ബെയ്ജിങ്: കോവിഡ് െവെറസ് വകഭേദങ്ങളില്‍ ഇന്‍കുബേഷന്‍ കാലയളവ് കുറഞ്ഞതായി ഗവേഷകര്‍. 140-ലധികം പഠനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് പെക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ബെയ്ജിങ്ങിലെ സിങ്ഹുവ യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആല്‍ഫ വകഭേദത്തിന് ശരാശരി അഞ്ചു ദിവസമായിരുന്നു ഇന്‍കുബേഷന്‍ കാലയളവ്. എന്നാല്‍, ഒമിക്രോണിലെത്തിയപ്പോള്‍ അത് ശരാശരി 3.42 ദിവസമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെ.എ.എം.എ. നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതുതായി തങ്ങളുടെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറെന്റെന്‍ കാലയളവ് െചെനയും ഹോങ്കോങ്ങും അടുത്തിടെ കുറച്ചിരുന്നു.