LIFE
-
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം മരുന്നുകളുടെ സഹായമില്ലാതെ, കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ
പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗങ്ങൾ പിടിപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രതിരോധശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചില സിട്രസ് പഴങ്ങള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ ഇലക്കറികള്‍, പച്ചക്കറികള്‍, തൈര്, തേങ്ങാ വെള്ളം എന്നിവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ സിട്രസ് പഴങ്ങളാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. ഇവയില്‍ വൈറ്റമിന്‍ സി ധാരാളമായി ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്. പച്ചക്കറികളായ കാരറ്റ്, മധുരക്കിഴങ്, കോളിഫ്ലവര്‍, തക്കാളി, കുരുമുളക്, ശതാവരി എന്നിവയിലൊക്കെ ധാരാളം വൈറ്റമിനുകളും മിനറല്‍സുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ്, വിറ്റാമിന്‍എ, ഇ, സി, എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പ്രതിരോധ ശേഷി കൂട്ടും.
Read More » -
ദ് സ്റ്റിയറിങ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാമുക്കോയ, സജിത മഠത്തിൽ പുതുമുഖ താരങ്ങളായ ജോസ് പി. റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെപി, വിനോദ് കൈലാസ്, ഭാസ്കരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. തിരക്കഥ,സംഭാഷണം: മുഹമ്മദ് സാദിക്ക്. ക്രിയേറ്റീവ് ഹെഡ്: സുദേവൻ പെരിങ്ങോട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അബ്ദുൽ അക്ബർ. പ്രൊജക്റ്റ് ഡിസൈനർ: വി.കെ. ക്യാമറ: ബിൻസീർ. സംഗീതം: റീജോ ചക്കാലക്കൽ. എഡിറ്റിങ്: അഖിൽ എം. ബോസ്. ലിറിക്‌സ്: ജനാർദ്ദനൻ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടർസ്: നിഹാൽ, അജയ് ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ആകാശ് കണ്ണൻ, ജിജീഷ്.…
Read More » -
ജോജു ജോര്‍ജിന്റെ ‘പീസ്’ നാളെ തിയറ്ററുകളില്‍
ജോജു ജോർജ് നായകനാകുന്ന പുതിയ സിനിമയാണ് ‘പീസ്’. നവാഗതനായ സന്‍ഫീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൻഫീർ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമായ ‘പീസ്’ ഓഗസ്റ്റ് 26ന് തീയറ്ററുകളില്‍ എത്തും. ആശാ ശരത്ത്, രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്. സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ, ഷാലു റഹീ, അര്‍ജുൻ സിംഗ്, തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് ‘പീസ്’. തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് പീസ് ചിത്രീകരിച്ചത്. ചിത്രത്തിന്‍റേതായി പുറത്തുവന്ന ‘കള്ളത്തരം’ പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ജോജു ജോർജ്ജാണ് ഗാനം ആലപിച്ചത്. ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് ‘പീസി’ന്റെ നിര്‍മാണം, സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍…
Read More » -
ഐ ഡി എസ് എഫ് എഫ് കെ : ആദ്യ ഡെലിഗേറ്റ് പാസ് അപർണാ ബാലമുരളി ഏറ്റുവാങ്ങി
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടി അപർണാ ബാലമുരളി ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി.ചടങ്ങിൽ അക്കാഡമി വൈസ് ചെയർമാൻ പ്രേം കുമാർ,സെക്രട്ടറി സി.അജോയ്,എക്സിക്യൂട്ടീവ് അംഗവും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ,ഡെപ്യൂട്ടി ഡയറക്റ്റർ എച്ച് ഷാജി എന്നിവർ പങ്കെടുത്തു. മേളയിൽ ഒഴിവുള്ള പാസുകൾക്കായുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച വരെ തുടരുമെന്ന് അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപാ വീതവും വിദ്യാർത്ഥികൾ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Read More » -
കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
ദില്ലി: കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമാണ് സേതുവിന് ലഭിച്ചത്. ‘ചേക്കുട്ടി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയാണ് അനഘ ജെ. കോലത്തിന് യുവ സാഹിത്യ പുരസ്‌കാരം നേടിക്കൊടുത്തത്. ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. കെ.ജയകുമാര്‍, യു.കെ. കുമാരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. ജോയ് വാഴയില്‍, ഡോ. കെ.എം.അനില്‍, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാരം ജേതാവിനെ നിര്‍ണയിച്ചത്. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളം ഉള്‍പ്പടെ 12 ഭാഷകളിലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. അതേസമയം പഞ്ചാബി കൃതികള്‍ക്ക് ഇത്തവണ അവാര്‍ഡുകളൊന്നും പ്രഖ്യാപിച്ചില്ല. അനഘ ജെ. കോലത്ത് മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയയാണ് അനഘ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ അനഘ കവിത എഴുതുക മാത്രമല്ല അത് ചൊല്ലി ഫലിപ്പിക്കാനും മിടുക്കിയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്.…
