FeatureLIFE

ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും, ദുരുഹത നിറച്ച് നിണം ട്രയിലർ …..

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – മൂവി ടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം – സുധേന്ദുരാജ്, ആലാപനം – സിയാ ഉൾ ഹക്ക്.

Back to top button
error: