LIFE

  • കൈയ്യില്‍ കോടാലിയുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരന്‍! റോങ് സൈഡ് കയറിവന്ന ബൈക്ക് യാത്രക്കാരെ വിരട്ടിയോടിച്ചു

    ഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ ട്രാഫിക് നിയന്ത്രണം ശ്രമകരമായ ജോലിയാണ്. എന്നാല്‍ ദില്ലിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിലെ ഒരു പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാനിറങ്ങിയത് കൈയ്യിലൊരു കോടാലിയുമായാണ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്ന വിരുദ്ധന്‍മാരെ വിരട്ടാനാണ് ഇത്തരമൊരു സാഹസം. തെറ്റായ ഭാഗത്തുകൂടി എത്തിയ ബൈക്കിന് മുന്നിലാണ് ഉദ്യോഗസ്ഥന്‍ കോടാലിയുമായി ചാടി വീണത്. ബൈക്ക് യാത്രികന്‍ വാഹനം തിരിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ ഇയാളുടെ വാഹനത്തിന് പുറകില്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്. #फरीदाबाद में पुलिस कर्मी का सोशल मीडिया पर वायरल वीडियो, बाइक सवार को कुल्हाड़ी दिखाते हुए। @FBDPolice पुलिस ने दिए जांच के आदेश। #faridabad #Police pic.twitter.com/pLQWUAmxhl — Manoj Dhar Dwivedi (@manojdwivediht) August 2, 2022 റോങ് സൈഡിലൂടെ വന്നുവെന്ന് മാത്രമല്ല, ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബാതാ ചൗക്കിലാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അന്വേഷണം ആരംഭിച്ചുവെന്ന്…

    Read More »
  • “ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം” അപേക്ഷയുമായി ആമിര്‍ ഖാന്‍

    റിലീസിന് തയ്യാറെടുക്കവേ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദ എന്ന ചിത്രം. ചിത്രത്തിനെതിരെ ട്വിറ്ററിൽ ബോയ്കോട്ട് ലാൽ സിങ് ഛദ്ദ എന്ന ഹാഷ് ടാ​ഗ് ക്യാമ്പെയിൻ ഉയർന്നിരിക്കുകയാണ്. തന്റെ ചിത്രം ബഹിഷ്കരിക്കരുത് എന്ന അഭ്യർത്ഥനയുമായി വന്നിരിക്കുകയാണ് ആമിർ ഖാൻ. ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാൽ സിങ് ഛദ്ദ, ബോയ്കോട്ട് ആമിർ ഖാൻ തുടങ്ങിയ ക്യാമ്പെയിനുകളിൽ താൻ ദുഃഖിതനാണെന്ന് ആമിർ മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തിൽ ചിലർ വിശ്വസിക്കുന്നതിൽ ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം.” ആമിർ പറഞ്ഞു. ഇതാദ്യമായല്ല ലാൽ സിങ് ഛദ്ദയ്ക്കുനേരെ ബഹിഷ്കരണാഹ്വാനം വരുന്നത്. മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തപ്പോഴും സമാനരീതിയിലുള്ള പ്രതികരണങ്ങൾ അണിയറപ്രവർത്തകർക്കുനേരെ ഉയർന്നിരുന്നു. 2015-ൽ നടത്തിയ ഒരഭിമുഖത്തിൽ നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലർ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിർ പറഞ്ഞിരുന്നു.…

    Read More »
  • യുക്രൈന്‍ സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികള്‍ക്കൊപ്പം ചിത്രം വരച്ചും കളിച്ചും അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്കാ ചോപ്ര

    ബോളിവുഡ് താരം എന്നതിലുപരി യുനിസെഫ് ​ഗുഡ് വിൽ അംബാസഡർ കൂടിയാണ് പ്രിയങ്കാ ചോപ്ര. ഈയിടെ പോളണ്ടിൽ സന്ദർശനം നടത്തിയിരുന്നു അവർ. യുക്രൈനിലെ യുദ്ധസമാന സാഹചര്യങ്ങളിൽ നിന്ന് രക്ഷനേടി പോളണ്ടിലെത്തിയ അഭയാർത്ഥികളെ കാണാനായിരുന്നു ഈ സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ അവർ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അഭയാർത്ഥികൾക്കൊപ്പം താരം ഏറെനേരം ചെലവഴിച്ചു. സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികൾക്കൊപ്പം ചിത്രം വരയ്ക്കാനും കളിക്കാനുമെല്ലാം ഒപ്പംചേർന്നു. ചിലകുട്ടികൾ അവരുടെ കളിപ്പാട്ടങ്ങൾ നടിക്ക് നൽകുകയും അവയ്ക്ക് തങ്ങൾ പ്രിയങ്കയുടെ പേരാണ് നൽകിയിരിക്കുന്നതെന്നും പറഞ്ഞു. ഇതിനിടയിൽ അഭയാർത്ഥികൾ പറഞ്ഞ അനുഭവകഥകൾ കേട്ട് പ്രിയങ്ക കരയുകയും ചെയ്തു. ഇതിന്റെ വീഡിയോ അവർ തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.   View this post on Instagram   A post shared by Priyanka (@priyankachopra)   അതിർത്തി കടക്കുന്നവരിൽ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാർത്ഥ്യമാണ് എന്ന് അവർ ഇൻസ്റ്റാ​ഗ്രാമിൽ…

