണ്. ഇതിന് പരിഹാരമായി പതിവായി മരുന്നുകൾ കഴിക്കുന്നത് മറ്റ് സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. ജീവിതശൈലികൊണ്ടു തന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. ദഹനത്തിന്റെ ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കുന്നത് പ്രധാനമാണ്. കാരണം, പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനവ്യവസ്ഥയിലൂടെ ഭക്ഷണവും മാലിന്യങ്ങളും നീക്കാനും ജലാംശം ഉറപ്പാക്കാനും…
Read More » -
പാവകല്യാണം “പൂജ കഴിഞ്ഞു
“സൺ ഓഫ് അലിബാബ, നാൽപത്തിയൊന്നാമൻ” എന്ന ചിത്രത്തിന് ശേഷം നജീബലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പാവ കല്യാണം”. ഫിലിം ഫോർട്ട് പ്രൊഡക്കഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ കർമ്മം എറണാകുളം “അമ്മ” ആസ്ഥാന മന്ദിരത്തിൽ വെച്ചു നിർവ്വഹിച്ചു. ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു. ഒരു പാവ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ബിജു സോപാനം ,ഹരീഷ് പേരടി , ധർമജൻ ബോൾഗാട്ടി , കലാഭവൻ പ്രജോദ്, കാരാട്ട രാജ, ജുനൈദ് ശൈഖ് , ചാള മേരി, ശിവജി ഗുരുവായൂർ, നന്ദകിഷോർ, ലിഷോയ്, രാജസാഹിബ് , കിരൺ രാജ് , വി.കെ ബൈജു , ഷോബി തിലകൻ , അമർനാഥ്, ചാർളി ബാല, കൊല്ലം സുധി, അനീഷ് രവി , കോട്ടയം പ്രതീപ്, കോബ്ര രാജേഷ് , ഉല്ലാസ് പന്തളം , ജീജ സുരേന്ദ്രൻ തുടങ്ങിവർക്കൊപ്പം മലയാള-തമിഴ് താരങ്ങളും അഭിനയിക്കുന്നു. ഗാനരചന- ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കഥ- ഹരിശ്രീ…
Read More »


