LIFEMovie

“ടു മെൻ ” ക്യാരക്ടർ പോസ്റ്റർ

 

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ടു മെന്‍ ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
എം എ നിഷാദ് അവതരിപ്പിക്കുന്ന
അബൂക്ക എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ആഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
രഞ്ജി പണിക്കർ,സാദ്ദിഖ്,
സുധീർ കരമന,സോഹൻ സീനുലാൽ,
ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡാർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.
സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.
എഡിറ്റർ-വി സാജൻ.

 

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ
ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ ചിത്രീകരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-കിച്ചു ആയിരവല്ലി,വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ,
എഡിറ്റർ-വി സാജൻ,
കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്,സൗണ്ട് ഡിസൈൻ-ഗിജുമോൻ ടി ബ്രുസി,ഫിനാൻസ് കൺട്രോളർ-അനൂപ് എം.,പി ആർ ഒ- എ എസ് ദിനേശ്.

Back to top button
error: