LIFE
-
വാഹനത്തിനുമുകളില്‍ വൈദ്യുതിലൈന്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റുമൊക്കെയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ റോഡിലൂടെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. ഇലക്ട്രിക്ക് ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്. ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം. തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍…
Read More » -
വഞ്ചിപ്പാട്ടിന്റെ അകമ്പടിയില്‍ പമ്പാതീരവും പൈതൃക ഗ്രാമവും ഇന്നു മുതല്‍ വള്ളസദ്യയുടെ രുചിവൈവിധ്യത്തിലേക്ക്
ആറന്മുള: പാര്‍ഥസാരഥിയുടെ മണ്ണില്‍ വഞ്ചിപ്പാട്ടിന്റെ ആരവം ഉയരുന്ന വള്ളസദ്യക്കാലത്തിന് ഇന്ന് തുടക്കമാകും. രാവിലെ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കീഴ്തൃക്കോവിലിലും പാര്‍ഥസാരഥി ക്ഷേത്രത്തിലും പ്രത്യേക വഴിപാടുകള്‍ നടക്കും. വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് എന്‍.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്‍ മുഖ്യാതിഥിയാകും. ഏഴു പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്. ഇതുവരെ വഴിപാട് വള്ളസദ്യകളുടെ ബുക്കിങ് നാനൂറോളമായിട്ടുണ്ട്. പ്രളയം മൂലം വള്ളസദ്യ മാറ്റിവച്ചവരും ഇത്തവണ വഴിപാടിനായി ബുക്ക് ചെയ്തിട്ടുണ്ട്. വഴിപാടിനാഗ്രഹിക്കുന്നവര്‍ പള്ളിയോട സേവാസംഘത്തില്‍ ബുക്ക് ചെയ്യണം. വളളസദ്യ ഒരുക്കുന്നതിനായി അംഗീകൃത സദ്യകരാറുകാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് തുടര്‍ ദിവസങ്ങളില്‍ സദ്യ ലഭിക്കാത്ത തരത്തിലുള്ള ക്രമത്തിലാണ് വള്ളസദ്യനടത്താന്‍ ഏല്‍പ്പിക്കുന്നത്. പാചകക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും വിശ്രമം ലഭിക്കുന്നതിനും മെച്ചപ്പെട്ട സേവനം വഴിപാടുകാര്‍ക്ക് ലഭിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ക്രമീകരണം.…
Read More » -
മുട്ട് തേയ്മാനം തടയാം, ഇവ കഴിക്കൂ…
സാധാരണയായി പ്രായമായവരിലാണ് മുട്ടുവേദന ഉണ്ടാകുന്നതെങ്കിലും, പാരമ്പര്യം, മുട്ടിലുണ്ടാകുന്ന പല ഡീഫോള്‍ട്ടുകള്‍, എന്നി കാരണങ്ങളാല്‍ ചെറുപ്പക്കാരിലും ഇത് കാണാറുണ്ട്. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. മുട്ടുകളിലെ തേയ്മാനം, നീര്‍വീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങള്‍. എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. പോഷകങ്ങളാല്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുട്ട് തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനാകും. മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോണ്‍ഡെന്‍സിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാന്‍ മഗ്‌നീഷ്യത്തിനു കഴിവുണ്ട്. ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം ബാധിച്ചവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായകമാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ, കാര്‍ട്ടിലേജിന്റെ നാശം തടയുന്നു.…
Read More » -
കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം നിങ്ങളുടെ സൗന്ദര്യത്തെ സാരമായി ബാധിക്കുന്നുണ്ടോ ? ആ കറുപ്പകറ്റാന്‍ എന്ത് ചെയ്യണം ?
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. എന്നാല്‍ നിരവധി കാരണങ്ങള്‍കൊണ്ട് കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നു. മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, അലര്‍ജി എന്നീ കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും കറുത്ത പാട് വരുന്നത്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിനയില. ദഹനസംബന്ധമായ രോഗങ്ങള്‍ക്കും പനി, ചുമ, തലവേദന എന്നിവ അകറ്റാനും പുതിനയില ഗുണം ചെയ്യും. കൂടാതെ മുഖക്കുരു, വരണ്ട ചര്‍മം എന്നിവയ്ക്കും പുതിനയില വളരെ ഫലപ്രദമാണ്. പുതിനയില പ്രയോഗം പുതിനയിലയുടെ നീര് കണ്ണിന് ചുറ്റും തേയ്ച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം ചെറുചൂട് വെള്ളത്തില്‍ കഴുകി കളയാം. നാരങ്ങാനീരില്‍ പുതിനയിലയുടെ നീര് ചേര്‍ത്ത് മുഖത്തിടാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഇത് ഉത്തമമാണ്. പുതിനയിലയുടെ നീര്, മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി എന്നിവ മിക്‌സ് ചെയ്ത് കണ്ണിന് താഴെ ഇടുന്നത് നല്ലതാണ്. ശേഷം ചെറുചൂട് വെള്ളത്തിലോ, തണുത്ത വെള്ളത്തിലോ മുഖം കഴുകാം. മുട്ടയുടെ…
Read More » -
കോഴികളിലെ മഴക്കാല രോഗങ്ങളും അവയുടെ പ്രതിവിധികളും
മഴക്കാലത്ത് കോഴികളില്‍ ധാരാളം രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഈര്‍പ്പം അധികമുള്ള അന്തരീക്ഷം കോഴികള്‍ക്ക് ഒട്ടും ഗുണകരമല്ല. മഴക്കാലത്ത് കോഴികളില്‍ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളാണ് രക്താതിസാരവും ബംബിള്‍ ഫൂട്ട് രോഗവും. മഴക്കാലത്ത് ലിറ്റര്‍ നനയുമ്പോഴാണ് കൂടുതലായും രക്താതിസാരം കോഴികളില്‍ വരുന്നത്. കോഴിക്കൂട്ടിലോ പരിസരത്തോ ഉള്ള ആണി, മുള്ള് തുടങ്ങി കൂര്‍ത്ത വസ്തുക്കള്‍ കോഴിയുടെ പാദത്തില്‍ തുളച്ചു കയറുകയും പിന്നീട് രോഗാണുക്കള്‍ കോഴികളില്‍ പ്രവേശിക്കുകയും ചെയ്യുന്നതോടൊപ്പം ഉണ്ടാകുന്ന രോഗ സാധ്യതയാണ് ബംബിള്‍ ഫൂട്ട് രോഗം. രക്താതിസാരം കാണുന്ന കോഴികളുടെ കാഷ്ഠം പരിശോധിച്ചാണ് രോഗം നിര്‍ണയിക്കേണ്ടത്. ഇവയ്ക്ക് രക്തം കലര്‍ന്ന കോഴിക്കാഷ്ഠം ഉണ്ടാകുന്നു. ഇത്തരത്തില്‍ രക്തം കലര്‍ന്ന കോഴിക്കാഷ്ഠം കാണപ്പെടുന്ന കോഴികള്‍ക്ക് 99 ശതമാനവും കോക്‌സീഡിയോസിസ് അഥവാ രക്താതിസാരം ആയിരിക്കും. ഈ രോഗം വന്ന കോഴികള്‍ എപ്പോഴും തളര്‍ന്നു തൂങ്ങി നില്‍ക്കുകയും തീറ്റ എടുക്കാതിരിക്കുകയും ചെയ്യും. തീറ്റയില്‍ പൊട്ടാസ്യം, സോഡിയം തുടങ്ങി ഘടകങ്ങളുടെ അപര്യാപ്തതയും വായുസഞ്ചാരം കൂട്ടില്‍ ലഭ്യമല്ലാത്തതും രോഗകാരണങ്ങളായി വരാറുണ്ട്. അതുകൊണ്ടുതന്നെ രക്താതിസാരം ഇല്ലാതാക്കുവാന്‍ ഇത്തരം…
Read More » -
ശരത്ത് അപ്പാനിയുടെ അഞ്ച് ഭാഷയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’; മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു
യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നടന്നു. തിയ്യാമ്മ പ്രൊഡക്ഷൻസ്, ഡി.എം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശരത്ത് അപ്പാനി, ഷിജി മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ ‘പോയിൻ്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. സെപ്തംബർ ആദ്യവാരത്തിൽ പോണ്ടിച്ചേരിയിൽ ചിത്രീകരണം ആരംഭിക്കാൻ ആണ് പദ്ധതി ഇടുന്നത്. ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്. അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തിൽ റിയാസ് ഖാൻ, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാർമിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ഭാഗമാകും. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാർട്ണർമാരിൽ ഒരാളായ ബോണി അസ്സനാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത്. മിഥുൻ സുബ്രൻ…
Read More » -
പതിനേഴാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു
17-ാമത് മണപ്പുറം മിന്നലൈ ഫിലിം മീഡിയ അവാർഡുകൾ സമ്മാനിച്ചു. അവാർഡ് ജേതാക്കൾ മികച്ച സംവിധായകൻ – റോജിൻ തോമസ് (ഹോം) മികച്ച നടൻ – സൗബിൻ ഷാഹിർ (മ്യാവു , ഭീഷ്മ പർവ്വം) മികച്ച നടി – മഞ്ജു പിള്ള (ഹോം ) സംഗീത സംവിധായകൻ – ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം) മികച്ച ഗായകൻ – വിമൽ റോയ് (ഹൃദയം) മികച്ച ഗായിക – ഭദ്ര റെജിൻ (ഹൃദയം) മികച്ച സഹനടൻ – ഷൈൻ ടോം ചാക്കോ (കുറുപ്പ്, ഭീഷ്മ പർവ്വം) മികച്ച സഹനടി – ഉണ്ണിമായ (ജോജി) മികച്ച ക്യാമറമാൻ – നിമിഷ് രവി (കുറുപ്പ്) മികച്ച തിരക്കഥ – ശ്യാംപുഷ്കർ (ജോജി) മികച്ച പിആർഒ ശിവപ്രസാദ് (പുഴു). മികച്ച ഓൺലൈൻ മീഡിയ കണ്ടന്റ് ക്രിയേറ്റർ – ഗോവിന്ദൻകുട്ടി (എ ബി സി മീഡിയ) ഇതിനോടൊപ്പം എഫ് എം ബി അവാർഡിന്റെ ഭാഗമായി ശ്രീമതി മഞ്ജു ബാദുഷയ്ക്ക് വി…
Read More » -
ആകാംഷയും പ്രതീക്ഷയും നിറച്ച് ‘സബാഷ് ചന്ദ്രബോസിൻ്റെ’ ട്രെയിലറെത്തി
ആഗസ്റ്റ് 5ന് റിലീസാവുന്ന ഫാമിലി കോമഡി ത്രില്ലർ സിനിമ സബാഷ് ചന്ദ്രബോസിൻ്റെ ട്രയിലർ ട്രെൻഡിങ്ങാവുന്നു. തമാശയും സസ്പെൻസും ഒരുപോലെ നിറഞ്ഞ രംഗങ്ങളുള്ള ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷാണ് സംവിധാനം ചെയ്യുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രം ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിരുന്നു. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം…
Read More »