Read More » -
ചിത്രീകരണത്തിനിടെ അപകടത്തില്‍ 3 മരണം, കോവിഡ്, സാമ്പത്തിക പ്രതിസന്ധി; തടസങ്ങളുടെ ഘോഷയാത്രയ്ക്കു പിന്നാലെ ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിക്കുന്നു
ചെന്നൈ: നിരവധി തവണ പലകാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങിയ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിന് വീണ്ടും ജീവന്‍വയ്ക്കുന്നു. തമിഴിനെ വമ്പന്‍ നിര്‍മാണക്കമ്പനിയായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായെന്ന വമ്പന്‍ പ്രഖ്യാപനത്തോടെയാണ് ഇന്ത്യന്‍ 2 വിന്റെ മടങ്ങിവരവ്. ഒരു വന്‍ അപ്‌ഡേറ്റ് പുറത്തെത്തുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്ന റെഡ് ജയന്റ് മൂവീസ് ആണ് കമല്‍ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ആവേശം പകരുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനുമൊപ്പം റെഡ് ജയന്റ് മൂവീസ് കൂടി നിര്‍മാണ പങ്കാളിയാകുന്നതോടെ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യന്‍ 2 പകരുന്നത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുക. ഇപ്പോള്‍ യുഎസില്‍ ഉള്ള കമല്‍ഹാസന്‍ തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍…
Read More » -
പുഷ്പിണിയായി പുരാതന മരുഭൂമി; മഴപെയ്താല്‍ ദേവലോകമാകുന്ന അറ്റകാമ
ചിലി: ലോകത്തെ ഏറ്റവും പുരാതന മരുഭൂമിയായ ചിലിയിലെ അറ്റകാമയില്‍ വര്‍ണ ഇതളുകള്‍ വിരിച്ച് വസന്തം. പലനിറങ്ങളുള്ള പൂക്കള്‍ വിരിച്ച പരവതാനിയാല്‍ മരുഭൂമി ഏറ്റവും മനോഹരഭൂമിയായി മാറുന്ന അദ്ഭുതകാഴ്ചയാണ് അറ്റകാമ സമ്മാനിക്കുന്നത്. ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞ ഭൂവിഭാഗമാണ് അറ്റകാമയിലേത്. ഉറപ്പേറിയ ഉപരിതലവും ഉപ്പുതടാകങ്ങളും അറ്റകാമയുടെ സവിശേഷതകളാണ്. ഒപ്പം നല്ലൊരു മഴപെയ്താല്‍ ദിവസങ്ങള്‍ക്കകം പൂപ്പാടമായി മാറും എന്നതാണ് ഈ പുരാതന മരുഭൂമിയുടെ ഏറ്റവും വലിയ പ്രത്യേകത. ഡെസീര്‍റ്റോ ഫ്ളോറിഡോ അഥവാ പുഷ്പിക്കുന്ന മരുഭൂമി എന്ന പ്രതിഭാസമാണ് ഇതിന് കാരണം. തെക്കേ അമേരിക്കയില്‍ ചിലിയുടെ ഭാഗമായ പീഠഭൂമിയാണ് അറ്റകാമ മരുഭൂമി. ഏതാണ്ട് 150 മില്ല്യണ്‍ അതായത് 15 കോടി വര്‍ഷമായി അറ്റാകാമ വരണ്ടുണങ്ങി കിടക്കുകയാണെന്ന് ശാസ്ത്രലോകം പറയുന്നു. ആന്‍ഡീസ് പര്‍വതനിരകളുടെ പടിഞ്ഞാറായി പസഫിക് തീരത്ത് നിന്ന് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് അറ്റകാമ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വരണ്ട ധ്രുവമില്ലാത്ത മരുഭൂമിയാണിത്. അതുപോലെ ധ്രുവ മരുഭൂമികളേക്കാള്‍ കുറഞ്ഞ മഴ ലഭിക്കുന്ന ഒരേയൊരു…
Read More » -
ജലവൈദ്യുത പദ്ധതിക്കായി ഇടുക്കി വനത്തില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടഊരാളി വിഭാഗത്തിലെ മുതുമുത്തശി നീലി കൊലുമ്പന്‍ ഓര്‍മയായി
കട്ടപ്പന: ഇടുക്കിയിലെ വനത്തില്‍നിന്നു കുടിയൊഴിപ്പിക്കപ്പെട്ട ഊരാളി വിഭാഗത്തില്‍പെട്ട മുതുമുത്തശി ഓര്‍മയായി. അഞ്ച് തലമുറയ്ക്കു മുത്തശിയായ മേമ്മാരിക്കുടിയിലെ നീലി കൊലുമ്പന്‍ ആണ് മരിച്ചത്. ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടിയിലെ ഈ മുത്തശിക്ക് 107 വയസായിരുന്നു. ഇടുക്കി വന്യജീവിസങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന മേമ്മാരി ഊരാളി ആദിവാസി കുടിയിലെ പരേതനായ കൊലുമ്പന്റെ ഭാര്യയാണ് നീലി. ഇടുക്കി വനത്തില്‍ താമസിച്ചിരുന്ന ആദിവാസി ഊരാളി വിഭാഗത്തില്‍പെട്ട നീലിയുടെ കുടുംബക്കാരെ 1967ല്‍ ഇടുക്കി ജലെവെദ്യുതി പദ്ധതിക്ക് വേണ്ടി ചെമ്പകശേരിത്തടത്തില്‍നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മേമ്മാരി വനമേഖലയില്‍ പുനരധിവസിപ്പിച്ചു. 80 കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. മേമ്മാരി വനം വെട്ടിത്തെളിച്ച് ആളുകളെ കുടിയിരുത്താന്‍ നേതൃത്വം നല്‍കിയത് അന്ന് കുടിയിലെ കാണിയായിരുന്ന കണ്ടന്‍ കുമാരനായിരുന്നു. കണ്ടന്‍കുമാരന്റെ ഏറ്റവും ഇളയ സഹോദരീയാണ് നീലി കൊലുമ്പന്‍. 120-ാമത്തെ വയസിലാണ് കണ്ടന്‍കുമാരന്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു നീലയുടെ മരണം. സംസ്‌കാരം നടത്തി. മക്കള്‍: രാമന്‍, രമണി, പരേതരായ ഗോപി, കേശവന്‍.
Read More »

