LIFE
-
രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും തുടങ്ങി ….
കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ” തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റർടെയ്നറാണ് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കർ, ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവർ അഭിനയിക്കുന്നു. ബാനർ – കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ…
Read More » -
കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ ‘കോവിഡാനന്തരം’ പ്രകാശനം ചെയ്തു
തിരുവനന്തപുരം∙ പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് സുധീർനാഥ് രചിച്ച ‘കോവിഡാന്തരം’ എന്ന പുസ്തകം ചീഫ് സെക്രട്ടറി വി.പി. ജോയി പ്രകാശനം ചെയ്തു. കോവിഡിനു മുൻപും ശേഷവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരിവുമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. മഹാമാരിയെ നേരിടുന്നതിൽ സമൂഹം പ്രകടിപ്പിച്ച ആശങ്കയും പ്രതീക്ഷയും അതിജീവനത്തിന്റെ കരുത്തുമെല്ലാം പ്രതിഫലിക്കുന്നതാണ് ഈ പുസ്തകമെന്ന് വി.പി. ജോയി പറഞ്ഞു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിയുന്ന സുധീർനാഥിന് മഹാമാരിയെ നേരിടുന്നതിൽ കേരളം കാഴ്ച വച്ച അസാമാന്യമായ പ്രതിരോധം ഇപ്പുസ്തകത്തിലൂടെ അടയാളപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ജനതാകർഫ്യൂവിന്റെ രണ്ടാമത്തെ വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നുംവി.പി. ജോയി പറഞ്ഞു. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കോവിഡ് വാക്സീൻ നൽകി കേന്ദ്രസർക്കാരിന്റെ ബെസ്റ്റ് വാക്സിനേറ്റർ പുരസ്കാരം നേടിയ ടി.ആർ. പ്രിയ ആദ്യ പ്രതി സ്വീകരിച്ചു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി.ബി.ലാൽ, സുജിലി പബ്ളിഷേഴ്സ് പ്രതിനിധി മണികണ്ഠൻ, രചയിതാവ് സുധീർനാഥ് എന്നിവർ പങ്കെടുത്തു. നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ജനതാ കർഫ്യൂ അടച്ചിടൽ കാലത്തിന്റെ…
Read More » -
“ദസ്ര” ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രശസ്ത നടൻ നാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ “ദസ്ര” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. കീർത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകാന്ത് ഒടെല ആണ്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറിൽ സുധാകർ ചെരുകുറി ചിത്രം നിർമ്മിക്കുന്നു. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം പകരുന്നു. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പായ്ക്ക്ഡായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഡിറ്റർ-നവീൻ നൂലി പ്രൊഡക്ഷൻഡിസൈനർ- അവിനാഷ് കൊല്ല എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി
Read More » -
ഐഎഫ്എഫ്‌കെയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനത്തിൽ സന്തോഷമറിയിച്ച് താര രാമാനുജന്‍
26ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള തീരുമാനം വലിയ സന്തോഷം നല്‍കുന്നതെന്ന് സംവിധായിക താര രാമാനുജന്‍. തന്റെ ആദ്യ സിനിമയായ നിഷിദ്ധോ മേളയുടെ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നതിന്റെ ആവേശത്തിലുമാണ് താര. തന്റെ ജീവിതത്തില്‍ കടന്നു പോയ സാഹചര്യങ്ങള്‍ സംഭവങ്ങള്‍ എന്നിവയാണ് നിഷിദ്ധോയ്ക്ക് പിന്നിലെന്നും താര കൈരളി ന്യൂസിനോട് പറഞ്ഞു.
Read More » -
“പുള്ളി ” ക്യാരക്റ്റർ പോസ്റ്റർ റിലീസ്
മലയാള സിനിമകളിൽ യുവ താരങ്ങൾ അരങ്ങേറ്റ കുറിച്ച 90 കളിൽ യുവ സംവിധായകനായ ഷാജി കൈലാസ് കണ്ടെത്തിയ അഭിനയ പ്രതിഭയാണ് വിജയകുമാർ. തലസ്ഥാനം എന്ന ചിത്രത്തിലൂടെ നായകതുല്യമായ വേഷത്തിൽ എത്തിയ വിജയകുമാർ,പിന്നീട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മെഗാതരങ്ങൾക്കൊപ്പവും പിന്നീട് യുവ നായകരുടെ സിനിമകളിലും മികച്ച വേഷങ്ങളുമായി നിറഞ്ഞു നിൽക്കുന്ന വിജയകുമാർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായി പുള്ളിയിലൂടെ നിങ്ങളുടെ മുൻപിലേക്ക് എത്തുന്നു.കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം- ബിനുകുര്യൻ. എഡിറ്റർ-ദീപു ജോസഫ്, സംഗീതം-ബിജിബാൽ, സ്പെഷ്യൽ ട്രാക്ക് -മനുഷ്യർ, കലാസംവിധാനം-പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം- അരുൺ മനോഹർ. മേക്കപ്പ്-അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു.കെ.തോമസ്. പി.ആർ.ഒ-…
Read More » -
കാർ റൈസിംങ് ചിത്രവുമായി വിനോദ് ഗുരുവായൂർ
പുതിയ സിനിമയുടെ എഴുത്ത് തുടങ്ങുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ ക്യാൻവാസിൽ ആണ് പുതിയ കഥ പറയുന്നത്. മലയാളത്തിൽ ആദ്യമായി ഒരു മുഴുനീള കാർ റൈസിംങ് പശ്ചാത്തലത്തിൽ കഥ പറയുകയാണ്. ഹിമാലയവും , ചെന്നൈയുമാണ് പ്രധാന ലൊക്കേഷൻ. ഹിമാലയൻ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവൽ ത്രില്ലറായിരിക്കും പുതിയ മൂവി. വലിയ ബഡ്ജറ്റ് വരുന്ന മൂവി ആയതിനാൽ… മുന്നൊരുക്കങ്ങൾ കൂടുതൽ വേണം. മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്ടെസ്ട്രിയിൽ നിന്നും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നവരുണ്ടാകും. നേരത്തെ പ്ലാൻ ചെയ്തിരുന്ന പ്രതി പ്രണയത്തിലാണ് എന്ന സിനിമ അടുത്ത വർഷത്തേക്ക് മാറ്റി വക്കുന്നു. സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാർഥ്യം ആവുന്നതിന്റെ ത്രില്ലിലാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.കാർ റൈസിങ്ങിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സഹായം വേണമെന്ന് വിനോദ് ഗുരുവായൂർ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ വലിയൊരു ടെക്‌നിഷൻ നിരയുണ്ടാകും,ഈ ചിത്രത്തിനോടൊപ്പം… പി ആർ ഒ-എ എസ് ദിനേശ്.
Read More » -
ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി
തൃശൂര്‍ ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി. ചാലക്കുടി സി.എം.ഐ. സ്‌കൂളിന് പരിസരത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. കുട്ടികളുടെ വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ഉദേശിച്ചിരുന്നതെന്ന് വ്യക്തമായത്. ഇന്ന് രാവിലെ മുതലായിരുന്നു് കുട്ടികളെ കാണാതായത്. നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലായിരുന്നു കുട്ടികളെ കണ്ടെത്താനായത്. ദൂരയാത്ര പോകാനുള്ള ആഗ്രഹമാണ് കുട്ടികള്‍ ഇത്തരമൊരു യാത്രയ്ക്ക് തയാറായത്.
Read More » -
മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍
ദിവസം മുഴുവന്‍ ഒരേ മൂഡില്‍ കഴിയാന്‍ എല്ലാവർക്കും എപ്പോഴും സാധിക്കില്ല. മൂഡ് മാറ്റങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍ ഒരുപരിധി വരെ ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അത്തരം ചില സുപ്പര്‍ ഫുഡ്‌സ് എന്തൊക്കെയാണെന്ന് നോക്കാം. അവക്കാഡോ- ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന്‍ ധാരാളമുണ്ട് അവക്കാഡോയില്‍. ചിക്ക് പീസ് – വൈറ്റമിന്‍ B9 ധാരാളം അടങ്ങിയതാണ് ഇത്. മൂഡ് മാറ്റങ്ങളെ ക്രമീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും. ബ്രസീല്‍ നട്സ് – മഗ്നീഷ്യം, ബി വൈറ്റമിനുകൾ, സിങ്ക് എന്നിവ ധാരാളം അടങ്ങിയതാണ് ഈ നട്സ്. ഇവ മൂഡ് മാറ്റങ്ങളെ തടയും. ചോക്‌ലേറ്റ് – Phenylethylamine അടങ്ങിയതാണ് ചോക്‌ലേറ്റ്. സ്‌ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും ഇവ സഹായിക്കും. കോട്ടേജ് ചീസ് – ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
Read More » -
പൊള്ളുന്ന ചൂടിൽ ഫ്രിഡ്ജിലെ തണുത്ത വെള്ളവും പഴം ജ്യൂസുകളും ഉപേക്ഷിക്കുക, ദാഹം ശമിക്കാനം ആരോഗ്യത്തിനും ഉത്തമമായ ചില പാനിയങ്ങൾ
‘ഉഷ്‌ണം ഉഷ്‌ണേന ശാന്തി’ എന്ന പഴഞ്ചൊല്ല് അക്ഷരം പ്രതി ശരിയാണ്. ആയൂർവേദ വിദഗ്‌ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ശേഷം ഉടനെ ഫ്രിഡ്ജിലെ തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ സൂക്ഷിക്കുക. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട- ഉദര രോഗങ്ങളും ഉറപ്പ്. ദാഹത്തിന് തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. നന്നാറി വെള്ളവും സംഭാരവുമാണെങ്കിൽ ഏറ്റവും ഉത്തമം. ഇവ വീടുകളിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ബ്രഹ്‌മി, മുത്തിൾ (അധികം ചേർക്കരുത് കയ്‌പുണ്ടാകും) മുക്കുറ്റി, ഇളം പേരയില, മല്ലി, ജീരകം, തുളസി, പുതിന എന്നിവ ചേർക്കാം. കരിക്കിൻ വെള്ളം ചൂടുകാലത്തിന്റെ അമൃതാണ്. ഇത്രയും മിനറലുകൾ വേറൊരിടത്തു നിന്നും ലഭിക്കില്ല. പഴംജ്യൂസുകൾ ദാഹം വർദ്ധിപ്പിക്കും പഞ്ചസാര ചേർത്ത് കലക്കിവച്ചിരിക്കുന്ന പഴംജ്യൂസുകൾ കഴിക്കരുത്. ദാഹം ഇരട്ടിയാകും. പഞ്ചസാരയും ഐസും നിർബന്ധമായും ഉപേക്ഷിക്കുക. വേനൽ കനക്കുമ്പോൾ ഭക്ഷണരീതിയിലൂം ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ആയൂർവേദ ഡോക്‌ടർമാർ പറയുന്നത്. മിതമായ ആഹാരമായിരിക്കും ഉഷ്‌ണകാലത്ത് നന്നായിരിക്കുക. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.…
Read More » -
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും
കാത്തിരിപ്പുകൾക്കൊടുവിൽ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സമ്മാനിക്കും. ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കി പ്രകാശനം ചെയ്യും. അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ മാസിക ഏറ്റുവാങ്ങും. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് , അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ്…
Read More »