LIFE
-
ഗുണഗണങ്ങളുടെ കലവറ അവക്കാഡോ
ആരോഗ്യ സംരക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങള്‍. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന നാടന്‍ പഴങ്ങള്‍ ഉള്‍പ്പെടെ പുറംനാടുകളില്‍ നിന്നും ലഭിയ്ക്കുന്നവ വരെ. ഇത്തരം പഴങ്ങളില്‍ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ. ഊര്‍ജ്ജ സമ്പുഷ്ടം അവക്കാഡോ ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി പോലും ഇതു കഴിക്കാം. അവക്കാഡോകളിലെ കൊഴുപ്പുകള്‍ മോണോസാച്ചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബര്‍ നല്‍കുന്നു. ഇത് ഫൈബറിന്റെ പ്രതിദിനം ശിപാര്‍ശ ചെയ്യപ്പെടുന്ന അളവായ 28 മുതല്‍ 34 ഗ്രാം നിറവേറ്റാന്‍ സഹായിക്കുന്നു. അടിവയറ്റിലെ അധിക കൊഴുപ്പ് അടിവയറ്റിലെ അധിക കൊഴുപ്പ്…
Read More » -
പൃഥ്വിരാജിന്റെ തീര്‍പ്പ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് സെപ്റ്റംബര്‍ 30 മുതലാണ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. രൂപകം എന്ന രീതി ഉപയോഗിച്ച് കഥപറച്ചില്‍ നടത്തിയിരിക്കുന്ന ചിത്രം കനപ്പെട്ട രാഷ്ട്രീയം പറയുന്ന ഒന്നാണ്. വ്യത്യസ്തമായ പ്ലോട്ടും ഘടനയുമൊക്കെയാണ് ചിത്രത്തിന്. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപിയുടേതാണ് രചന. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന ‘കമ്മാരസംഭവ’ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി ആദ്യമായി…
Read More » -
നെഞ്ചിലേറ്റ മുറിവിൽ നിന്നും പകയുടെ തീ ആളിക്കത്തിച്ച് നിണം സെപ്റ്റംബർ 30 – ന് ……
പുതുമുഖങ്ങളെ അണിനിരത്തി മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ.കെ നിർമ്മാണവും അമർദീപ് സംവിധാനവും വിഷ്ണുരാഗ് രചനയും നിർവ്വഹിച്ച “നിണം ” സെപ്റ്റംബർ 30 – ന് പ്രദർശനത്തിനെത്തുന്നു. സൈനപ്ളേ ഒടിടിയിലൂടെയാണ് സ്ട്രീമിംഗ് നടക്കുക. ചങ്കിലേറ്റ മുറിവിൽ നിന്നും പകയുടെ തീ ആളിക്കത്തിക്കാനെത്തുന്ന നിണത്തിൽ സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ് നായകനും നായികയുമാകുന്നത്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു. ബാനർ – മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം –…
Read More » -
ബനാറസ് ” ഒഫീഷ്യൽ ട്രെയിലർ റിലീസ്
സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഈയിടെ റിലീസായ ജാസി ഗിഫ്റ്റ് ആലപിച്ച ” എല്ലാം ട്രോളാ…” എന്ന ബനാറസിലെ പാർട്ടി ഗാനം വൈറലായി കഴിഞ്ഞു. ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയിരുന്നു. ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി നിർവ്വഹിക്കുന്നു.സംഗീതം-ബി അജനീഷ് ലോകനാഥ്,…
Read More » -
‘കുഞ്ഞിക്ക’ ബോളിവുഡില്‍ തകര്‍ക്കുവാണു മക്കളേ… ‘ഛുപ്’ ടിക്കറ്റ് നാലു ദിവസം ഓഫര്‍ നിരക്കില്‍
ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുകയാണ് മലയാളത്തിന്റെ ദുല്‍ഖറും. ആര്‍ ബല്‍കിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുല്‍ഖറിനെ അഭിനന്ദിക്കുകയാണ് ബോളിവുഡ്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. റിലീസ് ദിവസവും രണ്ടാം ദിനവും അര്‍ഹിക്കുന്ന പ്രതികരണങ്ങള്‍ നേടിയ ചിത്രം അടുത്ത ദിവസങ്ങളില്‍ 100 രൂപയ്‍ക്കും കാണാം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രത്തിന് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ‘ഛുപി’ന്റെ ടിക്കറ്റ് നിബന്ധനകള്‍ക്ക് അനുസൃതമായി 100 രൂപയ്‍ക്ക് ലഭ്യമാകുക. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. IMPORTANT DEVELOPMENT… 'CHUP' ₹ 100 TICKET FROM MON – THU… #Chup tickets at ₹ 100 from 26 to 29…
Read More » -
വണ്ണം കുറയ്ക്കൂ… സമ്മാനമായി 10 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും… വെയിറ്റ് ലോസ് ചലഞ്ചുമായി മുതലാളി
ഫിറ്റ്‌നസ് സംബന്ധമായ വിഷയങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്ന കാലമാണിത്. പ്രത്യേകിച്ച് കൊവിഡ് കൂടിയെത്തിയതോടെ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന്റെ ആവശ്യകത ഒട്ടുമിക്കപേരും മനസിലാക്കിയിട്ടുണ്ട്. എന്നാലിതേ കാലയളവില്‍ തന്നെ ശാരീരികമായി ഒതുങ്ങിപ്പോയവരും നിരവധിയാണ്. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ സമയം, വര്‍ക്ക് ഫ്രം ഹോം എല്ലാം എത്രയോ പേരെയാണ് അലസരാക്കി മാറ്റിയത്. ചിട്ടയില്ലാത്ത ഭക്ഷണം, ഉറക്കം, ജോലി എന്നിങ്ങനെ ജീവിതരീതികള്‍ ആകെയും മാറിമറിഞ്ഞ് അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ. ഒരുപാട് പേര്‍ ഈ സമയത്തിനുള്ളില്‍ വണ്ണം വച്ചിട്ടുണ്ട്. പലരും കൊവിഡ് കാലത്ത് കൂടിയ വണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളിലൂടെ ശ്രദ്ധേയമാകുന്നത്. തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്കായി ഒരു വെയിറ്റ് ലോസ് ചലഞ്ച് നടത്തുകയാണൊരു മുതലാളി. ഇതില്‍ വിജയി ആയി വരുന്ന ആള്‍ക്ക് നല്ലൊരു തുക സമ്മാനമായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് കമ്പനിയായ സെരോദയുടെ സിഇഒ നിതിന്‍ കാമത്ത് ആണ് വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക്…
Read More » -
ഇന്ന് ലോകശ്വാസകോശ ദിനം: എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ലേ ? പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
ഇന്ന് സെപ്തംബര്‍ 25 ലോക ശ്വാസകോശ ദിനം. ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. അതില്‍ പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. പുകയില ഉപയോഗം വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ ഏകദേശം ഏഴ് ദശലക്ഷത്തോളം പേര്‍ പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലവും 1.2 ദശലക്ഷം പേര്‍ നേരിട്ടല്ലാത്ത ഉപയോഗം വഴിയുമാണ് മരിക്കുന്നത്. പുകവലി വര്‍ദ്ധിച്ചതോടെ ശ്വാസകോശ അര്‍ബുദത്തിന്റെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവെന്നും പഠനങ്ങള്‍ പറയുന്നു. ശ്വാസകോശ അര്‍ബുദം വികസിപ്പിക്കുന്നതിന് 94 ശതമാനവും പുകവലി കാരണമാകുന്നു. പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാത്തവരേക്കാള്‍ 24 മുതല്‍ 36 മടങ്ങ് വരെ കൂടുതലാണ്. എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍…
Read More » -
“ചതി ” വയനാട്ടിൽ
അഖിൽ പ്രഭാകരൻ,ജാഫർ ഇടുക്കി,അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ” ചതി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട് പൊൻകുഴിയിൽ ആരംഭിച്ചു. ലാൽ ജോസ്,അബു സലീം, ശ്രീകുമാർ എസ് പി, ശിവദാസ് മട്ടന്നൂർ,ഉണ്ണിരാജാ,ലതാ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാർ നിർവ്വഹിക്കുന്നു. ഗാനരചന- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,സംഗീതം-പി ജെ,എഡിറ്റർ-പി സി മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പൗലോസ് കുറുമറ്റം, അസ്സോസിയേറ്റ് ഡയറക്ടർ-കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷൻ- ധനേഷ് ദാമോദര്‍, മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട്-മാഫിയ ശശി, കൊറിയോഗ്രാഫർ- ശാന്തി മാസ്റ്റര്‍, കലാസംവിധാനം-മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനർ-രാജു പി കെ,ഫിനാൻസ് കൺട്രോളർ-പി വി ടോമി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് വയനാട്,സ്റ്റിൽസ്- സന്തോഷ് കുട്ടീസ്, പോസ്റ്റർ-മനോജ് ഡിസൈൻ. വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ…
Read More » -
ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കാന്‍ ‘പൊന്നിയിന്‍ സെല്‍വന്‍’; സെന്‍സറിംഗ് പൂര്‍ത്തിയായി, ഇനി കാത്തിരിപ്പിന്റെ ആറ് നാള്‍
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. വൻതാര നിര അണിനിരക്കുന്ന ചിത്രവുമായി ബന്ധപ്പെെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 167 മിനിറ്റാണ് (രണ്ട് മണിക്കൂർ 47 മിനിറ്റ്) സിനിമയുടെ റണ്ണിങ് ടൈം എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തരംഗമായി കഴിഞ്ഞു. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കാൻ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിൻ സെൽവൻ എന്നാണ് കണക്ക് കൂട്ടലുകൾ. #PonniyinSelvan censored UA. Runtime 167 mins (2hrs 47mins). pic.twitter.com/zzz7Vya5cX — Sreedhar Pillai (@sri50) September 24, 2022 മലയാളി താരങ്ങളായി ജയറാം, ബാബു…
Read More » -
അബോര്‍ഷനെ തടയും വദനസുരതം!
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹവും ഭാഗ്യവുമാണ്. ഈ സ്വപ്‌നത്തിനുമേല്‍ പതിക്കാനിടയുള്ള വെള്ളിടിയാണ് അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രം. ഏതൊരു സ്ത്രീയെയും ശാരീരികമായും മാനസികമായും തകര്‍ക്കാന്‍ അബോര്‍ഷനാവും. അബോര്‍ഷന്‍ നടക്കുന്നതിന് സ്വാഭാവികമായ കാരണങ്ങളുണ്ട്. ഇതിനു പുറമേ നമ്മുടെ അശ്രദ്ധയും ഇതിനിടയാക്കും. അബോര്‍ഷന്‍ തടയാനായി പല തരത്തിലെ മുന്‍കരുതലുകളും ഗര്‍ഭകാലത്ത് എടുക്കാറുണ്ട്. ഇതിനായി സഹായിക്കുന്ന മരുന്നുകളുണ്ട്. എന്നാല്‍, ഓറല്‍ സെക്‌സ് അബോര്‍ഷന്‍ തടയാന്‍ സഹായിക്കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നെതര്‍ലന്റിലെ ലെയ്ഡന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ ഫലം പുറത്തു വന്നത്. അബോര്‍ഷന് സംഭവിച്ച 37 വയസിന് താഴെയുള്ള 97 സ്ത്രീകളിലും അബോര്‍ഷന്‍ സംഭവിക്കാത്ത 237 സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള ഫലം ലഭിച്ചത്. ഈ സ്ത്രീകളില്‍ ഓറല്‍ സെക്സ് ശീലമുള്ളവരില്‍ അബോര്‍ഷന്‍ കുറവാണ് നടന്നതെന്നു പഠനങ്ങള്‍ പറയുന്നു. ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീയില്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. ഇതിലൂടെയാണ് കുഞ്ഞിനും ആരോഗ്യകരമായ സാഹചര്യങ്ങള്‍ ലഭ്യമാകുന്നതും അബോര്‍ഷന്‍ തടയുന്നതും. പുരുഷ ബീജത്തില്‍…
Read More »