HealthLIFE

അബോര്‍ഷനെ തടയും വദനസുരതം!

മ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹവും ഭാഗ്യവുമാണ്. ഈ സ്വപ്‌നത്തിനുമേല്‍ പതിക്കാനിടയുള്ള വെള്ളിടിയാണ് അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രം. ഏതൊരു സ്ത്രീയെയും ശാരീരികമായും മാനസികമായും തകര്‍ക്കാന്‍ അബോര്‍ഷനാവും. അബോര്‍ഷന്‍ നടക്കുന്നതിന് സ്വാഭാവികമായ കാരണങ്ങളുണ്ട്. ഇതിനു പുറമേ നമ്മുടെ അശ്രദ്ധയും ഇതിനിടയാക്കും.

അബോര്‍ഷന്‍ തടയാനായി പല തരത്തിലെ മുന്‍കരുതലുകളും ഗര്‍ഭകാലത്ത് എടുക്കാറുണ്ട്. ഇതിനായി സഹായിക്കുന്ന മരുന്നുകളുണ്ട്. എന്നാല്‍, ഓറല്‍ സെക്‌സ് അബോര്‍ഷന്‍ തടയാന്‍ സഹായിക്കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

നെതര്‍ലന്റിലെ ലെയ്ഡന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ ഫലം പുറത്തു വന്നത്. അബോര്‍ഷന് സംഭവിച്ച 37 വയസിന് താഴെയുള്ള 97 സ്ത്രീകളിലും അബോര്‍ഷന്‍ സംഭവിക്കാത്ത 237 സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള ഫലം ലഭിച്ചത്.

ഈ സ്ത്രീകളില്‍ ഓറല്‍ സെക്സ് ശീലമുള്ളവരില്‍ അബോര്‍ഷന്‍ കുറവാണ് നടന്നതെന്നു പഠനങ്ങള്‍ പറയുന്നു.

ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീയില്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. ഇതിലൂടെയാണ് കുഞ്ഞിനും ആരോഗ്യകരമായ സാഹചര്യങ്ങള്‍ ലഭ്യമാകുന്നതും അബോര്‍ഷന്‍ തടയുന്നതും. പുരുഷ ബീജത്തില്‍ ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാമുണ്ടെന്നത് വാസ്തവമാണ്.

 

 

Back to top button
error: