LIFE

  • മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ചരിത്രത്തില്‍ ആദ്യമായി എച് ഐ വി മോചിതയായി സ്ത്രീ.

    അമേരിക്കയിലാണ് സംഭവം. ലുക്കീമിയ ബാധിതയായ മദ്ധ്യവയസ്‌ക പതിനാല് മാസമായി ചികിത്സയില്‍ തുടരുകയാണ്. ആന്റിറെട്രോ വൈറല്‍ തെറാപ്പി ഇല്ലാതെയാണ് ഇവര്‍ക്ക് എച്ച്‌ഐവി ഭേദമായത്. മജ്ജയില്‍ കാണപ്പെടുന്ന അര്‍ബുധ രോഗമായ അക്യൂട്ട് മൈലോയ്ഡ് ലുക്കിമിയ ബാധിച്ച്‌ സ്ത്രീയ്‌ക്കാണ് മറ്റൊരാളില്‍ നിന്ന് മജ്ജ മാറ്റിവെച്ചത്. ഇന്റര്‍നാഷണല്‍ എയ്ഡ്സ് സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോണ്‍ ലെവിനാണ് പ്രസ്താവനയില്‍ ഇക്കാര്യം പറഞ്ഞു. ഡെന്‍വറില്‍ നടന്ന റെട്രോവൈറസ് ഓണ്‍ ഓപ്പര്‍ച്യൂനിസ്റ്റിക് ആന്റ് ഇന്‍ഫെക്ഷന്‍സ് കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവിട്ടത്. കാലിഫോര്‍ണിയ ലോസ് ഐഞ്ചല്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഡെബോറ പെര്‍സൗഡര്‍ തുടങ്ങിയവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്     അര്‍ബുദമോ മറ്റ് ഗുരുതര രോഗങ്ങള്‍ക്കോ അസ്ഥിമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന 25 പേരിലാണ് പഠനം നടത്തിയത്. ക്യാന്‍സര്‍ ചികിത്സയില്‍ കോശങ്ങളെ നശിപ്പിക്കാന്‍ ആദ്യം കീമോതെറാപ്പി ചെയ്യുന്നു. തുടര്‍ന്ന് പ്രത്യേക ജനിതക പരിവര്‍ത്തനമുള്ള വ്യക്തികളില്‍ നിന്ന് സ്റ്റെം സെല്ലുകള്‍ മാറ്റിസ്ഥാപിക്കുന്നു. ഇത്തരക്കാരില്‍ എച്ച്‌ഐവിയെ പ്രതിരോധിക്കാനുള്ള…

    Read More »
  • ഇന്ത്യന്‍ ബോളിവുഡ് സംഗീതജ്ഞൻ ബാപ്പി ലാഹിരി അന്തരിച്ചു.

    80 കളിലും 90 കളിലും ഇന്ത്യയില്‍ ഡിസ്കോ സംഗീതത്തിലൂടെ അരങ്ങ് വാണ രാജാവാണ് ബാപ്പി ലാഹിരി. <span;> 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ”ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒ.എസ്.എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അര്‍ധരാത്രിക്ക് തൊട്ടുമുമ്ബ് അദ്ദേഹം മരിച്ചു” ഡോ ദീപക് നംജോഷി പി.ടി.ഐയോട് പറഞ്ഞു. 1973 മുതല്‍ സിനിമാ പിന്നണി ​ഗാനരം​ഗത്ത് സജീവമായിരുന്നു ബാപ്പി ലഹിരി. ഡിസ്കോ ഡാന്‍സര്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ സംവി ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ഹിമ്മത്വാല, ഷരാബി, ​ഗിരഫ്താര്‍, കമാന്‍ഡോ, ​ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ​ഗാനങ്ങള്‍ ആലപിച്ചു. ഡിസ്കോ ഡാന്‍സറിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും ഇദ്ദേഹമാണ്. 1985 ല്‍ മികച്ച സം​ഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു. ‌ദ…

    Read More »
  • “കാണെക്കാണെ”   എന്ന മലയാള ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

    ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് “കാണെക്കാണെ “. ടൊവിനൊ, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പച്ചയായ മനുഷ്യജീവിതങ്ങളെ കുറിച്ചു സംസാരിക്കുന്ന ചിത്രം  ‘കാണെക്കാണെ’ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു എന്ന വാര്‍ത്തയാണ് സിനിമ പ്രേമികളുടെ ഇടയില്‍ പുതിയ ചർച്ച.   പേടിയും  കുറ്റബോധവുമെല്ലാം കൊണ്ട് ഉഴറുന്ന ഒരു മനുഷ്യന്റെ ദൈന്യതയും നിസ്സഹായതയുമൊക്കെ ചേർന്ന ഒരു കഥാപാത്രത്തെ ടോവിനോ തോമസും   വാഹന അപകടത്തിൽ മരിച്ച മകളുടെ ഓർമ്മകളും പേറി ജീവിക്കുന്ന  ഡെപ്യൂട്ടി തഹസീൽദാറായ പോൾ എന്ന കഥാപാത്രത്തെ  സൂരജ് വെഞ്ഞാറമൂട് ” കാണെക്കാണെ ” യിൽ  അവതരിപ്പിക്കുന്നു.  മകളുടെ മരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കുന്നതും, തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. സങ്കീർണ്ണമായ ജീവിതപരിസരങ്ങളിൽ പക്വതയോടെ പെരുമാറുന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി കൈയ്യിൽ ഭദ്രമാക്കുമ്പോൾ   മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്,…

    Read More »
  • അടിയന്തരാവസ്ഥയിലെ അഭിമാനകഥ, ഡോ. ടി. ആർ. ശിവശങ്കരൻ എന്ന ‘ബ്രതോൾട് ബ്രെശ്ട്’- ഡോ. എൻ പി ചന്ദ്രശേഖരന്റെ ഓർമക്കുറിപ്പ്

      ദിവസങ്ങൾക്കുമുമ്പ് ഓർമ്മയായ ഡോ. ടി. ആർ. ശിവശങ്കരന്റെ ജീവിതത്തിലെ അവിസ്മരണീയാദ്ധ്യായത്തിലെ മൂകസാക്ഷിയായ നോട്ടീസ് കണ്ടെത്തി. അക്കാലത്ത് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഡ്വ. സി. എം. സുരേഷ് ബാബുവിന്റെ ശേഖരത്തിൽനിന്ന്.   അടിയന്തരാവസ്ഥക്കാലത്ത് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പുറത്തിറക്കിയ നോട്ടീസാണിത്. ബ്രതോൾട് ബ്രെഹ്തിന്റെ കവിതയാണ് നോട്ടീസ് പങ്കുവച്ചത്. ടിആർഎസിന്റെ ജീവിതത്തിലെ ആ ചോരപുരണ്ട ഏട് സിഐസിസി ജയചന്ദ്രനെപ്പോലുള്ള സഹപാഠികൾ ഇന്നുമോർക്കുന്നു. പോലീസിന്റെ തേർവാഴ്ചക്കാലം കൂടിയായിരുന്നു അടിയന്തരാവസ്ഥ. പോലീസുകാരും നോട്ടീസുകാര്യം അറിഞ്ഞു. രഹസ്യാന്വേഷണം നടത്തി. മഹാരാജാസിൽ ‘ബ്രശ്ട്’ എന്ന ഒരപകടകാരി എംഎ പഠിക്കാനെത്തിയിരിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ. (ബ്രതോൾട്ട് ബ്രെശ്ത് എന്നായിരുന്നു നോട്ടീസിലെ കവിപ്പേര്.) ‘ഓപ്പറേഷൻ ബ്രശ്ട്’ തയ്യാറായി. പോലീസ് മഹാരാജാസിലേയ്ക്ക്. ക്യാമ്പസിൽ പോലീസ് വിലസിയ കാലം. കെ എസ് യു നേതാക്കൾ പോലീസ് ജീപ്പിൽ കോളജിൽ വന്നിരുന്ന കാലം. ഒരു നേതാവിന്റെ വരവ് എന്നും നാടകീയമായിരുന്നു. അയാളെയുംകൊണ്ട് പോലീസ് ജീപ്പ് ഇരമ്പി വരും. മഹാരാജാസിന്റെ മുറ്റത്ത് വട്ടമിട്ട് സഡൻ…

    Read More »
  • ‘റൈസിങ്ങ് സോൾ’ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌.

    ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്യുന്ന പുതിയ സംഗീത ആൽബം പ്രേക്ഷകരിലേക്ക്. ശരത്ത് അപ്പാനി, ജയൻ ചേര്‍ത്തല എന്നിവരാണ് ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തിരുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.   ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ 123 ഫ്രെയിംസ് അവതരിപ്പിക്കുന്ന ‘അറൈസിംഗ് സോൾ’ എന്ന ആല്‍ബം തികച്ചും വ്യത്യസ്തമായാണ് അണിയിച്ചൊരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എമിൽ എം ശ്രീരാഗ് സംഗീത സംവിധാനം ചെയ്യുന്ന ആല്‍ബം നിര്‍മ്മിക്കുന്നത് ഷമീർ മുതുരക്കാലയാണ്. ഛായാഗ്രഹണവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത് സല്‍മാന്‍ അന്‍സറാണ്.ആര്യ ജനാര്‍ദനനാണ് വരികളെഴുതിയതും ആലപിച്ചിരിക്കുന്നതും.ആൽബത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ അലക്സ് മുത്തു.

    Read More »
  • ഇന്ത്യയില്‍ മോഡേൺ വസ്ത്രവും പാകിസ്ഥാനിൽ പർദ്ദയും ധരിച്ച് സാനിയ മിര്‍സാ? വാസ്തവം ഇതാ.

    ലോകം അറിയുന്ന ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യയിൽ വളരെയധികം  ആരാധകരുള്ള കായികതാരമാണവർ.അവരുടെ വിവാഹം വന്‍ വിവാദമായിരുന്നു. മോഡേൺ വസ്ത്രവും പാകിസ്ഥാനിൽ പർദ്ദയുമാണ് സാനിയ ധരിക്കുന്നത് എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘നമ്മുടെ ‘പുരോഗമന’ ഐക്കൺ ‘പിന്നോക്കം’ പോകാൻ നിർബന്ധിതയാകുമ്പോൾ” (പരിഭാഷ) എന്ന തലക്കെട്ടിലാണ് പ്രചാരണം.   രണ്ട് ഫോട്ടോകൾ ചേർത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ഒന്നിൽ അവർ പർദ്ദയും ഹിജാബും മറ്റൊന്നിൽ ജീൻസും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം പുതിയതല്ല. റിവേഴ്സ് ഇമേജ് സേര്‍ച്ച് വഴി മുൻ വർഷങ്ങളിലും ഇതേ വാദം ഉന്നയിച്ച് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടെത്തി. ജീൻസ് ധരിച്ചിട്ടുള്ള ആദ്യ ചിത്രത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ വൊളീനി എന്നെഴുതിയിട്ടുണ്ട്. ഈ ചിത്രം 2015ൽ ഹൈദരാബാദിൽ നടന്ന ഒരു പ്രോഡക്ട് ലോഞ്ചിന്റേതാണ്     പ്രോഡക്ട് ലോഞ്ചിന്റെ വീഡിയോ ലഭ്യമാണ്. പ്രചരിക്കുന്ന ചിത്രത്തിലെ പർദ്ദ അണിഞ്ഞ ഫോട്ടോ 2006-ൽ നിന്നുള്ളതാണ്. പക്ഷേ,…

    Read More »
  • കോളേജ് ക്യൂട്ടീസ്,ഒരു ക്യാമ്പസ് പ്രണയകഥ -ചിത്രീകരണം പുരോഗമിക്കുന്നു

      പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസിൻ്റ ചിത്രീകരണം പെരുമ്പാവൂർ ,കാലടി, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ ,സംവിധായകൻ എ.കെ .ബി.കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്. കോളേജിലെ കലാതിലകമായ റോസിയും ,ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നു.കലാരംഗത്തും, പഠന രംഗത്തും ഒന്നാമതായിരുന്ന ഇവർ ,ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ട് വഴിക്ക് പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം, ജോണി മറ്റൊരു സ്ഥലത്ത് നാർകോർട്ടിക് സെല്ലിലെ എ.എസ്.പിയായി ചാർജെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ്…

    Read More »
  • സോമന്റെ കൃതാവ് ” ആലപ്പുഴയിൽ..

      വിനയ് ഫോർട്ട്, കക്ഷി അമ്മിണിപ്പിള്ള, ഫേസ്,ഡൈവോഴ്സ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന “സോമന്റെ കൃതാവ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലെ വെളിയനാട് എന്ന ഗ്രാമത്തിൽ ആരംഭിച്ചു. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,മനു ജോസഫ്,ജയൻ ചേർത്തല,നിയാസ് നർമ്മകല,സീമ ജി നായർ എന്നിവർക്കൊപ്പം,ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലന പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ” സോമന്റെ കൃതാവ് “, മാസ്റ്റർ വർക്കസ് സ്റ്റുഡിയോസ്-മിഥുൻ കുരുവിള,രാഗം മൂവീസ്സ്- രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവ്വഹിച്ച സുജിത്ത് പുരുഷൻ ഈ ചിത്രത്തിൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.രഞ്ജിത്ത് കെ ഹരിദാസ് കഥ തിരക്കഥ സംഭാഷണം എഴുതുന്നു.സംഗീതം-പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ.  

    Read More »
  • മൽബറി കഴിച്ചാൽ, ഗുണങ്ങൾ പലത്

      ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. അതും ഒരു മുടക്കും ഇല്ലാതെ ലഭിക്കുന്നവ.അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. ഇത്തിരിപ്പോന്ന മൾബറിപ്പഴത്തിന്റെ കാര്യമാണ് പറയുന്നത് . ഈ കുഞ്ഞൻപഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാനും നിങ്ങൾ മറക്കില്ല. അത്രയ്ക്കുണ്ട് ഈ ബെറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും. മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം. 43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ‌, 0.39 ഗ്രാം  കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി…

    Read More »
  • സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 8989 രോഗികള്‍.

    കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.

    Read More »
Back to top button
error: