FoodLIFE

ഇന്ന് ഒരു പുതിയ വിഭവം ആയാലോ? കൂന്തൽ നിറച്ചത്!

കൂന്തല്‍ – 10, ഇടത്തരം വലുപ്പമുള്ളത്

മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍

Signature-ad

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

എണ്ണ – പാകത്തിന്

സവാള – മൂന്ന്, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ്

കറിവേപ്പില – ഒരു തണ്ട്

മല്ലിയില അരിഞ്ഞത് – അര വലിയ സ്പൂണ്‍

കോഴിമുട്ട – ഒന്ന്

മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

കൂന്തല്‍ തല മാറ്റി നന്നായി കഴുകി വൃത്തിയാക്കുക.

കൂന്തലിന്റെ തലഭാഗം വൃത്തിയാക്കിയതും രണ്ടു കൂന്തലും പൊടിയായി അരിയണം.

ഇതൊരു ചീനച്ചട്ടിയിലാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച് വെള്ളം ചേര്‍ക്കാതെ വേവിച്ച ശേഷം അല്‍പം എണ്ണയൊഴിച്ച് വരട്ടിയെടുക്കുക.

ഇതേ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റണം.

നന്നായി വഴന്ന ശേഷം തേങ്ങ ചേര്‍ത്തിളക്കുക. ഇതില്‍ വേവിച്ച കൂന്തലും കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു വാങ്ങുക.

വൃത്തിയാക്കി വച്ചിരിക്കുന്ന കൂന്തലുകള്‍ക്കുള്ളില്‍ തയാറാക്കിയ ഫില്ലിങ് നിറച്ച് തുറന്ന ഭാഗം ടൂത്തപിക്ക് കൊണ്ടു കുത്തി ഉറപ്പിക്കുക.

തയാറാക്കിയ കൂന്തലുകള്‍, യോജിപ്പിച്ചു വച്ചിരിക്കുന്ന ഏഴാമത്തെ ചേരുവയില്‍ മുക്കി ഒരു മണിക്കൂര്‍ വയ്ക്കണം. ചൂടായ എണ്ണയില്‍ മൂടി വച്ച് വറുത്തെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: