LIFEMovie

ബനാറസ് ” ഒഫീഷ്യൽ ട്രെയിലർ റിലീസ്

സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ഈയിടെ റിലീസായ
ജാസി ഗിഫ്റ്റ് ആലപിച്ച
” എല്ലാം ട്രോളാ…” എന്ന ബനാറസിലെ പാർട്ടി ഗാനം വൈറലായി കഴിഞ്ഞു.
ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു.
മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയിരുന്നു.

ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ
നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും.
നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി നിർവ്വഹിക്കുന്നു.സംഗീതം-ബി അജനീഷ് ലോകനാഥ്, എഡിറ്റർ-കെ എം പ്രകാശ്,പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Back to top button
error: