CultureLIFE

ജലവൈദ്യുത പദ്ധതിക്കായി ഇടുക്കി വനത്തില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടഊരാളി വിഭാഗത്തിലെ മുതുമുത്തശി നീലി കൊലുമ്പന്‍ ഓര്‍മയായി

കട്ടപ്പന: ഇടുക്കിയിലെ വനത്തില്‍നിന്നു കുടിയൊഴിപ്പിക്കപ്പെട്ട ഊരാളി വിഭാഗത്തില്‍പെട്ട മുതുമുത്തശി ഓര്‍മയായി. അഞ്ച് തലമുറയ്ക്കു മുത്തശിയായ മേമ്മാരിക്കുടിയിലെ നീലി കൊലുമ്പന്‍ ആണ് മരിച്ചത്.

ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടിയിലെ ഈ മുത്തശിക്ക് 107 വയസായിരുന്നു. ഇടുക്കി വന്യജീവിസങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന മേമ്മാരി ഊരാളി ആദിവാസി കുടിയിലെ പരേതനായ കൊലുമ്പന്റെ ഭാര്യയാണ് നീലി.

ഇടുക്കി വനത്തില്‍ താമസിച്ചിരുന്ന ആദിവാസി ഊരാളി വിഭാഗത്തില്‍പെട്ട നീലിയുടെ കുടുംബക്കാരെ 1967ല്‍ ഇടുക്കി ജലെവെദ്യുതി പദ്ധതിക്ക് വേണ്ടി ചെമ്പകശേരിത്തടത്തില്‍നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മേമ്മാരി വനമേഖലയില്‍ പുനരധിവസിപ്പിച്ചു.

80 കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. മേമ്മാരി വനം വെട്ടിത്തെളിച്ച് ആളുകളെ കുടിയിരുത്താന്‍ നേതൃത്വം നല്‍കിയത് അന്ന് കുടിയിലെ കാണിയായിരുന്ന കണ്ടന്‍ കുമാരനായിരുന്നു. കണ്ടന്‍കുമാരന്റെ ഏറ്റവും ഇളയ സഹോദരീയാണ് നീലി കൊലുമ്പന്‍.

120-ാമത്തെ വയസിലാണ് കണ്ടന്‍കുമാരന്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു നീലയുടെ മരണം. സംസ്‌കാരം നടത്തി. മക്കള്‍: രാമന്‍, രമണി, പരേതരായ ഗോപി, കേശവന്‍.

Back to top button
error: