FictionLIFEMovieNewsthen Special

‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ 18 ന് തിയേറ്ററുകളിൽ

മലയാള സിനിമാലോകം കാത്തിരിക്കുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് നാളെ. നായകനായി എത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് ലോകമെങ്ങും ചിത്രം ഫെബ്രുവരി 18 ന് തിയറ്ററുകളിൽ എത്തും എന്നറിയിച്ചത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ‘ഹൃദയ’ത്തിന്റെ തിയറ്റര്‍ റിലീസ് വന്‍ വിജയമായിരുന്നു.

പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് മലയാള സിനിമ നിര്‍മ്മിതാക്കൾ തിയറ്റര്‍ റിലീസിന് മുന്‍തൂക്കം നല്‍കി മുന്നോട്ട്  പോകുകയാണ്. ആറാട്ടിന് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഭീഷ്മ പർവ്വം” ഷെയ്ൻ നിഗത്തിന്റെ “വെയില്‍”, ടൊവിനോയുടെ  “നാരദന്‍” എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.

“മി.ഫ്രോഡ്”, “വില്ലന്‍ ” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറാട്ട്”. ഇറങ്ങിയപ്പോൾ തന്നെ ട്രയിലർ സിനിമ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിന്നു. ” ഐ ആം നോട്ട് എ മോൺസ്റ്റർ, ഐ ആം  എ സിനിസ്റ്റർ” എന്ന മോഹന്‍ലാല്‍ ഡയലോഗിന് വന്‍ കയ്യടിയാണ് ലഭിച്ചത്‌.

Back to top button
error: