LIFE
-
26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍ നടന്‍ സൈജു കുറുപ്പിന് ആദ്യ പാസ് നല്‍കി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ അജോയ് ചന്ദ്രന്‍, സെക്രട്ടറി കെ ജി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്രമേള പാന്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…
Read More » -
കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…
Read More » -
കാനഡയിന്‍ കോഫിയുടെ രുചി ഇനി ഇന്ത്യയിലും
ഡല്‍ഹി: കാനഡയില്‍ 1964 സ്ഥാപിതമായി പ്രമുഖ കോഫി ബ്രാന്‍ഡ് ടിം ഹോര്‍ട്ടന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡല്‍ഹിയിലാണ് ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് പഞ്ചാബിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. എജി കഫേയുമായുള്ള ധാരണയിലാണ് ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നത്. മിനിസമാര്‍ന്ന ക്രീം അടങ്ങിയ ഫ്രഞ്ച് വാനില, ക്രീം മിശ്രിതമടങ്ങിയ ശീതീകരിച്ച ഐസ്ഡ് കാപ്പ്, ഡോനട്ട് അടങ്ങിയ ടിം ബിറ്റ്സ് സ്‌നാക്ക് തുടങ്ങി കാപ്പി പ്രേമികളുടെ നിരവധി ഇഷ്ട വിഭവങ്ങള്‍ ടിം ഹാര്‍ട്ടന്‍സില്‍ ലഭ്യമാകും. സ്‌പെഷ്യാലിറ്റി കോഫി ചെയ്നുകളുടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യ. കഫെ കോഫി ഡേ, സ്റ്റാര്‍ ബക്‌സ്, ബാരിസ്റ്റ തുടങ്ങി ലോക പ്രശസ്ത കോഫി ശൃംഖലകള്‍ ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവതലമുറയുടെ മാറുന്ന ജീവിത ശൈലികള്‍, കൂടുതല്‍ വരുമാനം, ആഗോള അനുഭവങ്ങള്‍ രുചിക്കാനുള്ള താല്പര്യവും ഈ കോഫി ചെയ്നുകളുടെ വളര്‍ച്ച മെച്ചപ്പെടാന്‍ കാരണമായി. സ്റ്റാര്‍ ബക്‌സിന്റെ മുന്‍ സിഇഒ നവീന്‍ ഗുര്‍നാനീയാണ് ടിം ഹോര്‍ട്ടന്‍സിന്റെ ഇന്ത്യന്‍…
Read More » -
വസ്ത്രധാരണം മെച്ചപ്പെടുത്തണമെന്ന ആഗ്രഹമുണ്ടോ?
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group സ്‌റ്റൈലിഷും സ്വന്തം ഐഡന്ററ്റി പ്രകടിപ്പിക്കുന്നതുമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലരിലും അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്തു ചെയ്യണമെന്നു കൃത്യമായി അറിയാത്തതാണ് ഇതിനു കാരണം. എന്തെല്ലാം ശ്രദ്ധിക്കണമെന്നും മാറ്റം വരുത്തണമെന്നും അറിയില്ല. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ ശ്രദ്ധിക്കാന്‍ 7 കാര്യങ്ങള്‍. നിറം നോക്കുക ന്യൂട്രല്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാണ്. മിക്കവരും ചെയ്യുന്നതും ഇതാണ്. എന്നാല്‍ ഇതുകൊണ്ട് പ്രത്യേകിച്ച മാറ്റമൊന്നും വസ്ത്രധാരണത്തില്‍ തോന്നിപ്പിക്കാനാവില്ല. പതിവ് നിറങ്ങള്‍ ഉപേക്ഷിച്ച് പരീക്ഷണങ്ങള്‍ നടത്തൂ. അപ്‌ഡേറ്റ് ചെയ്യുക വര്‍ഷങ്ങളായി ഒരേ രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡിലേക്ക് മാറൂ. മടിച്ചു നിന്നിട്ടു കാര്യമില്ല. ട്രെന്‍ഡുകള്‍ മാറി കൊണ്ടേ ഇരിക്കും. അതിനൊപ്പം സഞ്ചരിക്കൂ. എങ്കിലേ പുതുമ തോന്നിക്കൂ. വാഡ്രോബ് ഒരേ പോലുള്ള നിരവധി വസ്ത്രങ്ങള്‍ ഉള്ളതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ചെറിയതും എന്നാല്‍ വൈവിധ്യപൂര്‍ണവുമായി വാഡ്രോബ്…
Read More » -
അമിതമായി വെള്ളം കുടിക്കുന്നത് നല്ലതാണോ?
വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ പല രോഗങ്ങളേയും പമ്പകടത്താന്‍ വെള്ളം കുടികൊണ്ട് സാധിക്കും. എന്നാല്‍ അതും അധികമായാല്‍ ശരീരത്തിന് ദോഷമായാണ് സംഭിവിക്കുക. ആവശ്യത്തില്‍ അധികം വെള്ളം കുടിച്ചാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകും. ചിലര്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തെ ഓവര്‍ ഹൈഡ്രേറ്റഡ് അവസ്ഥയില്‍ എത്തിക്കും. ഇത് ശരീരത്തിന് ദോഷമാണ്. നിങ്ങളുടെ ശരീരത്തില്‍ ജലാംശം കൂടുതലാണോ എന്ന് ശരീരം തന്നെ നിങ്ങള്‍ക്ക് പറഞ്ഞ് തരും. മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാല്‍ ചിലപ്പോള്‍ നിറമില്ലാത്ത അവസ്ഥയിലേക്ക് പോകാം. അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടെന്നാണ്. വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നും.കടുത്ത മഞ്ഞ നിറമാണെങ്കില്‍ വെള്ളം കുടിക്കുന്നത് കുറവാണെന്നാണ് അര്‍ത്ഥം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം ഉണ്ടാക്കും. ഇത് തലവേദന, പേശി വീക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അധികവെള്ളം ശരീരത്തിലെ സോഡിയം ലെവല്‍ താഴ്ന്ന് പോകുന്നതിന് കാരണമാകും.ആരോഗ്യമുള്ള വ്യക്തി 9 മുതല്‍…
Read More » -
ദേശീയ ചുവർചിത്രകലാ ക്യാമ്പ് ഇന്ന് സമാപിക്കും
ആറന്മുള വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ഇന്ന് (മാർച്ച് 15 ചൊവ്വ ) സമീപിക്കും. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ ക്യാമ്പ് സന്ദർശിച്ചിരുന്നു. ക്യാമ്പിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ആസ്വാദകർ പങ്കുവെയ്ക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു . ഇന്ന് ഉച്ചയ്ക്ക് 2ന് ക്യാമ്പ് അവലോകനം നടക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. എസ്. ശ്രീകല ഉദ്ഘാടനം ചെയ്യും.ബോസ് കൃഷ്ണമാചാരി,ഡോ എം.ജി. ശശിഭൂഷൻ വി. കാർത്തികേയൻ നായർ എന്നിവർ സംസാരിക്കും. <span;>3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘടനം ചെയ്യും. മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി വി. ശിവൻകുട്ടി വിശിഷ്ടാതിഥിയായിരിക്കും.…
Read More » -
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7980 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…
Read More » -
ഇന്ന് ഒരു പുതിയ വിഭവം ആയാലോ? കൂന്തൽ നിറച്ചത്!
കൂന്തല്‍ – 10, ഇടത്തരം വലുപ്പമുള്ളത് മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ പെരുംജീരകംപൊടി – കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് എണ്ണ – പാകത്തിന് സവാള – മൂന്ന്, അരിഞ്ഞത് പച്ചമുളക് – മൂന്ന്, അരിഞ്ഞത് തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ് കറിവേപ്പില – ഒരു തണ്ട് മല്ലിയില അരിഞ്ഞത് – അര വലിയ സ്പൂണ്‍ കോഴിമുട്ട – ഒന്ന് മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം കൂന്തല്‍ തല മാറ്റി നന്നായി കഴുകി വൃത്തിയാക്കുക. കൂന്തലിന്റെ തലഭാഗം വൃത്തിയാക്കിയതും രണ്ടു കൂന്തലും പൊടിയായി അരിയണം. ഇതൊരു ചീനച്ചട്ടിയിലാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച് വെള്ളം ചേര്‍ക്കാതെ വേവിച്ച ശേഷം അല്‍പം എണ്ണയൊഴിച്ച് വരട്ടിയെടുക്കുക. ഇതേ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും…
Read More » -
“വുമൺ ഓഫ് ദി ഇയർ ” പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
ചേതന റാസൽ ഖൈമ വനിതാവേദിയുടെ “വുമൺ ഓഫ് ദി ഇയർ ” പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക ആരോഗ്യമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യു എ ഇ യിലെ താമസ വിസയുളള മലയാളി വനിതകൾക്കാണ് പുരസ്കാരം നൽകുന്നതെന്ന് ചേതന ഭാരവാഹികൾ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണ് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുളള വനിതകളടങ്ങുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുന്നത് .
Read More »
