LIFE

  • ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും, ലൈസന്‍സ് നിര്‍ബന്ധം

    കഴിഞ്ഞ ദിവസം ഉണ്ടായ പൊള്ളലാഘാതത്തെ തുടർന്ന് കോഴിക്കോട് ബീച്ചിലെ കടകള്‍ അടപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതർ നിർദേശം നൽകി. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം.   കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി  പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു.  തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ…

    Read More »
  • മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ

    <span;>മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല, ജോലി തിരക്കും വീട്ടിലെ തിരക്കും കാരണം പലർക്കും ആഹാരത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടാത്തണമെന്നില്ല. പ്രത്യേകച്ച് സ്ത്രീകൾക്ക്. ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ചും. എന്തെങ്കിലും കഴിച്ചെന്ന വരുത്തി ഓഫീസിലേയ്ക്ക് ഓടുകയാണ് മിക്കവരും. അതല്ലെങ്കിൽ ഏതെങ്കിലും ഓർഡർ ചെയ്ത് വരുത്തും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും <span;>ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ.. <span;>ബീൻസ് <span;>ധാതുക്കളും മറ്റ് ജീവകങ്ങളും ധാരാളമടങ്ങിയ ബീൻസിൽ ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയിരിക്കിന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റുകളുടെ കലവറ കൂടിയാണ് ബീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന…

    Read More »
  • സ്റ്റൈല്‍ ഐക്കൺ സോനം കപൂറിന്റെ വൈറലായ ഫാഷൻ: ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ.

    ബോളിവുഡ് നടി എന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനത്തിന്റെ ഫാഷൻ സെൻസും വസ്ത്രങ്ങളും പലപ്പോഴും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ സോനം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.   തന്റെ സുഹൃത്തുക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് മോഡലാവുകയായിരുന്നു സോനം. സോനത്തിന്റെ സുഹൃത്തുക്കളായ ഇഷയും ശരണുമാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി മൈസൺ എസ്റ്റെലെ എന്ന ഈ ഫാഷൻ പ്രൊജക്റ്റിന്റെ പിന്നണിയിലായിരുന്നു തന്റെ ചങ്ങാതിമാരെന്ന് സോനം കുറിക്കുന്നു. മനോഹരമായ ആർട്ട് വർക്ക് എന്നാണ് ഫാഷൻ പ്രേമികൾ ഈ ഡിസൈനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ഇതിനകം തന്നെ സോനത്തിന്റെ വസ്ത്രങ്ങൾ വൈറലായി കഴിഞ്ഞു. അടുത്തിടെ സോനം കപൂറിന്റെ ലണ്ടനിലെ ആഢംബര ഫ്ളാറ്റിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനത്തിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഫ്ളാറ്റ്. അടുത്തിടെ ആർക്കിടെക്ചറൽ ഡൈജസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സോനം…

    Read More »
  • “റൈസിംഗ് സോൾ’ മ്യൂസിക്കൽ ആൽബം യൂറ്റൂബിൽ റിലീസായി

    യൗവനം കടന്ന ഒരു മനുഷ്യന്റെ കണ്ണിലൂടെ പ്രണയം അവതരിപ്പിച്ച ‘റൈസിംഗ് സോൾ’ എന്ന മ്യൂസിക്കൽ ആല്‍ബം ആസ്വാദകരുടെ മുന്നിലേക്ക്. ഓറഞ്ച് മീഡിയയുടെ യൂറ്റൂബ് ചാനലിലൂടെയാണ് ആൽബം റിലീസായത്. ഷമീർ മുതിരക്കാല, കുഞ്ഞുമുഹമ്മദ്, ലിജോ സ്രാമ്പിക്കൽ, കരോള്‍ അലക്സ്, അലക്സ് മുത്തു, ജെസി ലൂയിസ്, റജി ടോമി എന്നിവരാണ് കഥാപാത്രങ്ങളായെത്തിയത്. ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്ത ആൽബം ഷമീർ മുതിരക്കാലായാണ് നിർമ്മിച്ചിരിക്കുന്നത്. എമില്‍ എം ശ്രീരാഗ് സംഗീത സംവിധാനം നിര്‍വഹിച്ച ആൽബത്തിന് ആലാപനം നല്‍കിയത് ആര്യ ജനാര്‍ദനനാണ്. മനോഹരമായ രംഗങ്ങളെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭൂതിയാണ് നല്‍കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ആൽബം, അതിന്റെ സാങ്കേതിക തലത്തിലും മികവ് പുലര്‍ത്തുന്നു. https://www.youtube.com/watch?v=a_UjONcgQBI

    Read More »
  • നിഗൂഢത ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആകാംഷയോടെ സിനിമ പ്രേമികൾ.

    മലയാളത്തില്‍ എന്നും സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അനുഭവമാണ്  സസ്പൻസ് മിസ്റ്ററി ത്രില്ലറുകൾ. ഇപ്പോള്‍ ഒരു പുതിയ സിനിമ ഇറങ്ങാന്‍ പോവുകയാണ്‌. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്നാണ്‌ ചിത്രത്തിന്റെ പേര്‌. പേര് പോലെ തന്നെ ഒരു സാങ്കേതിക പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രമാകാം പ്രേക്ഷകരെ കാത്തിരിക്കുന്നത്. നിറയെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ടൈറ്റില്‍ പോസ്റ്റർ പുറത്തിറക്കിയത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ്‌ അബ്ദുൾ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എറണാംകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റർ ഹാക്കറി’ൽ നവാഗതനായ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, ഷാജി നവോദയ, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, എം.എ. നിഷാദ്, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു,…

    Read More »
  • തീ പോലെ ‘ഒരുത്തീ’.

    “When life surprises you, prepare for the worst”. തീ പോലെ ഒരു സിനിമ, ആവേശഭരിതരായ അതിന്റെ ട്രയിലർ, ‘ ‘ഒരുത്തീ’ എന്ന ചിത്രമാണ് ഇപ്പോൾ ചർച്ച.ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് കടന്ന് വരുന്ന ചലച്ചിത്രമാണ്  ‘ഒരുത്തീ’. എസ്. സുരേഷ് ബാബു തിരക്കഥയെഴുതി, കെ. വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വി കെ പ്രകാശാണ്.   സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് നവ്യ നായരുടേത്. ചിത്രത്തില്‍ നവ്യയുടെ  മകനായി അഭിനയിക്കുന്നത് ആദിത്യൻ എന്ന കുട്ടിയാണ്. ആദിത്യൻ ഒരു ദാരുണമായ ജപ്തി വാർത്തയെ തുടർന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമയിൽ അപ്പുവായി എത്തുന്ന ആദിത്യനെ പരിചയപ്പെടുത്തി നവ്യ നായര്‍ തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരുന്നു. നവ്യ നായരോടൊപ്പം, സൈജു കുറുപ്പ്,  വിനായകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നവ്യ നായർക്കും, ചിത്രത്തിനും ലഭിക്കുന്നത്.

    Read More »
  • ആദിവാസി” രണ്ടാമത്തെ പോസ്റ്റർ റിലീസ്

    ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫിയുമായി “ആദിവാസി” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു . ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു … മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ “ആദിവാസി”. ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിക്കുന്നു. ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത്  വിജീഷ് മണിയാണ് . മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായത് . അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു. പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുഗേശ്, എഡിറ്റർ-ബി ലെനിൻ,…

    Read More »
  • നാല്‍പത് കഴിഞ്ഞാല്‍ മുട്ട ഉപയോഗം എങ്ങനെയാക്കാം.

    വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാരോഗ്യം നിര്‍ണയിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണത്തിന് പങ്കു ണ്ട്ശരീരത്തില്‍ അവശ്യം വേണ്ടുന്ന എല്ലാ ഘടകങ്ങളും നാം ഭക്ഷണത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. പ്രായമാകുംതോറും ശരീരത്തിന്റെ ആകെയും ആന്തരീകാവയവങ്ങളുടെയെുമെല്ലാം പ്രവര്‍ത്തനം കുറഞ്ഞുവരുമെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും  കാത്തുസൂക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം. നന്നായി ക്രമപ്പെടുത്തിയ ഒരു ഭക്ഷണ രീതിക്ക് അതിനു സാധിക്കും. എന്നാല്‍ പ്രായമേറുമ്പോള്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി മാറുന്നുവെന്നതിനാല്‍ ഭക്ഷണം കുറച്ചുകഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. കട്ടിയാഹാരങ്ങൾ വര്‍ജ്ജിക്കുക എന്നതും, ഒരു പ്രായം കടന്നവര്‍ ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ടെന്നും പറയുന്നതും  കേട്ടിട്ടില്ലേ? പ്രധാനമായും ‘ഷുഗര്‍’, ‘കൊളസ്‌ട്രോള്‍’ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാതിരിക്കാനാണ് ഇത്തരത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശിക്കുന്നത്. നമ്മുടെ ഭക്ഷണ രീതികളുമായി നന്നായി ബന്ധപ്പെട്ട് കിടക്കുന്ന രോഗങ്ങളാണ് ഇവ. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും വ്യത്യസ്ത തലത്തിലുള്ള ഭക്ഷണ ചിട്ട പിന്തുടരേണ്ട ആവശ്യമുണ്ടോ? മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലെങ്കില്‍ നാല്‍പത് കടന്നവരാണെങ്കില്‍ സവിശേഷിച്ചും പുരുഷന്മാര്‍ നിത്യവും ഓരോ…

    Read More »
  • വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും: എന്ന്, വധുവിന്റെ അച്ഛന്‍, ഒപ്പ്.

    പല കല്യാണക്കുറികൾ കണ്ടിട്ടുണ്ടങ്കിലും മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്ത് പോലെ ഒന്ന് ആദ്യം. ആ കത്താണ് പ്പോള്‍  സോഷ്യല്‍ മീഡിയയിലെ താരം. വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് വധുവിന്റെ അച്ഛന്‌റെ മുന്നറിയിപ്പ്. വിവാഹ ദിനത്തില്‍ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്പ്  ച‍‌ര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നുത്. മകളുടെ വിവാഹ ക്ഷണക്കത്തിന്റെ രണ്ടാംഭാ ഗത്തിലാണ് വൈറല്‍ കുറിപ്പ്. ‘മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടെയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങള്‍ ചേ‌ര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച്‌ വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലെ ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അതാരാണ് എങ്കിലും അവര്‍ അന്ന് നടന്ന് സ്വന്തം വീട്ടില്‍ പോവുകയില്ല. മുട്ടുകാല്‍ ഞാന്‍…

    Read More »
  • ഇനി സ്കൂളുകളിൽ ശുചീകരണം

    21 മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായി <span;>സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളാകും. തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടക്കുന്ന ശുചീകരണത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും. ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും ഇന്നും നാളെയുമായി പൂർത്തിയാക്കുകയാണ് വിദ്യാഭാസ വകുപ്പിന്റെ ലക്ഷ്യം. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. <span;>CITU സംസ്ഥാന വ്യാപകമായി സ്കൂൾ ശുചിയാക്കലിന്റെ ഭാഗമാകാനും ആഹ്വാനം ചെയ്തു.

    Read More »
Back to top button
error: