LIFEMovieNewsthen Special

പ്രേക്ഷക ഹൃദയം കവര്‍ന്ന വിനീത് ശ്രീനിവാസന്‍ മാജിക് ഇനി മുതൽ OTTയിൽ

പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രത്തിന് ഇപ്പോഴും തിയറ്റര്‍ പ്രദര്‍ശനം ലഭ്യമാക്കും എന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഫെബ്രുവരി 18 ന് അര്‍ദ്ധരാത്രി 12 മണിക്ക് ചിത്രം ഡിസ്നി + ഹോട്ടസ്റ്റാറിൽ  റിലീസാകും.

ഏവരും കാത്തിരുന്ന ചലച്ചിത്രം ജനുവരി 21 നാണ് ആദ്യമായി തിയറ്ററുകളിൽ പ്രദര്‍ശിപ്പിച്ചത്. ഇറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്‌. ചിത്രത്തിന് മുന്നേ തന്നെ, ദര്‍ശന, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ പാടിയ ‘ദര്‍ശന’ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പതിനഞ്ചോളം വരുന്ന ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു.

 

ലോക വ്യാപകമായി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയും എന്നുള്ളതാണ് OTT റിലീസിന്റെ പ്രത്യേകത. കുറച്ച് കൂടെ വലിയ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്താനും ചിത്രത്തിന് കഴിയും. ‘ഹൃദയ’ത്തിന് ശേഷം വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഒരു തിയറ്റര്‍ അനുഭവമാണെന്നും OTT യില്‍ പൂര്‍ണ്ണമാവില്ല എന്നും ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Back to top button
error: