ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുകയാണ് മലയാളത്തിന്റെ ദുല്‍ഖറും. ആര്‍ ബല്‍കിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുല്‍ഖറിനെ അഭിനന്ദിക്കുകയാണ് ബോളിവുഡ്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. റിലീസ് ദിവസവും രണ്ടാം ദിനവും അര്‍ഹിക്കുന്ന പ്രതികരണങ്ങള്‍ നേടിയ ചിത്രം അടുത്ത ദിവസങ്ങളില്‍ 100 രൂപയ്‍ക്കും കാണാം.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രത്തിന് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ‘ഛുപി’ന്റെ ടിക്കറ്റ് നിബന്ധനകള്‍ക്ക് അനുസൃതമായി 100 രൂപയ്‍ക്ക് ലഭ്യമാകുക. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’.
IMPORTANT DEVELOPMENT… 'CHUP' ₹ 100 TICKET FROM MON – THU… #Chup tickets at ₹ 100 from 26 to 29 Sept 2022 [#Navratri]… OFFICIAL ANNOUNCEMENT…
Note: *T&C apply. Offer applicable in select cities.https://t.co/roVejkue9X pic.twitter.com/dX2jJKE3tb— taran adarsh (@taran_adarsh) September 25, 2022
വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്‍ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം ‘കര്‍വാന്‍’ (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി സോയ ഫാക്ടറും’ എത്തി. ഈ ചിത്രങ്ങളിലെ താരത്തിന്‍റെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. ‘സീതാ രാമം’ ആണ് ദുല്‍ഖറിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.