HealthLIFE

അമിതമായി വെള്ളം കുടിക്കുന്നത് നല്ലതാണോ?

വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ പല രോഗങ്ങളേയും പമ്പകടത്താന്‍ വെള്ളം കുടികൊണ്ട് സാധിക്കും. എന്നാല്‍ അതും അധികമായാല്‍ ശരീരത്തിന് ദോഷമായാണ് സംഭിവിക്കുക. ആവശ്യത്തില്‍ അധികം വെള്ളം കുടിച്ചാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകും.

ചിലര്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തെ ഓവര്‍ ഹൈഡ്രേറ്റഡ് അവസ്ഥയില്‍ എത്തിക്കും. ഇത് ശരീരത്തിന് ദോഷമാണ്. നിങ്ങളുടെ ശരീരത്തില്‍ ജലാംശം കൂടുതലാണോ എന്ന് ശരീരം തന്നെ നിങ്ങള്‍ക്ക് പറഞ്ഞ് തരും. മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാല്‍ ചിലപ്പോള്‍ നിറമില്ലാത്ത അവസ്ഥയിലേക്ക് പോകാം.

അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടെന്നാണ്. വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നും.കടുത്ത മഞ്ഞ നിറമാണെങ്കില്‍ വെള്ളം കുടിക്കുന്നത് കുറവാണെന്നാണ് അര്‍ത്ഥം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം ഉണ്ടാക്കും.

ഇത് തലവേദന, പേശി വീക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അധികവെള്ളം ശരീരത്തിലെ സോഡിയം ലെവല്‍ താഴ്ന്ന് പോകുന്നതിന് കാരണമാകും.ആരോഗ്യമുള്ള വ്യക്തി 9 മുതല്‍ 13 ഗ്ലാസ് വെള്ളം കുടിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. കാലാവസ്ഥ, ആരോഗ്യം, എന്നിവയനുസരിച്ച് ഈ അളവില്‍ മാറ്റം വരും.

Back to top button
error: