നാടിനോടും ഭൂമിയോടും പ്രണയം തോന്നിയ മാത്തുക്കുട്ടിയുടെ ജീവിതകഥ സിനിമയായി അഭ്രപാളിയിൽ വന്നപ്പോൾ പ്രേക്ഷകർ ആകാംക്ഷരായി. അഡ്വക്കറ്റ് സി സി മാത്യുവിന്റെ കൈപ്പേറിയ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം പറയുന്നത്. ഇതിനോടകം തന്നെ പല വിദേശരാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുള്ള ലോക സഞ്ചാരിയായ അദ്ദേഹത്തിന്റെ കഥ തേങ്ങലോടെയാണ് തീയേറ്ററിൽ ഇരുന്നു പലരും കണ്ടത്. മാത്തുക്കുട്ടിയുടെ യൗവനം അവതരിപ്പിച്ച കൈലാഷും ബാല്യം അവതരിപ്പിച്ച അൽസാബിത്തും പ്രശംസ നേടി. പുതുമുഖ നായിക നൈറ നിഹാർ, സുനിൽസുഗത, ദേവൻ, സന്തോഷ് കീഴാറ്റൂർ, റിയാസ് വയനാട് എന്നിവരും മികച്ചുനിന്നു.
കൈലാഷ്,സുനിൽ
സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ,മിസ്ഫ പി വി, റിയാസ് വയനാട്,പി സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈറ നിഹാര്‍, ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷാ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവർ അഭിനയിക്കുന്നു.
മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു എം രാജാണ്.ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നു. ബാനർ ചെറു വേലിക്കൽ ഫിലിംസ്.ചായഗ്രഹണം മുരളി പണിക്കർ.എഡിറ്റിംഗ് ശ്രീജിത്ത് പുതുപ്പാടി. സംഗീതം എം സുനിൽ. ബി ജി എം ഡൊമിനിക് .