    Read More »
  • നേരറിയാന്‍ ‘സി.ബി.ഐയൊന്നുവേണ്ട, ഇന്ത്യക്കാര്‍ക്ക് വിശ്വാസം സോഷ്യല്‍മീഡിയയെ!

    ലണ്ടന്‍: ഏതെങ്കിലും കാര്യത്തിന്റെ വസ്തുത അറിയാന്‍ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിന്റെ (ഒയുപി) ആഗോള പഠനമനുസരിച്ച് ഇന്ത്യയിലെ 54 ശതമാനം ആളുകളും സോഷ്യല്‍ മീഡിയയെ വിശ്വസിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുസ്തകങ്ങളെയും കൂടുതല്‍ പരമ്പരാഗത മാര്‍ഗങ്ങളെയും ആശ്രയിക്കുന്നത് കുറഞ്ഞതായും പഠനം പറയുന്നു. ഗവേഷണത്തിന്റെ ഭാഗമായി ‘ദ മാറ്റര്‍ ഓഫ് ഫാക്റ്റ്’ എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങള്‍ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കൂടുതലും വ്യാജ വാര്‍ത്തകളും തെറ്റായ അവകാശവാദങ്ങളുമാണെന്ന ആശങ്കകള്‍ക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങള്‍ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നവരാണ്. കൂടാതെ ഇവ ഷെയര്‍ ചെയ്യുന്നുമുണ്ട്. വസ്തുതാപരമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യകഴിഞ്ഞാല്‍ മെക്‌സിക്കന്‍കാരും ദക്ഷിണാഫ്രിക്കക്കാരും( 43 ശതമാനം) ആണ് കൂടുതലുള്ളത്. 29 ശതമാനം വരുന്ന അമേരിക്കക്കാരുമായി താരതമ്യം…

    Read More »
  • ജ്യേഷ്ഠന്‍ രക്ഷാകരം നീട്ടി; മരണത്തിലേക്ക് തലകുത്തിവീണ അനുജന് പുതുജന്മം

    മലപ്പുറം: ജ്യേഷ്ഠന്റെ ഗോള്‍ഡന്‍ സേവില്‍ അനുജന് കിട്ടിയത് പുനര്‍ജന്മം. മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് ജ്യേഷ്ഠന്‍ സാദിഖ് രക്ഷപ്പെടുത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന്റെ മുകളില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ അനുജന് ജ്യേഷ്ഠന്റെ കരങ്ങള്‍ രക്ഷയാകുകയായിരുന്നു. വീട് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയതായിരുന്നു ഷെഫീഖ്. ഈ സമയത്ത് മുറ്റത്തുനിന്ന്‌ െപെപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സാദിഖ്. ഇതിനിടെ കാല്‍വഴുതി ഷെഫീഖ് തലകുത്തി താഴേക്ക് വീണു. ഇതുകണ്ട സാദിഖ്‌ െകെയിലിരുന്ന െപെപ്പ് വലിച്ചെറിഞ്ഞ് അനുജനെ കരങ്ങളില്‍ താങ്ങിയെടുത്തു. എന്നാല്‍ ഷഫീഖിനെ നെഞ്ചോടുചേര്‍ത്ത് സാദിഖ് നിലത്തുവീണു. എങ്കിലും രണ്ടുപേര്‍ക്കും കാര്യമായ പരുക്കുണ്ടായില്ല. സാദിഖിന് അല്‍പസമയം പ്രയാസം അനുഭവപ്പെട്ടതോടെ ഷഫീഖ് ഒന്നുഭയന്നെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല എന്നറിഞ്ഞതോടെയാണ് ആശ്വാസമായത്. തലകീഴായി താഴേക്കുവന്ന ഷഫീക്കിന് സാദിഖിന്റെ കരങ്ങളിലൂടെ പുനര്‍ജന്മമാണ് ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളത്ത് ബിസിനസ് നടത്തുകയാണ് സാദിഖ്. വീട്ടിലെ സിസിടിവിയല്‍ സംഭവം പതിഞ്ഞിരുന്നു. ഇത് സാമൂഹികമാധ്യപമങ്ങളില്‍ എത്തിയതിനു പിന്നാലെ ഇരുവരുടെയും രക്ഷപ്പെടല്‍ വീഡിയോ ഇന്നലെ വൈറലായി.

    Read More »
  • ഡയറ്റിലൂടെ എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കാം ?

    മനുഷ്യ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് പരിമിതമായ തോതില്‍ ആവശ്യമുള്ള വസ്തുവാണ് കൊളസ്ട്രോള്‍. എന്നാല്‍ ഇത് അധികമാകുമ്പോൾ രക്തധമനികളുടെ ഭിത്തികളില്‍ ഒട്ടിപിടിച്ചും ബ്ലോക്ക് ഉണ്ടാക്കിയും പല വിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പലതരം രോഗസങ്കീര്‍ണതകളാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ ശരീരത്തിലുണ്ടാക്കുന്നത്. കൊളസ്ട്രോള്‍ തോത് 240ല്‍ ഉള്ള ഒരാള്‍ക്ക് 200ല്‍ ഉള്ള ഒരാളെ അപേക്ഷിച്ച് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് സ്പാനിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രദമായ ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റെന്ന് യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് ഡാഷ്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഈ ഭക്ഷണക്രമ സമീപനങ്ങള്‍ കൊളസ്ട്രോള്‍ തോതും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയാൽ  സമ്പന്നമായ ഭക്ഷണങ്ങളാണ് ഡാഷ് ഡയറ്റിന്‍റെ പ്രത്യേകത. സോഡിയം, സാച്ചുറേറ്റഡ് കൊഴുപ്പ്, അമിതമായ പഞ്ചസാര എന്നിവ ഈ ഭക്ഷണക്രമത്തില്‍ പരിമിതപ്പെടുത്തുന്നു. പച്ചക്കറികളും പഴങ്ങളും ഹോള്‍…

    Read More »
  • സ്‌പോട്ടിഫൈയെയും ആപ്പിളിനെയും വെല്ലുവിളിക്കാൻ ടിക്‌ടോക് മ്യൂസിക് ആപ്പ്

    കുറഞ്ഞ കാലത്തിനിടെ ഷോർട്ട് വിഡിയോ വിപണിയിൽ ജനപ്രീതി നേടിയെടുത്ത ടിക്ടോക് മ്യൂസിക് രംഗത്തേക്കും വരുന്നു. ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ മ്യൂസിക് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫിസിൽ നൽകിയ ട്രേഡ്‌മാർക്ക് അപേക്ഷ കേന്ദ്രീകരിച്ചാണ് വാർത്ത വന്നിരിക്കുന്നത്. എന്നാൽ മ്യൂസിക് ആപ്പിന്റെ ലോഞ്ച് സമയം വ്യക്തമല്ലെങ്കിലും ആപ്പിനെ ടിക്ടോക് മ്യൂസിക്  എന്നാണ് വിളിക്കുന്നത്. സ്‌പോട്ടിഫൈ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് ഭീമന്മാർക്കെതിരെയാകും ടിക്ടോക് മ്യൂസിക് മത്സരിക്കുക. ബൈറ്റ്ഡാൻസ് ഇതിനകം തന്നെ റെസ്സോ എന്ന പേരിലുള്ള മ്യൂസിക് സ്ട്രീമിങ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടിക്ടോക് നിരോധിച്ചെങ്കിലും റെസ്സോ ഇപ്പോഴും ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. വിനോദം, ഫാഷൻ, സ്‌പോർട്‌സ്, സമകാലിക ഇവന്റുകൾ എന്നീ മേഖലകളിലെ ഓഡിയോ, വിഡിയോ ഇന്ററാക്ടീവ് മീഡിയ പ്രോഗ്രാമിങ് തത്സമയം സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ ബൈറ്റ്ഡാൻസ് വഴിയുള്ള ടിക് ടോക് മ്യൂസിക് അനുവദിക്കുമെന്ന് പേറ്റന്റ് അപേക്ഷയില്‍ പറയുന്നുണ്ട്. ഇത് പോഡ്‌കാസ്റ്റും റേഡിയോ…

    Read More »
  • മേ ഹൂം മൂസ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

    പാപ്പന്റെ വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ “മേ ഹൂം മൂസ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സുരേഷ് ഗോപി,പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജിബു ജേക്കബ്,സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ്”മേ ഹും മൂസ”. സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിംകുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്,കണ്ണൻ സാഗർ,ശരൺ,അശ്വനി,ജിജിന,സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന”മേ ഹും മൂസ” ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന “മേ ഹും മൂസ” ഒരു ക്ലീൻ എൻറർടൈനറായിട്ടാണ്…

    Read More »
  • തടവുകാരികളെ പ്രണയിക്കണോ ? ഡേറ്റിംഗ് നടത്തണോ ? അതിനായി മാത്രമൊരു ഡേറ്റിംഗ് ആപ്പ്!

    സമാനമായി ചിന്തിക്കുന്നവര്‍ ഒന്നിക്കുന്ന ഒരിടമാണ് ഡേറ്റിംഗ് ആപ്പുകള്‍. അവിടെ സ്‌നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും പറ്റുന്ന ഒരു പങ്കാളിയെ ആളുകള്‍ തിരയുന്നു. ഒരേ ജോലി, ഒരേ ഹോബി ഒക്കെയായിരിക്കും അവിടെ ആളുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു പുതിയ ആശയവുമായാണ് വന്നിരിക്കയാണ് ഒരു ഡേറ്റിംഗ് ആപ്പ്. അതിന്റെ പേരില്‍ തന്നെയുണ്ട് ആ പ്രത്യേകത, വിമന്‍ ബിഹൈന്‍ഡ് ബാര്‍സ്. പേര് സൂചിപ്പിക്കും പോലെ ജയിലില്‍ കഴിയുന്നവരുമായി ഇടപഴകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഡേറ്റിംഗ് ആപ്പ്. ജയിലിലെ സ്ത്രീ തടവുകാരുമായി ഡേറ്റിങ് നടത്താന്‍ ഇത് ആളുകള്‍ക്ക് ഒരു അവസരം ഒരുക്കുന്നു. ദീര്‍ഘകാലമായി ജയിലില്‍ ഒറ്റപ്പെട്ട് കഴിയുന്ന തടവുകാര്‍ക്ക് ഇതൊരു പുതിയ പ്രതീക്ഷയായിരിക്കും. വീട്ടുകാരും പുറം ലോകവുമായി വേര്‍പെട്ട് ഏകാന്തതയില്‍ കഴിയുന്ന അവര്‍ വൈകാരികമായും മാനസികമായും ആകെ തകര്‍ന്ന അവസ്ഥയിലാകാം. അത്തരക്കാര്‍ക്ക് ഒരു പുതുജീവന്‍ നല്കാന്‍ ഈ ആപ്പ് ലക്ഷ്യമിടുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് തിരികെ പോകാതെ, പകരം…

    Read More »
  • വധുവിനെ കാണാന്‍ കൊള്ളില്ല, തന്റെ മകന് ചേരില്ല, പ്രണയവിവാഹം മുടക്കി അമ്മായിയമ്മ!

    ഒരു വ്യക്തിയുടെ പരിമിതികള്‍ ആരാണ് നിശ്ചയിക്കുന്നത്? ഉയരം, നിറം, ശരീര ഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ച് കാണുന്ന അല്ലെങ്കില്‍ വില കുറച്ച് കാണുന്ന ഒരു പ്രവണത ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ഈ പ്രവണതയുണ്ട്. ഇത് കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ടുണീഷ്യയില്‍ അടുത്തിടെ ഒരു യുവതിയുടെ കല്യാണം മുടങ്ങിയതും ഇതിനെ പേരില്‍ തന്നെ. തന്റെ നാല് വര്‍ഷത്തെ പ്രണയം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ അല്‍-ലബാവി. അന്ന് അവളുടെ വിവാഹമായിരുന്നു. ലക്ഷങ്ങള്‍ ചിലവിട്ട് അവള്‍ തന്റെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. വെളുത്ത വസ്ത്രം ധരിച്ച് സുന്ദരിയായി അവള്‍ വരന്റെ സമീപം വന്ന് നിന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അവള്‍ക്ക് അത്. എന്നാല്‍ അവളുടെ എല്ലാം സന്തോഷവും വീണുടഞ്ഞത് പെട്ടെന്നായിരുന്നു. അവളുടെ അമ്മായിഅമ്മ അന്നാണ് അവളെ ആദ്യമായി കണ്ടത്. അവളുടെ രൂപം…

    Read More »
Back to top button
error: