CultureLIFE

ദേശീയ ചുവർചിത്രകലാ ക്യാമ്പ്   ഇന്ന് സമാപിക്കും

ആറന്മുള വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ഇന്ന് (മാർച്ച് 15 ചൊവ്വ ) സമീപിക്കും. മുതിർന്നവരും   കുട്ടികളും ഉൾപ്പെടെ  ധാരാളം പേർ ക്യാമ്പ് സന്ദർശിച്ചിരുന്നു. ക്യാമ്പിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ആസ്വാദകർ പങ്കുവെയ്ക്കുന്നത്.

 

Signature-ad

സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ  12 പ്രമുഖ  കലാകാരന്മാരും  ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം, കലാപരിപാടികൾ  തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു .

 

ഇന്ന് ഉച്ചയ്ക്ക് 2ന് ക്യാമ്പ് അവലോകനം നടക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. എസ്. ശ്രീകല ഉദ്ഘാടനം  ചെയ്യും.ബോസ് കൃഷ്ണമാചാരി,ഡോ എം.ജി. ശശിഭൂഷൻ  വി. കാർത്തികേയൻ നായർ എന്നിവർ സംസാരിക്കും.
<span;>3 മണിക്ക്  നടക്കുന്ന സമാപന സമ്മേളനം  മന്ത്രി ആന്റണി രാജു ഉദ്ഘടനം ചെയ്യും. മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി വി. ശിവൻകുട്ടി വിശിഷ്ടാതിഥിയായിരിക്കും. പുരാരേഖ, പുരാവസ്തു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു   മുഖ്യപ്രഭാഷണം നടത്തും. വിനോദ് സഞ്ചാര വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, ബോസ് കൃഷ്ണമാചാരി, പി. എസ്. ശ്രീകല, നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ,

 

വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ, ഡയറക്ടർ ടി. ആർ. സദാശിവൻ നായർ, വൈസ് ചെയർമാൻ ആർ. അജയകുമാർ  എന്നിവർ സംസാരിക്കും.

Back to top button
error: