LIFE

  • ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും, ദുരുഹത നിറച്ച് നിണം ട്രയിലർ …..

    മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – മൂവി ടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന –…

    Read More »
  • സ്‌റ്റോപ് പ്ലീസ്,! കടുവയ്ക്ക് റോഡ് മറികടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് ട്രാഫിക് പൊലീസുകാരന്‍, ഒരു വൈറല്‍ വീഡിയോ

    മുംബൈ: ഈ ലോകം എല്ലാവരുടേതുമാണ് എന്നു നാം കേട്ടിട്ടുണ്ട്, എന്നാല്‍ ഈ ലോകത്തെ റോഡുകള്‍ എല്ലാവരുടേതുമാണ് എന്നു നാം കേട്ടിട്ടുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകം എല്ലാവരുടേതുമാണെങ്കില്‍ റോഡുകളും എല്ലാവരുടേതുമാണല്ലോ. അതു വെളിവാക്കുന്ന ഒരു വൈറല്‍ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കടുവയ്ക്ക് റോഡ് മറികടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് നിര്‍ത്തുന്ന ട്രാഫിക് പൊലീസുകാരനും സാവധാനം സ്വാഭാവികമായി റോഡ് മുറിച്ചുകടക്കുന്ന കടുവയുമാണ് ആ വീഡിയോയിലെ താരങ്ങള്‍. റോഡിന് നടുവില്‍നിന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങളോട് മുന്നോട്ട് പോവാതെ അവിടെ തന്നെ ശാന്തരായിരിക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോഴാണ് കാട്ടില്‍ നിന്നും ഒരു കടുവ വരുന്നത്. റോഡ് മുറിച്ചു കടക്കുകയാണ് അതിന്റെ ലക്ഷ്യം. തികച്ചും അപ്രതീക്ഷിതമായ രംഗം കണ്ടതോടെ ആളുകള്‍ ആകെ അന്തം വിട്ടുപോയി. അതോടെ ആളുകള്‍ അതിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്താനും തുടങ്ങി. എന്നാല്‍ ട്രാഫിക് പൊലീസുകാരന്‍ ആളുകളോട് ശബ്ദമുണ്ടാക്കി…

    Read More »
  • അനാക്കോണ്ടയെ കിടത്തിപ്പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൈറല്‍

    പാലക്കാട്: വ്യത്യസ്തമായ ഭക്ഷണങ്ങളുണ്ടാക്കി യു ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ച് മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ ഏറ്റവും പുതിയ പാചക പരീക്ഷണമായ അനാക്കോണ്ട ഗ്രില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുണ്ട്. അത്തരത്തില്‍ ഇന്തോനേഷ്യയില്‍ പോയി ചെയ്‌തൊരു വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അനാക്കോണ്ട ഇനത്തില്‍പ്പെട്ട പാമ്പിനെ മുഴുവനായി ഗ്രില്‍ ചെയ്‌തെടുക്കുന്ന ദൃശ്യങ്ങളാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്. 35 കിലോ ഭാരം വരുന്ന കൂറ്റന്‍ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്‌പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തയ്യാറായ പാമ്പ് ഗ്രില്‍ ഒടുവില്‍ ഫിറോസ് ഒഴികെ എല്ലാവരും രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍…

    Read More »
  • കേരള ടൂറിസത്തിന്റെ ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരം

      തിരുവനന്തപുരം; കേരള ടൂറിസത്തിന് വേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം. “Rhapsody of Rains-Monsoons of Kerala” എന്ന ചിത്രത്തിലെ വിവരണത്തിന് ശോഭ തരൂർ ശ്രീനിവാസനാണ് പുരസ്‌കാരം. കേരളത്തിലെ മഴയുടെ സകല ഭാവങ്ങളും മഴയോട് ചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ആവിഷ്കരിക്കുന്നതാണ് ഈ 20മിനിറ്റ് ചിത്രം. കേരളത്തിലേക്ക്, പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യ മഴമേഘങ്ങൾ കടക്കുന്നതു മുതൽ മഴയുടെ കയറ്റിറക്കങ്ങളും മഴയോടു ചേർന്നുള്ള മലയാളി ജീവിതവും എല്ലാം ഇതിവൃത്തമാകുന്ന ഡോക്യുമെന്ററി കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചു വർഷം കൊണ്ടാണ് പൂർത്തിയായത്. ചിത്രം വൈകാതെ കേരളത്തെയും മഴയെയും സ്നേഹിക്കുന്ന എല്ലാവരിലേക്കും ഔദ്യോഗിക റിലീസിലൂടെ എത്തിക്കും.

    Read More »
  • ബിജു മേനോൻ നായകനാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്,തകർപ്പൻ പ്രകടനം ടീസർ ഉറപ്പ് നൽകുന്നു!!

      ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘ഒരു തെക്കന്‍ തല്ല് കേസി’ന്റെ ടീസർ പുറത്തിറങ്ങി. ഇ 4 എന്റർടെയ്ൻമെൻറ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ബിജു മേനോന്റെ തകർപ്പൻ പ്രകടനം തന്നെ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നവാഗതനും ‘ബ്രോ ഡാഡി’യുടെ സഹ രചയിതാവുമായ ശ്രീജിത്ത് എന്‍ ആണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്‍പദമാക്കിരാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇ ഫോർ എന്റര്‍ടെയ്‍‍ന്‍‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മലയാളത്തിലെ പ്രശസ്‍ത പോസ്റ്റര്‍ ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്സിന്‍റെ സാരഥി കൂടിയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത്. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റോണക്സ്…

    Read More »
  • “ബനാറസ്” ലിറിക്കൽ വീഡിയോ ഗാനം

      സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ – സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ “ബനാറസി”ന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. അഖിൽ എം ബോസ് എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്ന് ഭദ്ര,റജിൽ എന്നിവർ ആലപിച്ച ” പെണ്ണായി പിറവിയേകാതെ,ഇരുമിഴികൾ നിറയാതെ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ് “. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ്

    Read More »
  • ഉടമയുടെ ആട്ടിന്‍കുട്ടിയെ നായ്ക്കളില്‍നിന്ന് രക്ഷിക്കുന്നതിനിടെ പൂവന്‍ കോഴി മരിച്ചു; പതിമൂന്ന് ചടങ്ങ് നടത്തി കുടുംബം: പാചകത്തിന് പ്രൊഫഷണല്‍ സംഘം, പങ്കെടുത്തത് 500 പേര്‍

    ഫതന്‍പൂര്‍: മരിച്ച കോഴിയുടെ ആത്മാവിന് നിത്യശാന്തിക്കായി പതിമൂന്ന് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തി കുടുംബം. ഫതന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതാപ്ഗഡ് ജില്ലയിലെ ബെഹ്ദൗള്‍ കാല ഗ്രാമത്തിലാണ് സംഭവം. ഡോ. സല്‍ക്‌റാം സരോജ് എന്നയാളാണ് ആര്‍ഭാടമായി പൂവന്‍കോഴിയുടെ പതിമൂന്ന് ചടങ്ങ് നടത്തിയത്. തന്റെ ഉടമയുടെ ആട്ടിന്‍കുഞ്ഞിനെ ഒരു തെരുവുനായയില്‍ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ലാലി എന്ന പൂവന്‍കോഴിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഡോ. സല്‍ക്‌റാം സരോജ് പറയുന്നതനുസരിച്ച് ജൂലൈ ഏഴിന് അയാളുടെ ആട്ടിന്‍കുട്ടി വീടിന്റെ പിറകുവശത്തുള്ള തോട്ടത്തിലായിരുന്നു. അപ്പോള്‍ അത് കണ്ടുകൊണ്ട് ലാലിയും അവിടെ ഉണ്ടായിരുന്നു. ‘ഞങ്ങള്‍ വീട്ടുകാരെല്ലാം വീടിന്റെ മുന്‍വശത്തിരിക്കുകയായിരുന്നു. അപ്പോഴാണ് പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടത്. എല്ലാവരും ഓടി പിന്നിലേക്ക് എത്തി. അപ്പോഴാണ് ഒരു തെരുവുനായ വീടിന്റെ പിന്‍വശത്തേക്ക് കടന്നതായി കാണുന്നത്. അത് ആട്ടിന്‍കുട്ടിയെ അക്രമിച്ചു. ലാലി അപ്പോള്‍ തന്നെ അങ്ങോട്ട് പറന്നു ചെന്നു. ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി നായയുമായി ഏറ്റുമുട്ടി. അത് നായയെ പിന്തുടര്‍ന്നു. ആ സമയം മറ്റ് നായകള്‍ ലാലിയെ…

    Read More »
  • അറിയാം വാള്‍നട്ടിന്റെ ആരോഗ്യഗുണങ്ങള്‍

    നട്സുകളിൾ ഏറ്റവും മികച്ചതാണ് വാൾനട്ട് (Walnuts). വാൾനട്ടിൽ കൊഴുപ്പ് ധാരാളമുണ്ട്. എന്നാൽ ഇവ പ്രധാനമായും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ രൂപത്തിലാണ്. അവശ്യ ഫാറ്റി ആസിഡായ ഒമേഗ-3 ന്റെ ഉറവിടമാണ് നട്സുകൾ. വാൾനട്ടിൽ പ്രധാനപ്പെട്ട ഫൈറ്റോകെമിക്കലുകളും തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും സാധ്യതയുള്ള ഗുണങ്ങൾ നൽകുന്ന ഉയർന്ന അളവിലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു പിടി വാള്‍നട്ട് കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ കുറയ്ക്കാമെന്ന് പഠനത്തിൽ പറയുന്നു. വാള്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് ഭാരം കൂട്ടില്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. ഉയർന്ന അളവിലുള്ള ഗുണം ചെയ്യുന്ന കൊഴുപ്പുകൾ, മറ്റ് പ്രധാന പോഷകങ്ങളായ വിറ്റാമിൻ ഇ, ഫോളേറ്റ്, സംരക്ഷിത ഫൈറ്റോകെമിക്കൽ, എലാജിക് ആസിഡ് എന്നിവയെല്ലാം വാൾനട്ടിൽ കാണപ്പെടുന്നു, മാത്രമല്ല അതിന്റെ ന്യൂറോ പ്രൊട്ടക്റ്റീവ്, മെമ്മറി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഒമേഗ…

    Read More »
  • മങ്കിപോക്സ്: കൂടുതൽ കേസുകളും പകരുന്നത് സെക്സിലൂടെ

    95 ശതമാനം മങ്കിപോക്സ് കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് സംശയിക്കുന്നതായി പുതിയ പഠനത്തിൽ പറയുന്നു. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 16 രാജ്യങ്ങളിലെ 2022 ഏപ്രിൽ 27 നും ജൂൺ 24 നും ഇടയിൽ കണ്ടെത്തിയ 528 അണുബാധകളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ പരിശോധിച്ചു. മങ്കിപോക്സ് ബാധിച്ചവരിൽ 98 ശതമാനവും സ്വവർഗ്ഗാനുരാഗികളോ ബൈസെക്ഷ്വൽ പുരുഷന്മാരോ ആയിരുന്നു. അതിൽ 41 ശതമാനം പേർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. രോഗബാധിതനായ വ്യക്തിയിൽ നിന്ന് ചുണങ്ങു, ചൊറി, ശരീര സ്രവങ്ങൾ അല്ലെങ്കിൽ ശ്വസന തുള്ളികൾ എന്നിവയുമായി അടുത്തോ ചർമ്മത്തിലോ ഉള്ള സമ്പർക്കം വഴിയോ രോ​ഗം പകരാമെന്നും ​ഗവേഷകർ പറയുന്നു. മങ്കിപോക്സ് അടുത്ത സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ലൈംഗികതയിൽ സജീവമായ പ്രായപരിധിയിലുള്ള ചെറുപ്പക്കാർക്കും സ്വവർഗാനുരാഗികൾക്കും സാമീപ്യമുള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്നും ബം​ഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡയറക്ടർ – ഇന്റേണൽ മെഡിസിൻ വിഭാ​ഗം ഡോ. ഷീല മുരളി ചക്രവർത്തി പറഞ്ഞു. മങ്കിപോക്സ്…

    Read More »
  • ഷാജി കൈലാസിന്റെ കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി

    ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “കാപ്പ”എന്ന ചിത്രത്തിൽ നിന്നും നടി മഞ്ജു വാര്യർ പിന്മാറി. തല അജിത്തിൻ്റെ ചിത്രത്തിലെ തിരക്കുകൾ കാരണം ആണ് താരം പിന്മാറിയതെന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ താരം അജിത്തിൻ്റെ തമിഴ് ചിത്രത്തിൻ്റെ തിരക്കുകളിൽ ആണ്. രണ്ടു കാലഘട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൽ അജിത്തിൻ്റെ നായികയായാണ് മഞ്ജു വാര്യർ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം തന്നെ ആയിരിക്കും അജിത്ത് മഞ്ജു വാര്യർ ചിത്രം.

    Read More »
Back to top button
error: