LIFE

  • ജലവൈദ്യുത പദ്ധതിക്കായി ഇടുക്കി വനത്തില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടഊരാളി വിഭാഗത്തിലെ മുതുമുത്തശി നീലി കൊലുമ്പന്‍ ഓര്‍മയായി

    കട്ടപ്പന: ഇടുക്കിയിലെ വനത്തില്‍നിന്നു കുടിയൊഴിപ്പിക്കപ്പെട്ട ഊരാളി വിഭാഗത്തില്‍പെട്ട മുതുമുത്തശി ഓര്‍മയായി. അഞ്ച് തലമുറയ്ക്കു മുത്തശിയായ മേമ്മാരിക്കുടിയിലെ നീലി കൊലുമ്പന്‍ ആണ് മരിച്ചത്. ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടിയിലെ ഈ മുത്തശിക്ക് 107 വയസായിരുന്നു. ഇടുക്കി വന്യജീവിസങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന മേമ്മാരി ഊരാളി ആദിവാസി കുടിയിലെ പരേതനായ കൊലുമ്പന്റെ ഭാര്യയാണ് നീലി. ഇടുക്കി വനത്തില്‍ താമസിച്ചിരുന്ന ആദിവാസി ഊരാളി വിഭാഗത്തില്‍പെട്ട നീലിയുടെ കുടുംബക്കാരെ 1967ല്‍ ഇടുക്കി ജലെവെദ്യുതി പദ്ധതിക്ക് വേണ്ടി ചെമ്പകശേരിത്തടത്തില്‍നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മേമ്മാരി വനമേഖലയില്‍ പുനരധിവസിപ്പിച്ചു. 80 കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. മേമ്മാരി വനം വെട്ടിത്തെളിച്ച് ആളുകളെ കുടിയിരുത്താന്‍ നേതൃത്വം നല്‍കിയത് അന്ന് കുടിയിലെ കാണിയായിരുന്ന കണ്ടന്‍ കുമാരനായിരുന്നു. കണ്ടന്‍കുമാരന്റെ ഏറ്റവും ഇളയ സഹോദരീയാണ് നീലി കൊലുമ്പന്‍. 120-ാമത്തെ വയസിലാണ് കണ്ടന്‍കുമാരന്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു നീലയുടെ മരണം. സംസ്‌കാരം നടത്തി. മക്കള്‍: രാമന്‍, രമണി, പരേതരായ ഗോപി, കേശവന്‍.

    Read More »
  • കോവിഡ് െവെറസ് വകഭേദങ്ങളില്‍ ഇന്‍കുബേഷന്‍ കാലയളവ് കുറഞ്ഞതായി ഗവേഷകര്‍

    ബെയ്ജിങ്: കോവിഡ് െവെറസ് വകഭേദങ്ങളില്‍ ഇന്‍കുബേഷന്‍ കാലയളവ് കുറഞ്ഞതായി ഗവേഷകര്‍. 140-ലധികം പഠനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് പെക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ബെയ്ജിങ്ങിലെ സിങ്ഹുവ യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആല്‍ഫ വകഭേദത്തിന് ശരാശരി അഞ്ചു ദിവസമായിരുന്നു ഇന്‍കുബേഷന്‍ കാലയളവ്. എന്നാല്‍, ഒമിക്രോണിലെത്തിയപ്പോള്‍ അത് ശരാശരി 3.42 ദിവസമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെ.എ.എം.എ. നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതുതായി തങ്ങളുടെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറെന്റെന്‍ കാലയളവ് െചെനയും ഹോങ്കോങ്ങും അടുത്തിടെ കുറച്ചിരുന്നു.

    Read More »
  • സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ ഈ വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡി.എം. കോഴ്‌സ് ആരംഭിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുണ്ടാകുന്ന ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സ്‌പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വഴി നല്‍കുന്നത്. ഇതോടൊപ്പം തന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നല്‍കി വരുന്നു. പ്രതിവര്‍ഷം…

    Read More »
  • പരിസ്ഥിതി ചിത്രമായ മാത്തുക്കുട്ടിയുടെ വഴികൾ,കൈപ്പേറിയ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ച..

    നാടിനോടും ഭൂമിയോടും പ്രണയം തോന്നിയ മാത്തുക്കുട്ടിയുടെ ജീവിതകഥ സിനിമയായി അഭ്രപാളിയിൽ വന്നപ്പോൾ പ്രേക്ഷകർ ആകാംക്ഷരായി. അഡ്വക്കറ്റ് സി സി മാത്യുവിന്റെ കൈപ്പേറിയ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം പറയുന്നത്. ഇതിനോടകം തന്നെ പല വിദേശരാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുള്ള ലോക സഞ്ചാരിയായ അദ്ദേഹത്തിന്റെ കഥ തേങ്ങലോടെയാണ് തീയേറ്ററിൽ ഇരുന്നു പലരും കണ്ടത്. മാത്തുക്കുട്ടിയുടെ യൗവനം അവതരിപ്പിച്ച കൈലാഷും ബാല്യം അവതരിപ്പിച്ച അൽസാബിത്തും പ്രശംസ നേടി. പുതുമുഖ നായിക നൈറ നിഹാർ, സുനിൽസുഗത, ദേവൻ, സന്തോഷ് കീഴാറ്റൂർ, റിയാസ് വയനാട് എന്നിവരും മികച്ചുനിന്നു. കൈലാഷ്,സുനിൽ സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ,മിസ്ഫ പി വി, റിയാസ് വയനാട്,പി സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈറ നിഹാര്‍, ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷാ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവർ അഭിനയിക്കുന്നു. മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു എം രാജാണ്.ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന…

    Read More »
  • ജൂനിയര്‍ എന്‍ടിആ‍ര്‍ ബിജെപിയിലേക്കോ?

    ഹൈദരാബാദ് : ഹൈദരാബാദില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ജൂനിയര്‍ എന്‍ടിആറിന്‍റെ ബിജെപി പ്രവേശന സാധ്യത സജീവ ചര്‍ച്ചയാകുന്നു. ടിഡിപിയെ എന്‍ഡിഎയിലേക്ക് തിരികെയെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കംകുറിച്ചു. തെലുങ്കു രാഷ്ട്രീയത്തില്‍ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിമാറിയിരിക്കുകയാണ് അമിത് ഷാ നേരിട്ടെത്തി നടത്തിയ നീക്കങ്ങള്‍. ജൂനിയര്‍ എന്‍ടിആറും റാമോജി റാവുവുമായി അമിത് ഷാ നടത്തിയ ചര്‍ച്ചകള്‍, ടിഡിപിയുടെ മടങ്ങിവരവിന് വഴിതുറക്കുമെന്ന കണക്കൂകൂട്ടലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. എന്‍ടി രാമറാവുവിന്‍റെ കൊച്ചുമകനെ തന്നെ ചര്‍ച്ചയ്ക്ക് എത്തിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടാനാണ് ബിജെപി ശ്രമം. വിരുന്നില്‍ പങ്കെടുത്തിന് പിന്നാലെയാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ ബിജെപി പ്രവേശനം ഉടനുണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്. തെലങ്കാനയിലുള്ള ആന്ധ്ര വോട്ടര്‍മാരുടെയും കമ്മ വിഭാഗത്തിന്‍റെയും പിന്തുണ ജൂനിയര്‍ എന്‍ടിആറിലൂടെ ഉറപ്പിക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. പ്രാദേശിക നേതാക്കളെ ഒപ്പമെത്തിച്ച് ടിആര്‍എസിനെ നേരിടാമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ. ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്ഥനും, നിര്‍മ്മാതാവുമായ റാമോജി റാവുവുമായി ഷാ ഫിലിംസിറ്റിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ…

    Read More »
  • തരംഗമായി മമ്മൂക്കയുടെ റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

      പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളിൽ 215K ട്വീറ്റുകളാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്ക് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ നിരൂപകരും ചലച്ചിത്ര പ്രവർത്തകരും ഏറെ പ്രശംസിച്ച സെക്കന്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിമാറി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെ ദുരൂഹമാണ് സെക്കന്റ് ലുക്ക് പോസ്റ്ററും. മനുഷ്യ മുഖമുള്ള പാറ, പാറക്കെട്ടുകൾക്കു മുകളിൽ ചുവന്ന ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ചു കിടക്കുന്ന മമ്മൂട്ടി. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്നു എന്ന് പ്രേക്ഷകർക്ക് വ്യക്തം. കെട്ട്യോളാണ് എന്റെ മാലാഖ സിനിമയുടെ വൻ വിജയത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയിൽ ഔദ്യോഗികമായ അറിയിപ്പുകൾ ഉടൻ ഉണ്ടാകുമെന്ന്…

    Read More »
  • സെക്യൂരിറ്റി ജോസേട്ടനും സിഥിൻ പൂജപ്പുരയും പിന്നെ ഫ്ളാറ്റിലെ ജീവിത കാഴ്ച്ചകളും …ശ്രദ്ധനേടി ശുഭദിനം ട്രയിലർ…..

      നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച്, ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലർ ചിത്രം “ശുഭദിന”ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു . നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ വൈവിധ്യങ്ങളായ ജീവിതമുഹൂർത്തങ്ങൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന ചെറുപ്പക്കാരന്റെ മനോവ്യാപാരങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ് ട്രയിലർ കാഴ്ച്ചയിലുള്ളത്. ഫ്ളാറ്റ് സെക്യൂരിറ്റി ജോസേട്ടന്റെ സാന്നിധ്യവും ട്രയിലറിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ…

    Read More »
  • തൃഷ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; വാര്‍ത്തയോട് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

    ചെന്നൈ: ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രം​ഗത്തേക്ക് വരിക. ദേശീയ പാർട്ടിയായ കോൺ​ഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വാർത്തയോട് താരം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തൃഷ നടത്തിയിട്ടില്ല. ജനസേവന‍ത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്‍റെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള മുൻനിര നടിയാണ് തൃഷ.  നേരത്തെ തമിഴ്നടി ഖുശ്ബുവും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആദ്യം കോൺ​ഗ്രസിൽ ചേർന്ന ഖുശ്ബു പിന്നീ‌ട് ബിജെപിയിലേക്ക് മാറി. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്നം വൻതാരനിര‌യോടെ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നിവർക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷയും. ചോള…

    Read More »
  • സിഗരറ്റ് പുകയില്‍ 400 വിഷവസ്തുക്കള്‍ ! ആയുര്‍വേദത്തിലൂടെ പുകയില ആസക്തിയില്‍നിന്ന് മുക്തി നേടാം

    ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് പുകയില ആസക്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 1 ബില്ല്യണിലധികം പുകവലിക്കാരുണ്ട്. ഈ ശീലം പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. പുകയിലയിലെ നിക്കോട്ടിനാണ് ആസക്തിക്ക് കാരണമാകുന്നത്. ഇത് ഉപേക്ഷിക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും ചില വഴികളിലൂടെ നിങ്ങള്‍ക്ക് ഈ ശീലം പതിയെപതിയെ കുറക്കാന്‍ സാധിക്കും. ഇന്ത്യയില്‍ 106 ദശലക്ഷം പുകവലിക്കാരുണ്ട്. ലോകത്ത് പുകവലിക്കുന്നവരില്‍ 12 ശതമാനവും ഇന്ത്യയിലാണ്. ഇത് ഇന്ത്യയില്‍ പ്രതിവര്‍ഷം 1.35 ദശലക്ഷം പുകയില മരണത്തിലേക്ക് നയിക്കുന്നു. സിഗരറ്റ് പുകയില്‍ 400 വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് അറിയപ്പെടുന്ന 69 അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നു. പുകയില ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. സമ്മര്‍ദ്ദം, ജീവിതശൈലി എന്നിവ കാരണം യുവതലമുറ അധിമായി പുകവലിക്ക് അടിമപ്പെടുന്നു. പുകവലി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളുടെ അപകടസാധ്യത ഒഴിവാക്കാന്‍ പ്രതിരോധ നടപടികളോടൊപ്പം സമയബന്ധിതമായ പതിവ് പരിശോധനകളും അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ക്ക് പുകയില് ആസക്തി ഉണ്ടെങ്കില്‍ ഈ ആയുര്‍വേദ നുറുങ്ങുകളും വീട്ടുവൈദ്യങ്ങളും…

    Read More »
  • ചെറുപ്പക്കാരിലെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍

    ആര്‍ത്രൈറ്റിസ് എന്ന് നാം കേട്ടിട്ടുണ്ട്, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസും നാം കേട്ടിട്ടുള്ളതാണ്. എന്നാല്‍ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം എന്ന് പലര്‍ക്കും അറിയില്ല. അതുപോട്ടെ ഇത് ഏത് പ്രായത്തിലുള്ളവരെയാണ് പ്രശ്നത്തിലാക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? എന്നാല്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പ്രായമുള്ളവരെ മാത്രം പിടികൂടുന്ന ഒരു രോഗാവസ്ഥയാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ സത്യാവസ്ഥ ശരിക്കും അങ്ങനെയല്ല. 2 വയസ്സിന് ശേഷം ഏത് പ്രായത്തിലുള്ളവരേയും ഇത്തരത്തില്‍ ഒരു അവസ്ഥ ബാധിക്കാവുന്നതാണ്. ചെറിയൊരു ശതമാനം ആളുകളിലും ഈ അവസ്ഥ കണ്ട് വരുന്നു. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമായി പലപ്പോഴും റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് മാറുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. രോഗം നിങ്ങളിലുണ്ട് എന്ന് കാണിക്കുന്നതിനും ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇവ രോഗത്തിന്റേതാണ് എന്ന് തിരിച്ചറിഞ്ഞ് അതിന് പ്രതിരോധം തീര്‍ക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ശരീരം ചെറുപ്പക്കാരില്‍…

    Read More »
Back to top button
error: