Life StyleNEWS

വസ്ത്രധാരണം മെച്ചപ്പെടുത്തണമെന്ന ആഗ്രഹമുണ്ടോ?

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

സ്‌റ്റൈലിഷും സ്വന്തം ഐഡന്ററ്റി പ്രകടിപ്പിക്കുന്നതുമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലരിലും അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്തു ചെയ്യണമെന്നു കൃത്യമായി അറിയാത്തതാണ് ഇതിനു കാരണം. എന്തെല്ലാം ശ്രദ്ധിക്കണമെന്നും മാറ്റം വരുത്തണമെന്നും അറിയില്ല. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ ശ്രദ്ധിക്കാന്‍ 7 കാര്യങ്ങള്‍.

Signature-ad

നിറം നോക്കുക

ന്യൂട്രല്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാണ്. മിക്കവരും ചെയ്യുന്നതും ഇതാണ്. എന്നാല്‍ ഇതുകൊണ്ട് പ്രത്യേകിച്ച മാറ്റമൊന്നും വസ്ത്രധാരണത്തില്‍ തോന്നിപ്പിക്കാനാവില്ല. പതിവ് നിറങ്ങള്‍ ഉപേക്ഷിച്ച് പരീക്ഷണങ്ങള്‍ നടത്തൂ.

അപ്‌ഡേറ്റ് ചെയ്യുക

വര്‍ഷങ്ങളായി ഒരേ രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡിലേക്ക് മാറൂ. മടിച്ചു നിന്നിട്ടു കാര്യമില്ല. ട്രെന്‍ഡുകള്‍ മാറി കൊണ്ടേ ഇരിക്കും. അതിനൊപ്പം സഞ്ചരിക്കൂ. എങ്കിലേ പുതുമ തോന്നിക്കൂ.

വാഡ്രോബ്

ഒരേ പോലുള്ള നിരവധി വസ്ത്രങ്ങള്‍ ഉള്ളതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ചെറിയതും എന്നാല്‍ വൈവിധ്യപൂര്‍ണവുമായി വാഡ്രോബ് ക്രമീകരിക്കാം.

ഔദ്യോഗികം

നിങ്ങള്‍ ഒരു പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ പ്രൊഫെഷനലായി വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കാം.

ക്ലാസിക്

മികച്ച തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക. കാരണം അത് കാഴ്ചയില്‍ നല്‍കുന്ന ഫീല്‍ വ്യത്യസ്തമാണ്. അതൊരു ഐഡറ്റിയായി മാറ്റാനാവും.

ബ്രാന്‍ഡ്

മികച്ച സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം. അവ കാഴ്ചയില്‍ വേറിട്ട് നില്‍ക്കും. കൂടുതല്‍ കാലം ഉപയോഗിക്കാനുമാവും.

ഭയം വേണ്ട

നിങ്ങള്‍ ഒരു വസ്ത്രം എത്രത്തോളം ആസ്വദിക്കുന്നു എന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക. ധൈര്യത്തോടെ തീരുമാനമെടുക്കുക. ഭയന്നിരുന്നാല്‍ എന്നും ഒരുപോലെ ഇരിക്കേണ്ടി വരും.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: